charcha

ശാസ്ത്രസാഹിത്യ പരിഷത്ത് മാനന്തവാടി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ “സായാഹ്ന പാഠശാല” എന്ന പേരിൽ പഠന ഗ്രൂപ്പ് രൂപീകരിച്ചു. മേഖലാ തലത്തിലുള്ള പ്രവർത്തകർക്ക് വിവിധ വിഷയങ്ങളിൽ ഇടപെടാനുള്ള പൊതുവേദി എന്ന നിലയിലാണ് സായാഹ്ന പാഠശാലയുടെ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക. പാഠശാല പരിഷത്ത് കേന്ദ്രനിർവാഹക സമിതിയംഗം പി.വി.സന്തോഷ് ഉദ്ഘാടനം ചെയ്തു. പി.സുരേഷ് ബാബു സ്വാഗതം പറഞ്ഞു. പി.കുഞ്ഞിക്കൃഷ്ണൻ അധ്യക്ഷത വഹിച്ചു. പാഠശാലയിൽ നടന്ന പുസ്തക ചർച്ചയിൽ വി.പി.ബാലചന്ദ്രൻ ജയമോഹന്റെ ” നൂറ് സിംഹാസനങ്ങൾ” എന്ന നോവല്‍ അവതരിപ്പിച്ചു. ചർച്ചയിൽ പങ്കെടുത്തുകൊണ്ട് പി.സി.ജോൺ, എം.കെ.ഉണ്ണിക്കൃഷ്ണൻ, സെയ്ദ്, കെ.ബി സിമിൽ, വി.എ.സെബാസ്റ്റ്യൻ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *