Home / പുതു അറിവ് (page 2)

പുതു അറിവ്

Article

ഒക്‌ടോബര്‍ വന്നു, നൊബേല്‍ പുരസ്‌കാരങ്ങളും

കെ.ആര്‍.ജനാര്‍ദനന്‍ ഒക്‌ടോബര്‍മാസം ആരംഭിക്കുന്നത് വൃദ്ധജനദിനാഘോഷങ്ങളോടെയാണ്. രണ്ടാംതീയതി രാഷ്ട്രപിതാവിന് പ്രണാമം അര്‍പ്പിക്കാനുള്ള ദിനമായി നാം ആചരിക്കുന്നു. പിന്നീട് വരുന്ന ദിനങ്ങള്‍, നൊബേല്‍പുരസ്‌കാരങ്ങളുടെ പ്രഖ്യാപനങ്ങളുടേതാണ്. ഏതാണ്ട് ഒക്‌ടോബര്‍ 15-ാം തീയതിവരെ അതു നീളും. ഈ വര്‍ഷവും അങ്ങനെതന്നെ. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നൊബേല്‍സമ്മാന ജേതാക്കള്‍ക്ക് ഒരു പ്രത്യേകത ഉണ്ട്. പലരും കളംമാറ്റി ചവുട്ടി കൂടുതല്‍ ഹരിതാഭമായ മേഖലകളില്‍ ഗവേഷണം നടത്തിയാണ് ലോകത്തെ ഏറ്റവും പ്രശസ്തമായ നൊബേല്‍സമ്മാനം നേടുന്നത്. ജീവശാസ്ത്രത്തിലാണ് ഇന്ന് അതിശയകരമായ പല …

Read More »

മരുഭൂമിക്കഥകള്‍

  By Bjørn Christian Tørrissen – Own work by uploader, http://bjornfree.com/galleries.html, CC BY-SA 3.0, https://commons.wikimedia.org/w/index.php?curid=17131784   സഹാറ മരുഭൂമിയെപ്പറ്റി കേള്‍ക്കാത്തവര്‍ ചുരുങ്ങും. ഉത്തരാഫ്രിക്കയുടെ വിലങ്ങനെ വ്യാപിച്ചുകിടക്കുന്ന ഈ മരുഭൂമിയുടെ പടിഞ്ഞാറുദിശയില്‍ അറ്റ്‌ലാന്റിക് സമുദ്രവും കിഴക്കേ അതിര്‍ത്തിയില്‍ ചുവന്ന കടലും വടക്കുഭാഗത്ത് മെഡിറ്ററേനിയന്‍ കടലും ആണ്. അന്തരീക്ഷതാപനില 54 ഡിഗ്രിസെല്‍ഷ്യസ് വരെ ഉയരും. മണല്‍പരപ്പില്‍ താപനില 80ഡിഗ്രി. വേണ്ടത്ര സ്ഥലം വെറുതേ തരാമെന്ന് പറഞ്ഞാല്‍പോലും കുടിയേറി …

Read More »

ബഹിരാകാശത്ത് ഒരു ഓണസദ്യ

കീശയില്‍ കാശുണ്ടെങ്കില്‍ ബഹിരാകാശ പേടകത്തിലിരുന്ന് ഓണമുണ്ണാം. വിനോദത്തിനായോ പഠനത്തിനാലോ, ഒഴിവുകാലം ചെലവഴിക്കാനോ ബഹിരാകാശയാത്ര നടത്താനുള്ള സാധ്യതകള്‍ തെളിയുകയാണ്. പക്ഷെ ഇതു യാഥാര്‍ഥ്യമാകണമെങ്കില്‍ സാങ്കേതികവും അല്ലാത്തതുമായ ഒട്ടേറെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടേണ്ടതുണ്ട്. മുടങ്ങാതെ അന്നമെത്തിക്കുകയെന്നത് തന്നെ അവയില്‍ മുഖ്യപ്രശ്‌നം. നീണ്ട യാത്രക്ക് വേണ്ടത്ര ആഹാരം കരുതണമല്ലോ? ഗവേഷകര്‍ കണ്ടെത്തിയ ഒരു പരിഹാരമാര്‍ഗം സൂചിപ്പിക്കട്ടെ. മനുഷ്യനുള്‍പ്പെടെയുള്ള ജന്തുക്കളുടെ കോശങ്ങളില്‍ കാണുന്ന കറുത്തതോ, കറുത്ത തവിട്ടുനിറത്തിലുള്ളതോ ആയ ഒരു വര്‍ണകമത്രെ മെലാനിന്‍. ത്വക്കിന് അല്പം തവിട്ടുരാശി …

Read More »

ആ കണ്ണീരിന് വിട

രാഷ്ട്രീയക്കാരെപ്പോലും കരയിപ്പിക്കാന്‍ കഴിവുള്ള ഒരു പച്ചക്കറിയാണ് ഉള്ളി (സവാള). തെരഞ്ഞെടുപ്പ് കാലത്ത് സവാളയുടെ വില ഉയര്‍ന്നാല്‍ ഭരണകക്ഷിയുടെ കാര്യം കഷ്ടത്തിലാകും. ഫലം പുറത്തുവരുമ്പോള്‍ കരഞ്ഞുപോകും. പക്ഷേ ആ കരച്ചില്‍ അല്ല ഇവിടുത്തെ പ്രതിപാദ്യവിഷയം. ഉള്ളിയുടെ തീക്ഷണ ഗന്ധം പോലും ഭക്ഷണത്തോടുള്ള ആര്‍ത്തി വര്‍ധിപ്പിക്കുമത്രേ. ഉള്ളി ചേര്‍ത്ത ഭക്ഷ്യപദാര്‍ഥങ്ങള്‍ രുചിയോടെ അകത്താക്കുമ്പോള്‍ അവ വെച്ചുണ്ടാക്കുന്നവര്‍ ചിന്തിയ കണ്ണീരിനെപ്പറ്റി ആരും ചിന്തിക്കാറില്ല. തന്നെ മുറിക്കുന്നവരെ ഉള്ളി കരയിക്കും. അതിന്റെ സ്വഭാവമാണത്. കണ്ണുനനയാതെ ഉള്ളി …

Read More »

ഭാവഭേദങ്ങളുടെ ജനിതകം

”എപ്പോഴും ചിരിച്ച മുഖമാണയാള്‍ക്ക് ”, ഒാ അയാളെ കണ്ടാല്‍ ”എന്തോ സംഭവിച്ചുവെന്ന് തോന്നും” ആളുകളെ തിരിച്ചറിയുന്നതിന് നാം നല്‍കുന്ന ഓരോ അടയാളമാണിത്. ഏത് ദുര്‍ഘടഘട്ടത്തിലും പ്രസന്നവദനരായി ചിലര്‍ കാണപ്പെടുന്നു. അതേസമയം എല്ലാ സൗഭാഗ്യവും ഉണ്ടെന്ന് നാം നിനക്കുന്ന ചില സുഹൃത്തുക്കള്‍ എപ്പോഴും മ്ലാനചിത്തരായി കാണപ്പെടുന്നു. എന്തുകൊണ്ട്? സുഖാനുഭവം, സൗഖ്യം, ക്ഷേമം എന്നീ കൃത്യമായി നിര്‍വചിക്കാനോ അളക്കാനോ ആവാത്ത ഭാവങ്ങള്‍ കൂടുതല്‍ കൂടുതല്‍ ശാസ്ത്രീയ വിവരങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മേല്‍സൂചിപ്പിച്ച …

Read More »