Home / മേഖലാ വാര്‍ത്തകള്‍ / നാദാപുരം കാര്‍ഷിക കൂട്ടായ്മ

നാദാപുരം കാര്‍ഷിക കൂട്ടായ്മ

നാദാപുരം : ശാസ്ത്രസാഹിത്യ പരിഷത്ത് കുമ്മങ്കോട്‌ യൂണിറ്റിന്റെ നേതൃത്വത്തിൽ കാർഷിക നന്മകൾ വീണ്ടെടുക്കുക എന്ന മുദ്രാവാക്യവുമായി വയൽക്കൂട്ടം കാർഷിക കൂട്ടായ്മ രൂപീകരിച്ചു. അടുത്ത വർഷം നാദാപുരം മേഖലയിൽ നടക്കുന്ന പരിഷത്ത്‌ ജില്ലാസമ്മേളനത്തിനു ആവശ്യമായി വരുന്ന അരി മുഴുവൻ ഉൽപ്പാദിപ്പിച്ചു നൽകുമെന്ന് കുമ്മങ്കോട്‌ ടൗണിൽ നടന്ന യോഗം പ്രഖ്യാപിച്ചു. കേന്ദ്ര നിർവാഹകസമിതി അംഗം മോഹനൻ മണലിൽ ഉദ്ഘാടനം ചെയ്തു. മേഖലാ പരിസര വിഷയസമിതി കൺവീനർ പി. ശ്രീധരൻ പ്രവർത്തന പരിപാടികൾ വിശദീകരിച്ചു. കെ.രാജൻ മാസ്റ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ കെ.പി.ശ്രീധരൻ സ്വാഗതവും ആർ.കെ. പ്രകാശൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *