മുറ്റത്തൊരു വറ്റാത്ത കിണർ ഗ്രീൻ ആർമി പ്രവർത്തനങ്ങൾ ഏച്ചൂരിൽ തുടങ്ങി

0

muttath-vattatha-kinar

ഏച്ചൂർ : മൺസുണിനെ വരവേറ്റുകൊണ്ട് മഴക്കൊയ്യിത്തിനുള്ള പ്രായോഗിക പ്രവർത്തനങ്ങൾക്ക് പരിഷത്ത് “ഗ്രീൻ ആർമി” തുടക്കം കുറിച്ചു. പ്രായോഗിക പ്രവർത്തനങ്ങൾ ഏച്ചൂരിൽ പട്ടൻ ഗോപാലന്റെ വീട്ടിൽ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. വരൾച്ചയെ ഓർക്കേണ്ടത് മഴക്കാലത്താണ്. ഓടുന്ന വെള്ളത്തെ നടത്തിയും ഇരുത്തിയും കിടത്തിയും ഭൂഗർഭ ജലവിതാനം ഉയർത്തി ശുദ്ധമായ കുടിവെള്ളം ലഭിക്കുവാനുള്ള പരിശ്രമാണ് നടത്തേണ്ടത്. ഹരിത കേരള പദ്ധതി ഇതിനു വേണ്ടിയാണന്ന് മന്ത്രി പറഞ്ഞു. ഐ.ആര്‍.ടി.സി വികസിപ്പിച്ചെടുത്ത വീടിന്റെ ചുമരുകളിൽ ഘടിപ്പിക്കാവുന്ന വിധത്തിലുള്ള ജലസംഭരണ സംവിധാനത്തിന്റെ സാങ്കേതികവിദ്യ പരിശീലകൻ കെ. പുരുഷോത്തമൻ മന്ത്രിക്ക് വിശദീകരിച്ചു. വീട്ടുകാർക്ക് ചെറിയ പരിശീലനത്തോടെ സ്വയം ഘടിപ്പിക്കുവാൻ കഴിയും. സി.ദിനേശ് ബാബു സ്വാഗതം പറഞ്ഞു, അഡ്വ. കെ.പ്രഭാകരൻ, പി.പി. ബാബു, സി.ലത, കൃഷി ഓഫീസർ കെ.അശോകൻ, വി.ഗംഗാധരൻ, എന്നിവർ നേതൃത്വം നൽകി
കാലത്ത് 10 മണിക്ക് ഏച്ചൂർ നളന്ദ കോളേജിൽ ജലസംരക്ഷണ ക്ലാസ്സുകളുടെ പരിശീലന പരിപാടി എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് MC മോഹനൻ ഉദ്ഘാടനം ചെയ്തു മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പങ്കജാക്ഷൻ അധ്യക്ഷനായിരുന്നു. ജലസംരക്ഷണ പരിശീലനക്ലാസ്സ് കെ.സുരേഷ് എടുത്തു. ഗ്രാമപഞ്ചായത്ത് മെമ്പർ സി.കെ പ്രദീപൻ സ്വാഗതവും കെ.കെ വേണു മാസ്റ്റർ നന്ദിയും പറഞ്ഞു
പരിഷത്ത് കൂടാളി മേഖലയിലെ യൂണിറ്റുകളിൽ , യൂണിറ്റ് കൺവൻഷനുകളും 50 ജലസംരക്ഷണ ക്ലാസ്സുകളും കിണർ പുനർനിറക്കൽ സാങ്കേതിക വിദ്യ വ്യാപന പരിപാടിയും നടന്നു. മൺസൂണിനെ വരവേൽക്കാം ഗ്രീൻ ആർമി പ്രവർത്തനങ്ങ ളിൽ 62 പേർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *