Home / യുവസമിതി (page 3)

യുവസമിതി

തപാൽ ദിനത്തിൽ തപാൽ പെട്ടിയുമായി യുവസമിതി പ്രവർത്തകർ ജനങ്ങളിലേക്ക്

കാഞ്ഞങ്ങാട്: അറിയാനും അറിയിക്കാനും പ്രതികരിക്കാനും പ്രതിഷേധിക്കാനും ഒരു കാലത്തെ ഏക ഉപാധിയായ കത്തെഴുത്ത് അന്യം നിന്നുപോകുമ്പോൾ തപാലിന്റെ സുവർണ കാലത്തെ ഓർമ്മിപ്പിച്ചുകൊണ്ട് സൈക്കിൾ മണി മുഴക്കി യുവസമിതി പ്രവർത്തകർ ജനങ്ങളിലേക്കിറങ്ങി.കാഞ്ഞങ്ങാട് നഗരപാത വികസനത്തോടൊപ്പം തന്നെ നഗരവീഥികളെ ഹരിതാഭമാക്കാനുള്ള നിർദ്ദേശങ്ങൾ പൊതുജനങ്ങളിൽ നിന്ന് ശേഖരിക്കുന്നതിനാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കാസർഗോഡ് ജില്ല യുവസമിതി പ്രവർത്തകർ തപാൽപെട്ടിയുമായി ഇറങ്ങിയത്. യുവ സമിതി പ്രവർത്തകർ നൽകിയ പോസ്റ്റ് കാർഡിൽ നാട്ടുകാരും, കച്ചവടക്കാരും, യാത്രക്കാരും തങ്ങളുടെ …

Read More »

പീപ്പിള്‍സ് ഫോറം ഓണ്‍ ബ്രിക്സില്‍ യുവസമിതി പ്രവര്‍ത്തകര്‍ പങ്കെടുത്തു

ഗോവ : ഗോവയില്‍ വച്ച് നടക്കുന്ന എട്ടാമത് BRICS (Brazil, Russia, India, China, SouthAfrica) ഉച്ചകോടിക്ക് മുന്നോടിയായി വിവിധ ബഹുജനസംഘടനകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച people’s Forum on BRICS എന്ന പരിപാടിയില്‍ യുവസമിതിയെ പ്രതിനിധീകരിച്ച് 9 പേര്‍ പങ്കെടുത്തു. ഗ്ലോബല്‍ സൗത്ത് പട്ടികയില്‍ ഉള്‍പ്പെടുന്ന ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളിലെ പ്രതിനിധികള്‍ ബ്രിക്സിനെ മറ്റൊരു മുതലാളിത്ത സംഘമായി മാറ്റിയെടുക്കുന്നതിനെതിരെയാണ് പീപ്പിള്‍സ് ഫോറം ഓണ്‍ …

Read More »

നെയ്തല്‍ ക്യാമ്പ് സമാപിച്ചു

പൊന്നാനി MES കോളേജില്‍ നടന്ന ദ്വിദിനക്യാമ്പില്‍ ജില്ലയിലെ 32 കലാലയങ്ങളിൽ നിന്നായി നേച്ചര്‍ക്ലബ്, കോളേജ് യൂണിയന്‍, NSS തുടങ്ങിയവയെ പ്രതിനിധീകരിച്ച് 202 പേർ പങ്കെടുത്തു. കൊയിലാണ്ടി ഗവ: കോളേജ് അധ്യാപകനും എഴുത്തുകാരനുമായ റഫീഖ് ഇബ്രാഹിം സംവാദസദസ്സിന്റെ ആമുഖാവതരണം നിർവഹിച്ചു. വൈജ്ഞാ നിക രാഷ്ട്രീയം, സംഘടനാ രാഷ്ട്രീയം, സാംസ്കാരിക രാഷ്ട്രീയം എന്നീ മൂന്ന്‍ തലങ്ങളിലായി ജനാധിപത്യ കലാലയങ്ങളുടെ വര്‍ത്തമാന രാഷ്ട്രീയ-സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചായിരുന്നുഅദ്ദേഹത്തിന്റെ സംസാരം. തുടര്‍ന്ന് ക്വീര്‍ സമൂഹത്തെക്കുറിച്ചും ലൈംഗികത …

Read More »

യുവസമിതി പാലോട് മേഖലാ ക്യാമ്പ്

പരിഷത്ത് യുവസമിതി പാലോട് മേഖലാ ക്യാമ്പ് ‘കിനാവ്‘ സെപ്തംബർ 10, 11 തീയതികളിലായി പാലോട് ഞാറനീലി ട്രൈബൽ യു.പി.സ്കൂളിൽ നടന്നു. പെരിങ്ങമ്മല പഞ്ചായത്ത് പ്രസിഡണ്ട് സി.ചിത്രകുമാരി ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. സദാശിവൻകാണിയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ഡോ. ബഷീർ, പള്ളിവിള സലിം, പരിഷത്ത് മേഖലാ സെക്രട്ടറി ജി.ആർ. ഹരി എന്നിവർ സംസാരിച്ചു. അദ്വൈത് സ്വാഗതവും‌ ചന്ദ്രബാബു നന്ദിയും പറഞ്ഞു. തുടർന്ന് റിയാസ് ലെസ്കയുടെയും ബായി കൃഷ്ണന്റെയും നേതൃത്വത്തിൽ നടന്ന …

Read More »

കലാലയ മാഗസിനുകള്‍ നാട്ടുഭാഷയെയും പരിഗണിക്കണം – കുരീപ്പുഴ ശ്രീകുമാര്‍

സാമൂഹ്യവിഷയങ്ങളിൽ നേരിന്റെ പക്ഷം പിടിക്കുന്നതിനോടൊപ്പം‌ തന്നെ നാട്ടുഭാഷയും പ്രാദേശികചരിത്രവും അടയാളപ്പെടുത്തുക എന്നതും കോളേജ് മാഗസിനുകളുടെ മുഖ്യ അജണ്ടയായി വരേണ്ടതാണെന്ന് കവി കുരീപ്പുഴ ശ്രീകുമാർ അഭിപ്രായപ്പെട്ടു. മാഗസിൻ സൃഷ്ടികൾക്കായി വിഷയങ്ങൾ തേടി അലയേണ്ടതില്ല. നമ്മുടെ നാടിന്റെ എഴുതപ്പെടാത്ത ചരിത്രത്തെ വീണ്ടെടുക്കാനുള്ള ഏറ്റവും ഫലപ്രദമായ മാധ്യമം കോളേജ് മാഗസിനാണ്. ഇത്തരത്തിൽ കീഴാളരുടേതും പണിയെടുക്കുന്നവരുടേതുമായ അറിവുകളെ അവരുടെ പക്ഷത്തുനിന്നുകൊണ്ട് രേഖപ്പെടുത്താൻ കോളേജ് മാഗസിനുകൾക്കേ കഴിയൂ – അദ്ദേഹം പറഞ്ഞു. ശാസ്ത്രസാഹിത്യ പരിഷത്ത് – യുവസമിതിയാണ് …

Read More »