നവോത്ഥാന ജാഥ പ്രൊഡക്ഷൻ ക്യാമ്പ് തുടങ്ങി

0

jadha-pariseelanam-ingra

കോഴിക്കോട് : ശാസ്ത്രസാഹിത്യ പരിഷത്ത് നവോത്ഥാന വർഷം ക്യാമ്പയിന് തുടക്കം കുറിച്ച് കൊണ്ട് കേരളത്തിലുടനീളം പ്രയാണം നടത്തുന്ന നവോത്ഥാന കലാജാഥയുടെ പ്രൊഡക്ഷൻ ക്യാമ്പ് മുക്കം മണാശ്ശേരി ജി യുപി സകൂ ളിൽ ആരംഭിച്ചു.മുക്കം നഗരസഭ ചെയർമാൻ വി.കുഞ്ഞൻ മാസ്റ്റരുടെ അധ്യക്ഷതയിൽ ജോർജ് എം തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു.കേരളത്തിന്റെ സാമൂഹ്യ മാറ്റത്തിന് പ്രചോദനമായത് ജനകീയ നാടകവേദികളാണ്.സാധാരണ ജനങ്ങളിൽ പരിവർത്തനത്തിന്റെ സന്ദേശം എത്തിക്കാൻ കെപിഎസിയും ഇപ്റ്റയും ചെലുത്തിയ സ്വാധീനം ചരിത്രത്തിന്റെ ഭാഗമാണ്. അങ്ങനെ വളർത്തിയെടുത്ത ജനാധിപത്യ ബോധവും പുരോഗമന മനോഭാവവും ഇന്ന് വലിയ വെല്ലുവിളികളെ അഭിമുഖീകരിക്കുകയാണ്.രാജ്യം വർഗീയ ഫാസിസത്തിന്റെ കൂത്തരങ്ങാവുകയാണ്.ശാസ്ത്ര വിരുദ്ധവും ചരിത്രവിരുദ്ധവുമായ വസ്തുതകളെ പുനരാനയിക്കുകയും കപടമായ ദേശീയതയെ പ്രതിഷ്ഠിക്കുകയുമാണ് ഭരണകർത്താക്കൾ ചെയ്യുന്നത്.ജനങ്ങളുടെ ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കുന്ന പരിഷ്കാരങ്ങൾ അടിച്ചേൽപ്പിക്കുകയാണ്.ഈ സാഹചര്യത്തിൽ ശക്തമായ ആശയ പ്രചാരണം നടക്കേണ്ടതുണ്ട്.ശാസ്ത്ര കലാജാഥകൾക്ക് വലിയ പ്രസക്തിയാണുള്ളത്,ഉദ്ഘാടകൻ പറഞ്ഞു. സംവിധായകൻ മനോജ് നാരായണൻ മുഖ്യാതിഥിയായി.കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ.വിനോദ് .പി .ബ്രിജേഷ് എന്നിവർ ആശംസാപ്രസംഗം നടത്തി.സംസ്ഥാന കലാവിഭാഗം ചെയർമാൻ ടി.വി.വേണുഗോപാലൻ, കൺവീനർ വിവി ശ്രീനിവാസൻ.സംസ്ഥാന സെക്രട്ടരി എ എം ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു, സ്വാഗതസംഘം ചെയർമാൻ എൻ.ചന്ദ്രൻ മാസ്റ്റർ സ്വാഗതവും പരിഷത്ത് ജില്ലാ സെക്രട്ടരി എ പി പ്രേ മാനന്ദ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *