ചോദ്യംചെയ്യാന്‍ ഭയക്കാതിരിക്കുവിന്‍

0

സാംസ്‌കാരിക പ്രവര്‍ത്തനമെന്നത് കലാസാഹിത്യപ്രവര്‍ത്തനങ്ങളും മേളകളും ഉത്സവങ്ങളും സംഘടിപ്പിക്കല്‍ മാത്രമല്ല, പുതിയ ജീവിത രീതിയുടെ സൃഷ്ടികൂടിയാണ്. സമൂഹത്തിന്റെ പൊതുബോധത്തെയും ശീലങ്ങളെയും മാറ്റാനുതകും വിധം ദൈനംദിന ജീവിതത്തിലുള്ള ഇടപെടലാണത്. സംസ്കാരത്തിലുള്ള ഇടപെടലാണ്.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജനോത്സവം എന്നപേരില്‍ ഒരു വലിയ ബഹുജനകാമ്പയിന്‍ ഏറ്റെടുക്കുകയാണ്. കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും നടക്കുന്ന നിരവധി പ്രവര്‍‌ത്തനങ്ങളാണ് വിഭാവനം ചെയ്തിട്ടുള്ളത്. നമ്മുടെ രാജ്യം മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്ത വിധത്തില്‍ ഇരുണ്ട കാലത്തിലൂടെയാണ് കടന്നുപോകുന്നത്. ചോദ്യംചെയ്യാനും വിമര്‍ശിക്കാനുമുള്ള ധൈര്യത്തെ ഇല്ലായ്മ ചെയ്തും അതിനു തയ്യാറാകാത്തവരെ ഭീഷണിപ്പെടുത്തിയും കൊലചെയ്തുമാണ് ഫാസിസ്റ്റ് ശക്തികള്‍ മുന്നോട്ടുപോകുന്നത്. ഇന്ത്യയുടെ ബഹുസ്വരതയും മതനിരപേക്ഷതയും ജനാധിപത്യബോധവുമെല്ലാം വെല്ലുവിളികള്‍ നേരിടുകയാണ്. ദേശീയതയുടെ പേരില്‍ കെട്ടുകഥകള്‍ പ്രചരിപ്പിച്ചും വര്‍ഗീയതയെ കൂട്ടുപിടിച്ചും ജനങ്ങളുടെ ധൈര്യം ശിഥിലമാക്കാന്‍ ശ്രമിക്കുന്നു. ഇവിടെ ഇന്ത്യയുടെ നിലനില്‍പ് തന്നെ ചോദ്യംചെയ്യപ്പെടുകയാണ്.
ഈയൊരു സവിശേഷ സാഹചര്യത്തില്‍ എക്കാലത്തേക്കാളും ശാസ്ത്രബോധത്തിന്റെയും സാമൂഹ്യനീതിയുടെയും സുസ്ഥിരവികസനത്തിന്റെയും മതനിരപേക്ഷതയുടെയും ഉദാത്തമൂല്യങ്ങള്‍ മുറുകെ പിടിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്നത് ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെ കടമയാണ്. വര്‍ഗീയഫാസിസം ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നത് യുക്തിചിന്തയെയും വിമര്‍ശനാത്മകതയെയും മതനിരപേക്ഷസംസ്‌കാരത്തെയുമാണ്.
വിഭജനമഹാസംരംഭങ്ങളുടെ ഈ കാലത്ത് ജനാധിപത്യത്തിനും മതനിരപേക്ഷതക്കും സാമൂഹികനീതിക്കും വേണ്ടി ബോധപൂര്‍വം ജനങ്ങളെ അണിനിരത്തിക്കൊണ്ടുമാത്രമേ മുന്നോട്ടുപോകാനാകൂ..ജനാധിപത്യത്തിലുള്ള ജനങ്ങളുടെ വിശ്വാസം വര്‍ധിപ്പിച്ചുകൊണ്ടുമാത്രമേ ഇത് സാധ്യമാകൂ. മുഴുവന്‍ ജനങ്ങളുടെയും ജനകീയ പ്രസ്ഥാനങ്ങളുടെയും സഹകരണം ഇതിന്നാവശ്യമാണ്. ജനോത്സവത്തെ അതിനുള്ള പ്രക്രിയ ആയിട്ടാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കാണുന്നത്.
ജനോത്സവം
കഴിഞ്ഞ മൂന്നുദശകത്തിലേറെക്കാലമായി, കേരള ശാസ്ത്രസാഹിത്യപരിഷത്ത് ശാസ്ത്രാഭിമുഖ്യവും സമഗ്രാവബോധവും അടിസ്ഥാനമാക്കി ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് എന്ന മുദ്രാവാക്യത്തിലൂന്നിയുള്ള പ്രചാരണപ്രവർത്തനങ്ങൾക്ക് കലയുടെ മാധ്യമം സ്വീകരിക്കാൻ തുടങ്ങിയിട്ട്. ആശയപ്രചരണത്തിന് പരിഷത്ത് പ്രയോജനപ്പെടുത്തിയിട്ടുള്ള വിവിധ മാധ്യമങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ശാസ്ത്രകലാജാഥകൾ. ശാസ്ത്രകലാജാഥകൾ കേരളീയ സാംസ്കാരികാന്തരീക്ഷത്തിൽ ഉണ്ടാക്കിയ ചലനങ്ങൾ ചെറുതല്ല. സംഘടനയുടെ വിപുലീകരണത്തിനും ജനകീയതക്കും ഇടയാക്കിയ പ്രവർത്തനങ്ങളിൽ പ്രാധാന്യമുള്ള ഒന്നാണ് ശാസ്ത്രകലാജാഥ.
മാറിയ കേരളീയ സാമൂഹ്യാന്തരീക്ഷത്തില്‍ കലാജാഥകളിലൂടെ ആവിഷ്കരിക്കുന്ന പ്രമേയങ്ങളും ആശയങ്ങളും നാം ആഗ്രഹിക്കുന്ന അളവില്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നില്ലെന്ന് തിരിച്ചറിയുന്നുണ്ട് ഇന്ന്. ജനസാമാന്യത്തിലേക്കും വിശേഷിച്ച് യുവതലമുറയിലേക്കും ശാസ്ത്രാവബോധത്തിലും സമഗ്രവീക്ഷണത്തിലും ഊന്നിയ പരിഷത്ത് ആശയങ്ങൾ എത്തിക്കുന്നതിന് പുതിയ ആവിഷ്കാരരീതികള്‍ പരീക്ഷിച്ചേ മതിയാകൂ.
സാംസ്കാരികരംഗത്തും കലാരംഗത്തും വന്നുകൂടിയ അശാസ്ത്രീയവും പ്രതിലോമകരവും മാനവവിരുദ്ധവുമായ ആശയങ്ങളും സമീപനങ്ങളും സമൂഹത്തിന്റെ പൊതുബോധത്തെ സ്വാധീനിക്കുന്നുണ്ട്. തീർത്തും നിർദോഷമെന്ന് കരുതുന്ന ഫലിതപ്രയോഗങ്ങൾ മുതൽ എന്റർടെയ്നർ എന്നഗണത്തിൽപെടുന്ന വലിയ ആവിഷ്കാരങ്ങൾ വരെ പ്രതിലോമപരവും അശാസ്ത്രീയവും പിന്തിരിപ്പനുമായ പൊതുബോധസൃഷ്ടിക്ക് കാരണമാവുന്നുണ്ട്. ഇത് തികച്ചും ബോധപൂർവ്വം നിഷ്കളങ്കനാട്യത്തിൽ നിക്ഷിപ്തതാല്പര്യങ്ങളുടെ സൃഷ്ടിയാണ്. സാംസ്കാരികരംഗത്തും കലാരംഗത്തും സമഗ്രവും ശാസ്ത്രീയവുമായ ഇടപെടലിനുള്ള പ്രസ്ഥാനമല്ല പരിഷത്ത്. അത്തരം പ്രവർത്തനങ്ങൾ നടത്തുന്ന നിരവധി സാംസ്കാരിക, കലാപ്രസ്ഥാനങ്ങൾ കേരളത്തിലുണ്ട്. എന്നാൽ ശാസ്ത്രത്തിന്റെ ജനകീയതക്കും ശാസ്ത്രബോധമുള്ള സമൂഹത്തിനും വേണ്ടിയുള്ള പ്രവർത്തനത്തിന് പരിഷത്ത് മാത്രമേയുള്ളൂ. പരിഷത്ത് മുന്നോട്ടുവെക്കുന്ന ആശയങ്ങളും ദർശനങ്ങളും കലാസാംസ്കാരിക മേഖലയിലേക്ക് സംക്രമിപ്പിക്കുന്ന ദൗത്യമാണ് നമുക്കുള്ളത്. പരിഷത്ത് മുന്നോട്ടുവെക്കുന്ന സമഗ്രവും ശാസ്ത്രീയവുമായ വീക്ഷണങ്ങളും ആശയങ്ങളും ആവിഷ്കാരവിഷയമാക്കിക്കൊണ്ടാണ് അവതരണതലത്തിൽ വൈവിധ്യവൽക്കരണം സാധിക്കേണ്ടത്. എന്നാലതിന് നിശ്ചിതമായ ഒരു രൂപമോ ഘടനയോ അടിച്ചേൽപ്പിക്കുന്ന രീതിയില്ല. ആവിഷ്കാരസ്വാതന്ത്ര്യം തീർത്തും വികേന്ദ്രീകൃതമാണ്.
പരിഷത്ത് പ്രവർത്തനത്തിന്റെ വിവിധമേഖലകളിലെ ആശയങ്ങൾ (പരിസരം, വികസനം, ജെന്റര്‍, വിദ്യാഭ്യാസം, ബാലവേദി തുടങ്ങിയ മേഖലകളിലെ) അഭിപ്രായങ്ങൾ, വിമർശനങ്ങൾ എല്ലാം പ്രമേയമായിട്ടുള്ള അവതരണങ്ങൾ അതാതിടങ്ങളിലെ പ്രായോഗിക സാധ്യതകള്‍ പ്രയോജനപ്പെടുത്തി രൂപപ്പെടുത്തണം.
സംഘടനയുടെ മുഴുവൻ ഊർജവും ജനോത്സവത്തിലേക്ക് തിരിച്ചുവിട്ട് നമുക്കൊരുങ്ങാം…….നാളെയാവുകിലേറെ വൈകീടും……. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജനോത്സവം എന്നപേരില്‍ ഒരു വലിയ ബഹുജനകാമ്പയിന്‍ ഏറ്റെടുക്കുകയാണ്. കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും നടക്കുന്ന നിരവധി പ്രവര്‍‌ത്തനങ്ങളാണ് വിഭാവനം ചെയ്തിട്ടുള്ളത്. നമ്മുടെ രാജ്യം മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്ത വിധത്തില്‍ ഇരുണ്ട കാലത്തിലൂടെയാണ് കടന്നുപോകുന്നത്. ചോദ്യംചെയ്യാനും വിമര്‍ശിക്കാനുമുള്ള ധൈര്യത്തെ ഇല്ലായ്മ ചെയ്തും അതിനു തയ്യാറാകാത്തവരെ ഭീഷണിപ്പെടുത്തിയും കൊലചെയ്തുമാണ് ഫാസിസ്റ്റ് ശക്തികള്‍ മുന്നോട്ടുപോകുന്നത്. ഇന്ത്യയുടെ ബഹുസ്വരതയും മതനിരപേക്ഷതയും ജനാധിപത്യബോധവുമെല്ലാം വെല്ലുവിളികള്‍ നേരിടുകയാണ്. ദേശീയതയുടെ പേരില്‍ കെട്ടുകഥകള്‍ പ്രചരിപ്പിച്ചും വര്‍ഗീയതയെ കൂട്ടുപിടിച്ചും ജനങ്ങളുടെ ധൈര്യം ശിഥിലമാക്കാന്‍ ശ്രമിക്കുന്നു. ഇവിടെ ഇന്ത്യയുടെ നിലനില്‍പ് തന്നെ ചോദ്യംചെയ്യപ്പെടുകയാണ്.
ഈയൊരു സവിശേഷ സാഹചര്യത്തില്‍ എക്കാലത്തേക്കാളും ശാസ്ത്രബോധത്തിന്റെയും സാമൂഹ്യനീതിയുടെയും സുസ്ഥിരവികസനത്തിന്റെയും മതനിരപേക്ഷതയുടെയും ഉദാത്തമൂല്യങ്ങള്‍ മുറുകെ പിടിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്നത് ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെ കടമയാണ്. വര്‍ഗീയഫാസിസം ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നത് യുക്തിചിന്തയെയും വിമര്‍ശനാത്മകതയെയും മതനിരപേക്ഷസംസ്‌കാരത്തെയുമാണ്.
വിഭജനമഹാസംരംഭങ്ങളുടെ ഈ കാലത്ത് ജനാധിപത്യത്തിനും മതനിരപേക്ഷതക്കും സാമൂഹികനീതിക്കും വേണ്ടി ബോധപൂര്‍വം ജനങ്ങളെ അണിനിരത്തിക്കൊണ്ടുമാത്രമേ മുന്നോട്ടുപോകാനാകൂ..ജനാധിപത്യത്തിലുള്ള ജനങ്ങളുടെ വിശ്വാസം വര്‍ധിപ്പിച്ചുകൊണ്ടുമാത്രമേ ഇത് സാധ്യമാകൂ. മുഴുവന്‍ ജനങ്ങളുടെയും ജനകീയ പ്രസ്ഥാനങ്ങളുടെയും സഹകരണം ഇതിന്നാവശ്യമാണ്. ജനോത്സവത്തെ അതിനുള്ള പ്രക്രിയ ആയിട്ടാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കാണുന്നത്.
ജനോത്സവം
കഴിഞ്ഞ മൂന്നുദശകത്തിലേറെക്കാലമായി, കേരള ശാസ്ത്രസാഹിത്യപരിഷത്ത് ശാസ്ത്രാഭിമുഖ്യവും സമഗ്രാവബോധവും അടിസ്ഥാനമാക്കി ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് എന്ന മുദ്രാവാക്യത്തിലൂന്നിയുള്ള പ്രചാരണപ്രവർത്തനങ്ങൾക്ക് കലയുടെ മാധ്യമം സ്വീകരിക്കാൻ തുടങ്ങിയിട്ട്. ആശയപ്രചരണത്തിന് പരിഷത്ത് പ്രയോജനപ്പെടുത്തിയിട്ടുള്ള വിവിധ മാധ്യമങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ശാസ്ത്രകലാജാഥകൾ. ശാസ്ത്രകലാജാഥകൾ കേരളീയ സാംസ്കാരികാന്തരീക്ഷത്തിൽ ഉണ്ടാക്കിയ ചലനങ്ങൾ ചെറുതല്ല. സംഘടനയുടെ വിപുലീകരണത്തിനും ജനകീയതക്കും ഇടയാക്കിയ പ്രവർത്തനങ്ങളിൽ പ്രാധാന്യമുള്ള ഒന്നാണ് ശാസ്ത്രകലാജാഥ.
മാറിയ കേരളീയ സാമൂഹ്യാന്തരീക്ഷത്തില്‍ കലാജാഥകളിലൂടെ ആവിഷ്കരിക്കുന്ന പ്രമേയങ്ങളും ആശയങ്ങളും നാം ആഗ്രഹിക്കുന്ന അളവില്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നില്ലെന്ന് തിരിച്ചറിയുന്നുണ്ട് ഇന്ന്. ജനസാമാന്യത്തിലേക്കും വിശേഷിച്ച് യുവതലമുറയിലേക്കും ശാസ്ത്രാവബോധത്തിലും സമഗ്രവീക്ഷണത്തിലും ഊന്നിയ പരിഷത്ത് ആശയങ്ങൾ എത്തിക്കുന്നതിന് പുതിയ ആവിഷ്കാരരീതികള്‍ പരീക്ഷിച്ചേ മതിയാകൂ.
സാംസ്കാരികരംഗത്തും കലാരംഗത്തും വന്നുകൂടിയ അശാസ്ത്രീയവും പ്രതിലോമകരവും മാനവവിരുദ്ധവുമായ ആശയങ്ങളും സമീപനങ്ങളും സമൂഹത്തിന്റെ പൊതുബോധത്തെ സ്വാധീനിക്കുന്നുണ്ട്. തീർത്തും നിർദോഷമെന്ന് കരുതുന്ന ഫലിതപ്രയോഗങ്ങൾ മുതൽ എന്റർടെയ്നർ എന്നഗണത്തിൽപെടുന്ന വലിയ ആവിഷ്കാരങ്ങൾ വരെ പ്രതിലോമപരവും അശാസ്ത്രീയവും പിന്തിരിപ്പനുമായ പൊതുബോധസൃഷ്ടിക്ക് കാരണമാവുന്നുണ്ട്. ഇത് തികച്ചും ബോധപൂർവ്വം നിഷ്കളങ്കനാട്യത്തിൽ നിക്ഷിപ്തതാല്പര്യങ്ങളുടെ സൃഷ്ടിയാണ്. സാംസ്കാരികരംഗത്തും കലാരംഗത്തും സമഗ്രവും ശാസ്ത്രീയവുമായ ഇടപെടലിനുള്ള പ്രസ്ഥാനമല്ല പരിഷത്ത്. അത്തരം പ്രവർത്തനങ്ങൾ നടത്തുന്ന നിരവധി സാംസ്കാരിക, കലാപ്രസ്ഥാനങ്ങൾ കേരളത്തിലുണ്ട്. എന്നാൽ ശാസ്ത്രത്തിന്റെ ജനകീയതക്കും ശാസ്ത്രബോധമുള്ള സമൂഹത്തിനും വേണ്ടിയുള്ള പ്രവർത്തനത്തിന് പരിഷത്ത് മാത്രമേയുള്ളൂ. പരിഷത്ത് മുന്നോട്ടുവെക്കുന്ന ആശയങ്ങളും ദർശനങ്ങളും കലാസാംസ്കാരിക മേഖലയിലേക്ക് സംക്രമിപ്പിക്കുന്ന ദൗത്യമാണ് നമുക്കുള്ളത്. പരിഷത്ത് മുന്നോട്ടുവെക്കുന്ന സമഗ്രവും ശാസ്ത്രീയവുമായ വീക്ഷണങ്ങളും ആശയങ്ങളും ആവിഷ്കാരവിഷയമാക്കിക്കൊണ്ടാണ് അവതരണതലത്തിൽ വൈവിധ്യവൽക്കരണം സാധിക്കേണ്ടത്. എന്നാലതിന് നിശ്ചിതമായ ഒരു രൂപമോ ഘടനയോ അടിച്ചേൽപ്പിക്കുന്ന രീതിയില്ല. ആവിഷ്കാരസ്വാതന്ത്ര്യം തീർത്തും വികേന്ദ്രീകൃതമാണ്.
പരിഷത്ത് പ്രവർത്തനത്തിന്റെ വിവിധമേഖലകളിലെ ആശയങ്ങൾ (പരിസരം, വികസനം, ജെന്റര്‍, വിദ്യാഭ്യാസം, ബാലവേദി തുടങ്ങിയ മേഖലകളിലെ) അഭിപ്രായങ്ങൾ, വിമർശനങ്ങൾ എല്ലാം പ്രമേയമായിട്ടുള്ള അവതരണങ്ങൾ അതാതിടങ്ങളിലെ പ്രായോഗിക സാധ്യതകള്‍ പ്രയോജനപ്പെടുത്തി രൂപപ്പെടുത്തണം.
സംഘടനയുടെ മുഴുവൻ ഊർജവും ജനോത്സവത്തിലേക്ക് തിരിച്ചുവിട്ട് നമുക്കൊരുങ്ങാം…….നാളെയാവുകിലേറെ വൈകീടും…….

Leave a Reply

Your email address will not be published. Required fields are marked *