Home / യുവസമിതി (page 2)

യുവസമിതി

സ്‌ക്രൈബ്‌സ് പ്രചാരണ സായാഹ്നം ‘ആട്ടം – പാട്ട് – വര – തെരുവ് ‘

മലപ്പുറം : ശാസത്രസാഹിത്യ പരിഷത്ത് യുവസമിതിയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 10,11,12 തിയ്യതികളിലായി മലപ്പുറത്ത് വെച്ച് നടക്കുന്ന സ്‌ക്രൈബ്‌സ് ശാസത്രസാംസ്‌കാരികോത്സവ പരിപാടിയുടെ പ്രഖ്യാപന പരിപാടിയായ ‘ആട്ടം- പാട്ട് – വര – തെരുവ് ‘പരിപാടി മലപ്പുറം നഗരത്തില്‍ നടന്നു. ‘സമകാലിക ഇന്ത്യനവസ്ഥയും ജനാധിപത്യകലാലയങ്ങളും’ എന്ന വിഷയത്തില്‍ വിദ്യാര്‍ത്ഥിസംവാദം നടന്നു. മുഹമ്മദ് ഇബ്രാഹീം ആമുഖാവതരണം നടത്തി.  ഷെഫീഖ് എ.എന്‍ (എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം), റംഷാദ്  (കെ.എസ്.യു.), നിഷാദ് കെ സലീം (എം.എസ്.എഫ്), …

Read More »

ദേശീയ യുവ സാംസ്കാരിക വിനിമയ പരിപാടി പോസ്റ്റർ ലോഗോ പ്രകാശനം ചെയ്തു

കണ്ണൂര്‍: ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 54-ാം സം സ്ഥാന വാർഷിക സമ്മേളനത്തിന്റെ അനുബന്ധ പരിപാടി യായി ദേശീയ യുവസംഗമം സാംസ്കാരിക വിനിമയ പരി പാടി മയ്യിലിൽ വച്ച് ജനുവരി 26 മുതൽ 29 വരെ നടക്കും. 11 സംസ്ഥാനങ്ങളിൽ നിന്നും 100 പ്രതിനിധികളും ഇതര ജില്ലകളിൽ നിന്ന് 100 പ്രതിനിധികളും കണ്ണൂർ ജില്ലയിൽ നിന്ന് 50 പ്രതിനിധികളും ഈ സംസ്കാരിക വിനിമയ പരിപാടികളിൽ പങ്കെടുക്കും ഇവർ 14 ഗ്രൂപ്പുകളായി പിരിഞ്ഞ് പ്രാദേശിക …

Read More »

സിനിമാ സംവാദ വണ്ടിയ്‌ക്ക് ക്യാമ്പസ്സുകളില്‍ ആവേശകരമായ സ്വീകരണം

മലപ്പുറം : ഉണ്ണികൃഷ്ണന്‍ ആവളയുടെ ‘വിമെന്‍സസ്’ എന്ന ഡോക്യുമെന്ററിയുമായി യുവസമിതിയുടെ സിനിമ സംവാദവണ്ടി ജില്ലയിലെ വിവിധങ്ങളായ കാമ്പസുകളില്‍ പ്രദര്‍ശനം സംഘടിപ്പിച്ചു. കാലിക്കറ്റ് യുണിവേഴ്‌സിറ്റിയില്‍ ഡിസംബര്‍ അഞ്ചാം തീയതിയാണ് സിനിമ വണ്ടിയുടെ ആദ്യ പ്രദര്‍ശനം നടന്നത്. ഇത്തവണത്തെ കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ‘മാന്‍ഹോള്‍’ എന്ന ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായികക്കുള്ള അവാര്‍ഡ് ലഭിച്ച വിധു വിന്‍സെന്റ് പരിപാടി ഉദ്ഘാടനം ചെയ്തു. ആരാധനാലയങ്ങളും അവിടങ്ങളിലെ സാമ്പത്തികമായ വിനിമയങ്ങളുമെല്ലാം ഡിജിറ്റലായപ്പോഴും, നമ്മുടെ സാംസ്‌കാരിക …

Read More »

സ്‌ക്രൈബ്‌സ് ശാസ്ത്ര സാംസ്കാരികോത്സവം ലോഗോ ധനമന്ത്രി തോമസ് ഐസക് പ്രകാശനം ചെയ്തു

കോട്ടയ്ക്കല്‍ : യുവസമിതിയുടെ നേതൃത്വത്തിൽ 2016 ഫെബ്രുവരി 10, 11 ,12 തിയതികളിൽ നടക്കുന്ന സ്‌ക്രൈബ്‌സ് ശാസ്ത്ര സാംസ്കാരികോത്സവത്തിന്റെ ലോഗോ കോട്ടക്കലില്‍ വെച്ച് ധനമന്ത്രി തോമസ് ഐസക്ക് പ്രകാശനം ചെയ്തു. പ്രശസ്ത ശാസ്ത്രജ്ഞനും ഉറുദു കവിയും ഡോക്യുമെന്ററി ആക്റ്റിവിസ്റ്റുമായ ഗവാര്‍ റാസ സാംസ്‌കാരികോത്സവം ഉദ്ഘാടനം ചെയ്യും. ജന്റര്‍ ന്യൂട്രല്‍ ഫുഡ്‌ബോള്‍ മത്സരം, “60 പിന്നിട്ട കേരളം” – സെമിനാറുകള്‍, നാടകങ്ങള്‍, രാജ്യാന്തര ചലച്ചിത്രോത്സവം, ചിത്ര/ഫോട്ടോ പ്രദര്‍ശനം എന്നിവ സംഘടിപ്പിക്കും. 2000 …

Read More »

‘ബത്തക്ക’ കലാലയ മാഗസിനുകളെ സർഗാത്മകമായി പുതുക്കുന്നതിനുള്ള കൂട്ടിരുത്തം

മമ്പാട് : യുവസമിതിയുടെ നേതൃത്വത്തിൽ കലാലയ മാഗസിനുകളെ സർഗാത്മകമായി പുതുക്കുന്നതിനുള്ള കൂട്ടിരുത്തം ‘ബത്തക്ക’ ത്രിദിന ക്യാമ്പ് എം ഇ എസ് മമ്പാട് കോളേജിൽ സംഘടിപ്പിച്ചു. നവംബർ 18 വെള്ളിയാഴ്ച്ച തുടങ്ങിയ ക്യാമ്പ് 20 ഞായർ വൈകിട്ട് അവസാനിച്ചു. 32 കലാലയങ്ങളിൽ നിന്നായി 74 വിദ്യാർഥികൾ പങ്കെടുത്തു. എം ഇ എസ് കോളേജ് മലയാളം വേദിയുടെ സഹകരത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. മാഗസിനുകളുടെ ഉള്ളടക്കം എന്ന വിഷയത്തിൽ കിരൺ പോൾ, പെണ്ണിന്റെ ക്യാംപസും …

Read More »

യുവസമിതി സാമൂഹ്യ പാഠശാല

  യുവസമിതിയുടെ ബൗ ദ്ധിക വികസനവും സാമൂഹ്യബോധവും വിപുലപ്പെടുത്തുക എന്ന ഉദ്ദേശത്തിലാരംഭിക്കുന്ന കേരള പഠന ക്യാമ്പുകളുടെ ഒന്നാം ഘട്ടം സാമൂഹ്യപാഠശാല നവംബർ 11,12,13 തിയതികളിലായി IRTC യിൽ വെച്ച് നടന്നു. സമൂഹത്തില്‍ മാറ്റം കൊണ്ട് വരുന്നതില്‍ പുതിയഅറിവുകള്‍ സൃഷ്ടിക്കുന്നതിനും ഇത്തരം അറിവുകള്‍ പ്രചരിപ്പിക്കുന്നതിനും വളരെപ്രധാനമായ പങ്കുണ്ട്. ഇത്തരത്തില്‍ അറിവ്ആയുധമാക്കുന്ന ഒരു യുവനിര വളര്‍ന്നു വരേണ്ടത്‌ നാടിന്റെ ആവശ്യമാണ്. ഈ ഒരു ലക്ഷ്യം മുന്‍നിര്‍ത്തിക്കൊണ്ട് ഉന്നത പഠനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന (bachelors and …

Read More »

പി.എസ്.സി മാതൃകാ പരീക്ഷ

മുളംതുരുത്തി : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തുരുത്തിക്കര യൂണിറ്റിലെ യുവസമിതിയുടെ ആഭിമുഖ്യത്തിൽ പി.എസ്.സി മാതൃക പരീക്ഷ നടത്തി. യുവസമിതിയുടെ നേതൃത്വത്തില്‍ ടെക്നിക്കൽ സ്കൂളിൽ നടത്തിവരുന്ന സൗജന്യ പി.എസ്.സി ക്ലാസ്സിന്റെ ഒന്നാമത് വാർഷികത്തിന്റെ ഭാഗമായിട്ടാണ് മാതൃക പരീക്ഷ നടത്തിയത്.തുരുത്തിക്കര ഗവൺമെന്റ് ടെക്നിക്കൽ സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ മുളംതുരുത്തി ബ്ലോക്ക് പഞ്ചായത്തു വൈസ് പ്രസിഡന്റ് ഷാജി മാധവൻ മികച്ച വിജയം നേടിയവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്‌തു. യുവസമിതി പ്രസിഡന്റ് നിതിൻ രാജു അധ്യക്ഷനായ …

Read More »

ഡിജിറ്റൽ ജനാധിപത്യത്തിനായുള്ള മുന്നേറ്റങ്ങൾ ശക്തമാക്കണം : സി.എസ് വെങ്കിടേശ്വരൻ

മലപ്പുറം : യുവജനങ്ങളുടെ നേതതൃത്വത്തിൽ ഉള്ള സ്വതന്ത്ര വിജ്ഞാന സമൂഹങ്ങൾ ഡിജിറ്റൽ ജനാധിപത്യത്തിനായുള്ള മുന്നേറ്റങ്ങൾ ശക്തിപ്പെടുത്താന്‍ നേതൃത്വം കൊടുക്കണമെന്ന് പ്രശസ്ത ചലച്ചിത്ര നിരൂപകൻ സി.എസ് വെങ്കിടേശ്വരൻ അഭിപ്രായപ്പെട്ടു. ശാസത്രസാഹിത്യ പരിഷത്ത് യുവസമിതിയുടെ നേതൃത്വത്തില്‍ മലപ്പുറം ഗവ. കോളേജ് ഫിലിം ക്ലബ്, മൊണ്ടാഷ് മൂവിക്ലബ് മഞ്ചേരി എന്നിവയുടെ സഹകരണത്തോടെ ഒക്ടോബര്‍ 28, 29, 30 തിയ്യതികളില്‍ മലപ്പുറം ഗവ. കോളേജില്‍ വച്ച് സംഘടിപ്പിച്ച നെയ്തല്‍ –ചലച്ചിത്ര ആസ്വാദന സംഘാടന ശില്‍പശാല ഉദ്ഘാടനം …

Read More »

സൂക്ഷ്മജീവികളുടെ ലോകത്തിലേക്ക് കുട്ടികളെ കൊണ്ടുപോകുന്നു. ചുരുങ്ങിയ ചെലവില്‍

  ഈ പരസ്യം കണ്ട് ആരും ഞെട്ടണ്ട. യാഥാര്‍ഥ്യമാണ്. നമ്മുടെ കുട്ടികളെ സൂക്ഷ്മജീവികളായ വൈറസുകളെയും, ഫംഗസുകളുടെയും, ബാക്ടീരിയകളെയും ലോകത്തിലേക്ക് കൊണ്ടുപോവുകയാണ് ‘സൂക്ഷ്മജീവികളുടെ ലോകം എന്ന സി‍ഡി ചെയ്യുന്നത്. യുവസമിതി കൂട്ടുകാര്‍ കുട്ടികള്‍ക്കുവേണ്ടി നിര്‍മിച്ച 22 മിനിറ്റ് നീണ്ടുനില്‍കുന്ന ഡോക്യുമെന്ററിയാണ് സൂക്ഷ്മജീവികളുടെ ലോകം. രണ്ടുദിവസം നീണ്ടു നില്‍ക്കുന്ന ക്ലാസ്സുകളിലൂടെ നമുക്ക് നല്‍കാന്‍ കഴിയുന്ന വിവരങ്ങള്‍ കേവലം 22 മിനിറ്റുകൊണ്ട് അനുഭവിച്ച് അറിയിക്കുകയാണ് ഈ ഹൃസ്വചിത്രം. ഏറ്റവും ചുരുങ്ങിയത് ഹൈസ്കൂള്‍ ക്ലാസ്സിലെ കുട്ടികളെങ്കിലും …

Read More »

ഇള യുവസമിതി ക്യാമ്പ്

വെഞ്ഞാറമൂട് : യുവസമിതി ക്യാമ്പ് ‘ഇള’ ഒക്ടോബര്‍ 2 ഞായറാഴ്ച വെഞ്ഞാറമൂട് യു.പി.എസിൽ വച്ചു നടന്നു .10 മണിക്ക് ആരംഭിച്ച ക്യാമ്പ് വൈകുന്നേരം 5.30ന് സമാപിച്ചു. ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് രമേഷ് ‘ഭൂമി ഇന്നേയ്ക്ക് ശേഷം’ എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു. തുടർന്ന് ക്യാമ്പിൽ പങ്കെടുത്ത ചങ്ങാതിമാരെ പരിചയപ്പെടുകയും ചെയ്തു. എന്താണ് യുവസമിതി എന്നതിനെക്കുറിച്ച് റിയാസ് സംസാരിച്ചു. ഉച്ചയ്ക്ക് ശേഷം മഞ്ഞാന, 2+2 = 5 എന്നീ …

Read More »