ഐ.എസ്.ആര്‍.ഒ 104 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് റെക്കോര്‍ഡ് സൃഷ്ടിച്ചു.

0

pslv-c34takeoff-view4

 

ഇന്ന്, 2017 ഫെബ്രുവരി 15-ാം തിയതി 104 ഉപഗ്രഹങ്ങളെ ഐ.എസ്.ആര്‍.ഒ പി.എസ്.എല്‍.വി റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ചു. ബഹിരാകാശ ചരിത്രത്തില്‍ ഇതാദ്യമായാണ് വളരെ യധികം ഉപഗ്രഹങ്ങളെ വിക്ഷേ പിക്കുന്നത്.
1750 കിലോഗ്രാം ഭാരം ബഹിരാകാശത്ത് 600 കി.മീ ഉയരത്തില്‍ വിക്ഷേപിക്കാന്‍ പി.എസ്.എല്‍.വിക്ക് കഴിയും. പ്രധാന ഉപഗ്രഹങ്ങള്‍ക്ക് ഭാരം കുറവാണെങ്കില്‍ കൂടെ സഞ്ചാരികളായി കുറച്ച് ചെറിയ ഉപഗ്രഹങ്ങളും പോകും. ഈ വിക്ഷേപണത്തിലെ പ്രധാന സഞ്ചാരി ആയ കാര്‍ട്ടോസ്റ്റാറ്റിസിന് 730 കിലോഗ്രാം ഭാരമെയുള്ളു. അതിനാലാണ് 5 കിലോഗ്രാമിനടുത്ത് ഭാരമുള്ള നൂറോളം ചെറിയ ‘ക്യുബ്സാറ്റു’കളെയും ഇന്ത്യയുടെതന്നെ മിനി ഉപഗ്രങ്ങളായ ഐ.എം.എസ്-1 എ 1 ബി എന്നീ രണ്ട് ഉപഗ്രഹങ്ങളെയും വിക്ഷേപിക്കാന്‍ കഴിഞ്ഞത്.
103 ചെറിയ ഉപഗ്രഹങ്ങളെ വിവിധ വേഗതയില്‍ വിവിധ കോണുകളില്‍ വിവിധ സമയത്ത് ഓര്‍ബിറ്റുകളില്‍ നിക്ഷേപിക്കുക. ഒരു ഭ്രമണം കഴിയുമ്പോഴേക്കും എല്ലാവരെയും വിക്ഷേപിച്ചിരിക്കും.രണ്ട് സുപ്രധാന നേട്ടങ്ങളാണ് ഇന്ത്യയും മറ്റ് ബഹിരാകാശ ഗവേഷകരും ഇതിലൂടെ നേടിയത്. ഒന്നാമതായി ഇന്ത്യ വ്യാപാരപരമായി വിക്ഷേപണത്തില്‍ വിശ്വസനീയമായ കഴിവ് തെളിയിച്ചിരിക്കുന്നു. ഭാവിയില്‍ ഇത് വിദേശ റവന്യൂ നേടിത്തരുന്നതില്‍ വലിയ പങ്ക് വഹിക്കും. ഇന്ത്യന്‍ ഗവേഷകര്‍ സങ്കീര്‍ണമായ സ്പേസ് എഞ്ചിനീയറിംഗില്‍ ലോകനിലവാരത്തിലെത്തിയെന്ന് അസന്നിഗ്ദമായി തെളിയിച്ചിരിക്കുന്നു.
ചെറിയ 10സെ.മീ x 10 സെ.മീ x 12 സെ.മീ ഓളം വ ലുപ്പമുള്ള ക്യൂബ്സാറ്റ്‌ലൈറ്റുകള്‍ പരീക്ഷണഘട്ടം കടന്ന് ഉപയോഗഘട്ടത്തിലെത്തിയിരിക്കുന്നു. ഇന്ന് വിക്ഷേപിച്ചവയില്‍ 83 എണ്ണം ഭൗമനിരീക്ഷണത്തിനാണ് ഉപയോഗിക്കുക. വലിയൊരു നേട്ടമാണ് ഇത്.
വിക്ഷേപിച്ച ഉപഗ്രഹങ്ങളില്‍ 96 എണ്ണം അമേരിക്കയുടെയും ഒരെണ്ണം ഇസ്രായേ ലിന്റെയും ഒരെണ്ണം കസാക്കിസ്ഥാന്റെയും ഒരെണ്ണം നെതര്‍ലാന്റിന്റെയും ഒരെണ്ണം UAE യുടെയും മറ്റൊന്ന് സ്വിറ്റ്സര്‍ലന്റിന്റെയുമാണ്. പ്രധാന ഉപഗ്രഹമടക്കം മൂന്നെണ്ണമാണ് ഇന്ത്യ വിക്ഷേപിച്ചത്. ബഹിരാകാശ പരീക്ഷണരംഗത്ത് സ്വന്തമായി കൂടുതല്‍ നിരീക്ഷണ ഉപഗ്രഹങ്ങളെ വിക്ഷേപിക്കാനുള്ള ശേഷികൂടി നമ്മള്‍ നേടേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *