നവോത്ഥാനജാഥകള്‍ പ്രയാണമാരംഭിച്ചു 10 ജാഥകള്‍, 120 കലാകാരന്മാര്‍, 500 കേന്ദ്രങ്ങള്‍

0

സയന്‍സ്ദശകം (സഹോദരന്‍ അയ്യപ്പന്‍), പറയുന്നു കബീര്‍ (സച്ചിദാനന്ദന്‍), കോതാമൂരിപ്പാട്ട് (എം.എം.സചീന്ദ്രന്‍),
പടയാളികള്‍ പറയുമ്പോള്‍‌ (എം.എം.സചീന്ദ്രന്‍), നന്മകള്‍ പൂത്തിടട്ടെ (ബി.എസ്.ശ്രീകണ്ഠന്‍)

2 Inauguration by Sri

 

kala-ina-perumundachery

 

 

 

 

 

 

 

 

പാലക്കാട് നവോത്ഥാനജാഥ സമാപിച്ചു

പാലക്കാട് : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പാലക്കാട് ജില്ലയുടെ നേതൃത്വത്തില്‍ നടന്ന നവോത്ഥാന കലാജാഥ ജനുവരി 16ന്, നവോത്ഥാന നായകന്‍ വി.ടി.ഭട്ടതിരിപ്പാടിന്റെ നാടായ മേഴത്തൂരില്‍നിന്നാരംഭിച്ച് ജനുവരി 26ന് മണ്ണാര്‍ക്കാട് സമാപിച്ചു.
മേഴത്തൂരില്‍ പ്രശസ്ത കവി പി.രാമന്‍ കലാജാഥ ഉദ്ഘാടനം ചെയ്തു. നവോത്ഥാന കലാജാഥയുടെ പ്രസക്തി ഡോ.കാവുമ്പായി ബാലകൃഷ്ണന്‍ വിശദീകരിച്ചു. വി.ടി.വാസുദേവന്‍ ആശംസയര്‍പ്പിച്ചു. ജനറല്‍ സെക്രട്ടറി പി.മുരളീധരന്‍, ജില്ലാ സെക്രട്ടറി കെ.എസ്.സുധീര്‍, പ്രസിഡന്റ് അരവിന്ദാക്ഷന്‍ തുടങ്ങിയവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു. സ്വാഗത സംഘം കണ്‍വീനര്‍ ഇ.വി.സേതുമാധവന്‍ സ്വാഗതവും തൃത്താല മേഖല പ്രസിഡന്റ് കെ.പരമേശ്വരന്‍ നന്ദിയും രേഖപ്പെടുത്തി.
മാനേജര്‍ എം.എം.പരമേശ്വരനും ജാഥാ ക്യാപ്റ്റന്‍ എം.മോഹനനും നേതൃത്വം നല്‍കിയ കലാജാഥ ജില്ലയിലെ 40 കേന്ദ്രങ്ങളില്‍ പര്യടനം നടത്തി. എല്ലാ കേന്ദ്രങ്ങളിലും ആവേശോജ്വലമായ സ്വീകരണമാണ് ജാഥക്കു ലഭിച്ചത്. ഒറ്റപ്പാലം മേഖലയിലെ മാന്നനൂരില്‍, നവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ വി.ടി.യുടെ സഹപ്രവര്‍ത്തകനായ ഐ.സി.പി.യുടെ ഛായാചിത്രം നല്‍കിക്കൊണ്ടാണ് സംഘാടകര്‍ ജാഥയെ സ്വീകരിച്ചത്. 500ല്‍ അധികം പേര്‍ പങ്കെടുത്ത കുനിശ്ശേരിയിലെ സ്വീകരണവും 750ല്‍ അധികം പേര്‍ പങ്കെടുത്ത എലവഞ്ചേരിയിലെ സ്വീകരണവും അത്യുജ്വലമായിരുന്നു. കുനിശ്ശേരിയിലെ സ്വീകരണ കേന്ദ്രത്തില്‍ സംസ്ഥാന കലാ കണ്‍വീനര്‍ ശ്രീനിവാസന്‍ മാസ്റ്റര്‍ പങ്കെടുത്ത് നവോത്ഥാന കലാജാഥയുടെ പ്രസക്തി വിശദീകരിച്ചു.
ജനുവരി 26ന് മണ്ണാര്‍ക്കാട് നടന്ന ജാഥാ സമാപനം പ്രശസ്ത ചിന്തകനും എഴുത്തുകാരനുമായ ജി.പി.രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജാഥാ പര്യടനത്തിന്റെ ഭാഗമായി ജില്ലയില്‍ 11 ലക്ഷത്തിലധികം രൂപയുടെ പുസ്തകങ്ങള്‍ പ്രചരിപ്പിച്ചു. 40 കേന്ദ്രങ്ങളിലായി 800 സ്ക്രിപ്റ്റുകളും പ്രചരിപ്പിച്ചു.

തിരുവനന്തപുരം കലാജാഥ

തിരുവനന്തപുരം :
ശാസ്ത്രസാഹിത്യപരിഷത്ത് തിരുവനന്തപുരം ജില്ലയുടെ “നവോത്ഥാനകലാജാഥ” -യുടെ ഉദ്ഘാടനം ജനുവരി 26ന് കഴകൂട്ടം – േവങ്ങോട് വച്ച് പ്രശസ്ത കവി പ്രഭാവർമ നിർവഹിച്ചു. ജില്ല പ്രസിഡന്റ് സന്തോഷ് ഏറത്ത് അധ്യക്ഷനായിരുന്നു. സി.പി നാരായണൻ എംപി മുഖ്യാഥിതി ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *