നോട്ട് പിന്‍വലിക്കല്‍ – ജനസംവാദയാത്രയും കാല്‍നടജാഥയും

0

മലപ്പുറം : നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ പരിഷത്ത് മലപ്പുറം ജില്ലാകമ്മിറ്റി ഡിസംബര്‍ 27,28 തിയതികളില്‍ രണ്ട് സംവാദയാത്രകള്‍ സംഘടിപ്പിച്ചു. തിരൂരില്‍ അഡ്വ.കെ.പി.രവിപ്രകാശ് പരിപാടി ഉദ്ഘാടനം ചെയ്തു. കാടാമ്പുഴ മുതല്‍ കിഴിശ്ശേരി വരെയും ഒതായി മുതല്‍ കോട്ടക്കല്‍ വരെയുമായി 33 കേന്ദ്രങ്ങളില്‍ സംവാദയാത്രകള്‍ക്ക് സ്വീകരണം നല്‍കി. വിവിധ കേന്ദ്രങ്ങളില്‍ സജി ജേക്കബ്, പി.രമേഷ് കുമാര്‍, എന്‍. മക്ബൂല്‍, സജിന്‍, ഡോ.പി.മുഹമ്മദ് ഷാഫി, വി.വിനോദ്, ഹൃദ്യ, ജിജി വര്‍ഗീസ്, ഇ.വിലാസിനി, സുനില്‍ സി.എന്‍ എന്നിവര്‍ പ്രസംഗിച്ചു. 6000 ലഘുലേഖകള്‍ ജില്ലയില്‍ പ്രചരിപ്പിച്ചു.

jadha-photo-tirurangadi

തിരൂരങ്ങാടി : നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ മലപ്പുറം ജില്ലാസംവാദയാത്രയുടെ അനുബന്ധമായി തിരൂരങ്ങാടി മേഖലയില്‍ മൂന്നുദിവസം സായാഹ്നജാഥകളും വിശദീകരണയോഗങ്ങളും നടത്തി. മുഴുവന്‍ യൂണിറ്റുകളേയും ബന്ധിപ്പിച്ചുകൊണ്ടുള്ള ജാഥയുടെ ഭാഗമായി 11 കേന്ദ്രങ്ങളില്‍ വിശദീകരണയോഗങ്ങള്‍ നടത്തി. ഡോ.പി.മുഹമ്മദ് ഷാഫി, കെ.കെ.ശശിധരന്‍, കെ.ജെ.ചെല്ലപ്പന്‍, എം.എസ്.ശിവരാമന്‍, സുനില്‍ സി.എന്‍ എന്നിവര്‍ സംസാരിച്ചു. നോട്ടീസുകളും ലഘുലേഖകളും വിതരണം ചെയ്തും പോസ്റ്ററുകള്‍ ഒട്ടിച്ചും മുദ്രാഗാതങ്ങള്‍ ആലപിച്ചുമായിരുന്നു ജാഥ. ഇതിന്റെ ഭാഗമായി മേഖലയില്‍ 400 ലഘുലേഖകള്‍ പ്രചരിപ്പിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *