Home / വാര്‍ത്തകള്‍ (page 5)

വാര്‍ത്തകള്‍

നോട്ടുനിരോധനവും ജിഎസ്ടിയും പുസ്തകത്തിന് അവാര്‍ഡ്

കേരള സാഹിത്യ അക്കാദമി ദേശീയപുസ്തകോത്സവം 2018നോടനുബന്ധിച്ചുള്ള എഴുത്തരങ്ങ് സാംസ്കാരികോത്സവത്തില്‍ അനില്‍ വര്‍മ, ടികെ ദേവരാജന്‍, ടിപി കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ ചേര്‍ന്ന് എഴുതി പരിഷത്ത് പ്രസിദ്ധീകരിച്ച നോട്ടുനിരോധനവും ജി എസ്‌ ടി യും എന്ന പുസ്തകം മികച്ച പുസ്തക നിര്‍‍മിതിക്കുള്ള രണ്ടാംസ്ഥാനത്തിന് അര്‍ഹമായി. 2000 രൂപയും ഫലകവും മെമെന്റൊയുമാണ് സമ്മാനം.

Read More »

മേരിക്യൂറി കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ

കോഴിക്കോട് സർവകലാശാലയിൽ നൽകിയ സ്വീകരണ പരിപാടി രജിസ്ട്രാർ ഡോ.അബ്ദുൾ മജീദ് ഉദ്ഘാടനം ചെയ്തു. ഡോ.ഹരികുമാരൻ തമ്പി അധ്യക്ഷനായിരുന്നു. വിനോദ് നീക്കാംപുറത്ത്, ഗോകുൽ എന്നിവർ ആശംസകളർപ്പിച്ചു. നാടകത്തിന്റെ സ്ക്രിപ്റ്റ് ചടങ്ങിൽ പ്രകാശനം ചെയ്തു. തുടർന്ന് മേരി ക്യൂറിയുടെ ജീവിതത്തിലെ സംഭവങ്ങൾ കോർത്തിണക്കിയ ഒരു മണിക്കൂർ ദൈർഘ്യമുള്ള നാടകം അവതരിപ്പിച്ചു.

Read More »

മേരിക്യൂറി കാമ്പസ് കലായാത്രയ്ക്ക് മലപ്പുറത്ത് ഗംഭീര വരവേൽപ്പ്

മലപ്പുറം : യുവസമിതി മേരിക്യൂറി കാമ്പസ് നാടകയാത്രക്ക് മലപ്പുറം ജില്ലയിൽ എം.ഇ.എസ് കോളേജ് വളാഞ്ചേരി, തിരൂർ മലയാളം സർവകലാശാല, കോട്ടക്കൽ കോട്ടൂർ ഗ്രാമം, കാലിക്കറ്റ് സർവകലാശാല, എം.ഇ.എസ് കോളേജ് മമ്പാട് എന്നിവിടങ്ങളിൽ സ്വീകരണം നൽകി. കോളേജ് യൂണിയനുകളുടെയും കാമ്പസുകളിലെ അധ്യാപക – അനധ്യാപക – വിദ്യാർത്ഥി സംഘടനകളുടെയും പരിഷത്ത് മേഖലാ – യൂണിറ്റ് കമ്മിറ്റികളുടെയും യുവ സമിതിയുടെയും സംയുക്താഭിമുഖ്യത്തിലാണ് ഓരോ കേന്ദ്രത്തിലും സ്വീകരണമൊരുക്കിയത്.

Read More »

ജനോത്സവം തിരുവനന്തപുരത്ത്

ജനോത്സവം തിരുവനന്തപുരത്ത് പ്രതീക്ഷകളോടെ ആവേശത്തോടെ മുന്നേറുന്ന കാഴ്ചകളാണ് ദൃശ്യമാകുന്നത്. പാലോട് മേഖലയിൽ പാട്ടിന്റെയും നാടകത്തിന്റെയും ക്യാമ്പ് കഴിഞ്ഞ് നല്ല നാട്ടിറക്കം. 2 കേന്ദ്രങ്ങളിൽ ജനങ്ങൾ ഓടി കൂടി. ഒരു കേന്ദ്രത്തിൽ ആയിരം കാഴ്ചക്കാർ.. ഇരുണ്ട കാലത്തിന്റെ പൊളിച്ചെഴുത്തായി ജനോത്സവ കാഴ്ചകൾ മുന്നേറുന്നു. കടത്തിക്കര, ആറ്റിക്കടവ്, പാലോട് മേള മൈതാനം ആവേശം ജ്വലിപ്പിച്ച് ആരവത്തോടെ…. പാലോട് മേഖലയിൽ ആയിരത്തിൽപരം പേർ ചേര്‍ന്ന് ജനോത്സവം ശരിക്കും ഉത്സവമാക്കി. പാലോട് മേഖലയ്ക്ക് അഭിനന്ദത്തിന്റെ റോസാപ്പൂക്കൾ …

Read More »

ഭരണഘടനാ സംരക്ഷണ ക്യാമ്പയിന്‍

നന്മണ്ട : “ഭരണഘടനാമൂല്യങ്ങള്‍ സംരക്ഷിക്കുക, സാംസ്കാരികാധിനിവേശം ചെറുക്കുക “എന്ന മുദ്രാവാക്യവുമായി ജനുവരി 31ന് വൈകുന്നേരം നന്മണ്ട അങ്ങാടിയില്‍ പരിഷത്തിന്റെ നേതൃത്വത്തില്‍ ശാസ്ത്രജാഥയും ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയും സംഘടിപ്പിച്ചു. കെ.രാജന്‍മാസ്റ്റര്‍ സംസാരിച്ചു. കെ.എം.ചന്ദ്രന്‍ സ്വാഗതവും കെ.പി. ദാമോദരന്‍ നന്ദിയും പറഞ്ഞു

Read More »

കേരളത്തെ മറ്റൊരു സോമാലിയ ആക്കരുത് : ഡോ.എസ്. ശ്രീകുമാർ

  കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച പ്രതിഷേധറാലി പരിസര വിഷയസമിതി സംസ്ഥാന ചെയർമാൻ ഡോ.എസ്.ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. തൃശൂർ : കടുത്ത പട്ടിണിയിലും കുടിവെള്ളക്ഷാമത്തിലും പൊറുതിമുട്ടി തെരുവ് യുദ്ധം നടക്കുന്ന ദക്ഷിണാഫ്രിക്കൻ രാജ്യമായ സോമാലിയയുടെ അനുഭവമാണ് കേരളത്തെ കാത്തിരിക്കുന്നതെന്ന് ഭൗമശാസ്ത്രജ്ഞനും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പരിസര വിഷയസമിതി സംസ്ഥാന ചെയർമാനുമായ ഡോ. എസ്. ശ്രീകുമാർ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ പുതിയ നെൽവയൽ തണ്ണീർത്തട നിയമഭേദഗതി ഓർഡിനൻസിനെതിരെ ശാസ്ത്രസാഹിത്യ പരിഷത്ത് തൃശൂർ …

Read More »

99 ദിവസത്തെ പ്രയത്നം

ഒക്ടോബർ 15 മുതൽ നടത്തിയ പ്രയത്നമാണു പദ്ധതിയെ ശ്രദ്ധേയമാക്കിയത്. ഒന്നര കിലോമീറ്റർ ചുറ്റളവിൽ കിടക്കുന്ന തുരുത്തിക്കര ഗ്രാമത്തിലെ മൂന്നുറ്റൻപതിലധികം വീടുകളെയും മാതൃകാ ഗ്രാമത്തിന്റെ ഭാഗമാക്കി. 99 ദിവസം നീണ്ട പ്രവർത്തനങ്ങളാണു ഇതോടെ സമാപിക്കുന്നത്. ആയിരത്തി അറുന്നുറോളം ജനസംഖ്യയുള്ള ഗ്രാമത്തിൽ വീടു സന്ദർശനവും വിവര ശേഖരണവുമായിരുന്നു പ്രഥമ പ്രവർത്തനം. പ്രവർത്തകർ വിവിധ സംഘങ്ങളായി തിരിഞ്ഞു വീടുകളിലെത്തി പദ്ധതിയെക്കുറിച്ചു ബോധ്യപ്പെടുത്തി. തുടർന്നാണു കൂടുതൽ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോയത്. ഒഴിവു സമയങ്ങളെല്ലാം ഓരോ പ്രവർത്തനങ്ങൾക്കായി …

Read More »

സമൂഹ മാധ്യമങ്ങളാണ് താരം

ഊർജ നിർമല ഹരിതഗ്രാമം പദ്ധതിയിലുടെ സമൂഹമാധ്യമങ്ങളിലും തുരുത്തിക്കര ചർച്ചയാണ്. പദ്ധതിയുടെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങളെ സംബന്ധിച്ച് ഒട്ടേറെ കാർട്ടൂണുകളും ട്രോളുകളുമാണു സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. പദ്ധതിയെ കൂടുതൽ ആളുകളിലെത്തിക്കാൻ ഇതു സഹായകമായി.

Read More »

വീട്ടുമുറ്റക്ലാസും പ്രദര്‍ശനവും

പദ്ധതിയുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വീട്ടുമുറ്റക്ലാസുകളും പ്രദർശനവും നടത്തിയത്. ഓരോ പ്രദേശങ്ങളിലും വീട്ടുകാരെ ഒന്നിച്ച് ഒരു വീട്ടിൽ വിളിച്ചു ചേർത്തു പദ്ധതിയുടെ പ്രവർത്തനങ്ങളെ പറ്റി ക്ലാസെടുക്കുകയും അഭിപ്രായങ്ങൾ ശേഖരിക്കുകയുമായിരുന്നു ക്ലാസിന്റെ ലക്ഷ്യം. മാലിന്യ നിർമാർജനത്തിനു വിവിധ രീതികൾ മെച്ചപ്പെടുത്തുക, ഊർജ സംരക്ഷണത്തിന്റെ പ്രാധാന്യം വിശദീകരിക്കുക, പുതിയ ഊർജ ഉറവിടങ്ങളെക്കുറിച്ച് അറിവു നൽകുക, ശാസ്ത്രീയ കൃഷി രീതികൾ പരിചയപ്പെടുത്തുക. ജലസംരക്ഷണത്തിന്റെ പ്രധാന്യം ബോധ്യപ്പെടുത്തുക എന്നിവയാണു വീട്ടുമുറ്റ ക്ലാസുകളിൽ നടത്തിയത് പദ്ധതിയുടെ ഭാഗമായുള്ള …

Read More »

നിര്‍മല ഗ്രാമം

ഗ്രാമത്തെ മാലിന്യ വിമുക്തമാക്കുന്നതിന് ഉറവിട മാലിന്യ സംസ്കരണം നടപ്പാക്കാനുള്ള പ്രവർത്തനങ്ങളാണു നടത്തിയത്. ഇതിനു ബോധവൽക്കരണ ക്ലാസുകളും പരിശീലനങ്ങളും നൽകി. മാലിന്യ സംസ്കരണത്തിനു ചെലവു കുറഞ്ഞ കിച്ചൻബിൻ, ബയോബിൻ എന്നിവ പ്രചരിപ്പിച്ചു. ഒട്ടേറെ വീടുകളിൽ ബയോഗ്യാസ് പ്ലാന്റുകളും സ്ഥാപിച്ചു. ഗ്രാമത്തെ ഇ-മാലിന്യ വിമുക്തവും പ്ലാസ്റ്റിക് മാലിന്യ വിമുക്തവുമാക്കാൻ സാധിച്ചതു നേട്ടമായി. പിറവം നിയോജക മണ്ഡലത്തിലെ ആദ്യ ഇമാലിന്യ വിമുക്ത ഗ്രാമം എന്ന പേരും തുരുത്തിക്കര സ്വന്തമാക്കി . പ്രവർത്തകർ വീടുകളിലെത്തി ഉപയോഗശൂന്യമായ …

Read More »