Home / വാര്‍ത്തകള്‍ (page 6)

വാര്‍ത്തകള്‍

നിര്‍മല ഗ്രാമം

ഗ്രാമത്തെ മാലിന്യ വിമുക്തമാക്കുന്നതിന് ഉറവിട മാലിന്യ സംസ്കരണം നടപ്പാക്കാനുള്ള പ്രവർത്തനങ്ങളാണു നടത്തിയത്. ഇതിനു ബോധവൽക്കരണ ക്ലാസുകളും പരിശീലനങ്ങളും നൽകി. മാലിന്യ സംസ്കരണത്തിനു ചെലവു കുറഞ്ഞ കിച്ചൻബിൻ, ബയോബിൻ എന്നിവ പ്രചരിപ്പിച്ചു. ഒട്ടേറെ വീടുകളിൽ ബയോഗ്യാസ് പ്ലാന്റുകളും സ്ഥാപിച്ചു. ഗ്രാമത്തെ ഇ-മാലിന്യ വിമുക്തവും പ്ലാസ്റ്റിക് മാലിന്യ വിമുക്തവുമാക്കാൻ സാധിച്ചതു നേട്ടമായി. പിറവം നിയോജക മണ്ഡലത്തിലെ ആദ്യ ഇമാലിന്യ വിമുക്ത ഗ്രാമം എന്ന പേരും തുരുത്തിക്കര സ്വന്തമാക്കി . പ്രവർത്തകർ വീടുകളിലെത്തി ഉപയോഗശൂന്യമായ …

Read More »

ഹരിത ബിനാലെയും ഹരിതഗ്രാമ പ്രഖ്യാപനവും

പദ്ധതിയുടെ സമാപനത്തിന്റെ ഭാഗമായുള്ള ഹരിത ബിനാലെയുടെയും ഹരിതഗ്രാമ പ്രഖ്യാപനച്ചടങ്ങിന്റെയും സന്തോഷത്തിലാണ് തുരുത്തിക്കര. ബിനാലെയിൽ വാർഡിലെ വിവിധ സ്ഥലങ്ങളിൽ സൂര്യഭവനം, നിർമലഭവനം, ഹരിത ഭവനം, ഊർജ ഭവനം, ശുചിത്വ ഭവനം, ജലഭവനം, സഞ്ചി വീട്, എൽഇഡി ക്ലിനിക്ക്, ഹരിത വിദ്യാലയം എന്നിവ ഒരുക്കിയിരുന്നു. മറ്റപ്പിള്ളിക്കാവ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഹരിത കേരള മിഷൻ എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്സൻ ഡോ. ടി എൻ സീമ തുരുത്തിക്കരയെ ഹരിത ഗ്രാമമായി പ്രഖ്യാപിച്ചു.

Read More »

തുരുത്തിക്കര ഊർജനിർമല ഹരിതഗ്രാമം

തുരുത്തിക്കരയെ ഊർജ ഗ്രാമമാക്കുക എന്ന ലക്ഷ്യത്തോടെ ശാസ്ത്രസാഹിത്യ പരിഷത്ത് ഒക്ടോബർ ഒന്നിനു വിളിച്ചു ചേർത്ത യോഗത്തിലാണു ഊർജ നിർമല ഹരിതഗ്രാമം എന്ന ആശയം രൂപം കൊണ്ടത്. ഊർജ ഗ്രാമമാക്കുന്നതോടൊപ്പം മാലിന്യ വിമുക്തമാക്കി കൃഷി വ്യാപിപ്പിച്ചു ഹരിതമാക്കുക എന്നതായിരുന്നു ലക്ഷ്യം. പദ്ധതിക്കായി വാർഡ് അംഗം നിജി ബിജു ചെയർപഴ്സനായും ശാസ്ത്രസാഹിത്യ പരിഷത്ത് യുവസമിതി ജില്ലാ ട്രഷറർ ജിതിൻ ഗോപിയെ ജനറൽ കൺവീനറായി നിയോഗിച്ചു. നാട്ടുകാരുടെ ഒത്തൊരുമ പ്രവർത്തനം വേഗത്തിലാക്കി. ശാസ്ത്രസാഹിത്യ പരിഷത്ത്, …

Read More »

ഹരിത ഗ്രാമം

ശാസ്ത്രീയകൃഷി രീതി വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണു ഹരിതഗ്രാമം പദ്ധതിയുടെ തുടക്കം. ഗ്രാമത്തിലെ ഓരോ വീടുകളിലും വീട്ടുമുറ്റ പച്ചക്കറിത്തോട്ടം സ്ഥാപിക്കുന്നതിനു ക്രിയാത്മകമായ പ്രവർത്തനങ്ങളാണു നടത്തിയത്. പച്ചക്കറിത്തൈ, ഗ്രോബാഗ്, ജൈവവളം എന്നിവ വിതരണം ചെയ്യുന്നതിനു ഹരിതവണ്ടി വാർഡിലെ വിവിധ പ്രദേശങ്ങളിലെത്തി ആറായിരത്തോളം തൈകളാണ് വിതരണം ചെയ്തത്. കൂടാതെ ടെക്നിക്കൽ സ്കൂളും വിവിധ സംഘടനകളും കൃഷി ഏറ്റെടുത്തു നടത്തി. പദ്ധതിയുടെ ഭാഗമായി സൗജന്യ കൂൺകൃഷി പരിശീലനം ഉൾപ്പെടെ സംഘടിപ്പിച്ചു. ഗ്രാമം നിറയെ വാഴ എന്ന …

Read More »

കുടപ്പനക്കുന്ന് – ഭരണഘടനാ ആമുഖം കലണ്ടര്‍ പ്രകാശനം

കുടപ്പനക്കുന്ന് ഭരണഘടനാ ആമുഖം കലണ്ടര്‍ പ്രകാശനവും സംവാദവും സംഘടിപ്പിച്ചു. അഡ്വ. വി.കെ. നന്ദനന്‍, യൂണിറ്റ് സെക്രട്ടറി പി.കെ. രാജു എന്നിവര്‍ നേതൃത്വം നല്‍കി. സിനിമാപ്രദര്‍ശനവും ഇതോടൊപ്പം നടന്നു. കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു.  

Read More »

കരിയം – കലണ്ടര്‍ പ്രകാശനം

കരിയം വനിതകള്‍ക്കായി സംഘടിപ്പിച്ച സോപ്പ് നിര്‍മാണപരിശീലനം തുറുവിക്കല്‍ ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. ഭരണഘടനാ ആമുഖവുമായി ബന്ധപ്പെട്ടും ഫാസിസത്തിന്റെ കടന്നുകയറ്റത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. യൂണിറ്റ് പ്രസിഡന്റ് പി. ബാബു കലണ്ടര്‍ പ്രകാശനം ചെയ്തു.  

Read More »

ആനയറ – ഭരണഘടനാ ആമുഖം

ആനയറ യൂണിറ്റിലെ അഞ്ച് സ്‌കൂളുകളിലെ കുട്ടികള്‍ക്ക് ഭരണഘടനാ ആമുഖം പരിചയപ്പെടുത്തുകയും വിതരണം ചെയ്യുകയും ചെയ്തു. വലിയ ഉദ്ദേശരം സ്‌കൂളില്‍ പി. ഗിരീശന്‍ കലണ്ടര്‍ ഹെഡ്മിസ്ട്രസ്സിനു നല്‍കി പ്രകാശനം ചെയ്തു. പ്രവീണ്‍ ആനയറ സംബന്ധിച്ചു.

Read More »

ഭരണഘടനയുടെ ആമുഖം ആലപ്പുഴ പ്രകാശനം

ഭരണഘടനയുടെ ആമുഖം ആലേഖനം ചെയ്ത കലണ്ടർ ആലപ്പുഴ ജില്ല കളക്ടർ ടി.വി അനുപമ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാ സ്റ്റാൻഡിഗ് കമ്മിറ്റി ചെയർമാൻ കെ.ടി മാത്യുവിന് നൽകി പ്രകാശനം ചെയ്യുന്നു.

Read More »

ഡോ.കെ.എന്‍.ശ്രീനിവാസനെ അനുസ്മരിച്ചു.

നെടുങ്കാട് : ശാസ്ത്രസാഹിത്യപരിഷത്ത് മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ടും നെടുങ്കാട് യൂണിറ്റ് സ്ഥാപകനുമായിരുന്ന കെ.എന്‍.ശ്രീനിവാസന്റെ 27-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് അനുസ്മരണപ്രഭാഷണവും ഡോ.കെ.എന്‍.ശ്രീനിവാസന്‍ സ്മാരക എന്‍ഡോവ്മെന്റ് വിതരണവും സംഘടിപ്പിച്ചു. ജനുവരി മൂന്നിന് രാവിലെ പത്തിന് നെടുങ്കാട് യുപി സ്കൂളില്‍ വച്ച് നടന്ന പരിപാടിയില്‍ സ്കൂള്‍ പിടിഎ പ്രസിഡണ്ട് ഉഷയില്‍ നിന്ന് ജി.മിഥുന്‍ പുരസ്കാരം ഏറ്റുവാങ്ങി. നെടുങ്കാട് സ്കൂളിലെ ഏഴാംക്ലാസ്സില്‍ ഒന്നാം ടേമില്‍ ഉയര്‍ന്ന ഗ്രേഡ് വാങ്ങുന്ന വിദ്യാര്‍ഥിക്കാണ് എന്‍ഡോവ്മെന്റ് നല്‍കുന്നത്. തുടര്‍ന്ന് സി.രവീന്ദ്രന്‍ …

Read More »

നെൽവയൽ തണ്ണീർത്തട സംരക്ഷണ ഭേദഗതി ഓർഡിനൻസിൽ പ്രതിഷേധിച്ച് റാലി

നെൽവയൽ തണ്ണീർത്തട സംരക്ഷണ ഭേദഗതി ഓർഡിനൻസിൽ പ്രതിഷേധിച്ച് പത്തനംതിട്ടയിലെ പ്രവർത്തകർ പ്രകടനം നടത്തി. ജി.സ്റ്റാലിൽ, ബാലകൃഷ്ണൻ നായർ, ബോസ്, കെ.പി.കൃഷ്ണൻകുട്ടി തുടങ്ങിയവർ നേതൃത്വം നൽകി.

Read More »