പരിസര പഠനം: പരിഷത്ത് ജില്ലാ ശില്പശാല സമാപിച്ചു

0

സ്ഥാന സെക്രട്ടറി ജോജി കൂട്ടുമ്മേൽ പരിസര സമിതികൾ എന്ത് എന്തിന് എന്ന വിഷയത്തില്‍ ക്ലാസ്സെടുക്കുന്നു

സ്ഥാന സെക്രട്ടറി ജോജി കൂട്ടുമ്മേൽ പരിസര സമിതികൾ എന്ത് എന്തിന്  എന്ന വിഷയത്തില്‍ ക്ലാസ്സെടുക്കുന്നു
സ്ഥാന സെക്രട്ടറി ജോജി കൂട്ടുമ്മേൽ പരിസര സമിതികൾ എന്ത് എന്തിന് എന്ന വിഷയത്തില്‍ ക്ലാസ്സെടുക്കുന്നു

കൊല്ലം: ശാസ്ത്രസാഹിത്യ പരിഷത്ത് ചടയമംഗലം നീർത്തട പരിപാലന കേന്ദ്രത്തിൽ സംഘടിപ്പിച്ച പരിസരപഠന ജില്ലാ ശില്ലശാല സമാപിച്ചു. ജില്ലാ പ്രസിഡന്റ് കെ വി വിജയന്റെ അദ്ധ്യക്ഷതയിൽ ചടയമംഗലം പഞ്ചായത്ത് പ്രസിഡന്റ് എം.മണികണ്ഠൻ പിള്ള ശില്പശാല ഉദ്ഘാടനം ചെയ്തു. പരിസര വിഷയ സമിതി ജില്ലാ ചെയർമാൻ ഡോ: കെ.കെ.അപ്പുക്കുട്ടൻ ആമുഖം അവതരിപ്പിച്ചു’ കൺവീനർ പി.ഹുമാം റഷീദ് വിശദീകരണം നടത്തി. പരിസ്ഥിതി – വികസനം ഒരു സമന്വയ സങ്കല്പം എന്ന വിഷയത്തിൽ ഡോ: ജോർജ് ഡിക്രൂസ് ക്ലാസ് അവതരിപ്പിച്ചു. പരിഷത്ത് സംസ്ഥാന സെക്രട്ടറി ജോജി കൂട്ടുമ്മേൽ പരിസര സമിതികൾ എന്ത് എന്തിന് എന്ന ക്ലാസ്സിന് നേതൃത്വം നൽകി. ജില്ലാ സെക്രട്ടറി ജി.കലാധരൻ ചർച്ചകൾ ക്രോഡീകരിച്ചു. ജില്ലാ ട്രഷറർ ജി.രാജു സ്വാഗതവും സന്തോഷ് നന്ദിയും പറഞ്ഞു.കേരളപ്പിറവി ദിനമായ നവം: 1നകം ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലും പരിസര സമിതികൾ രൂപീകരിക്കുവാനും, ജലസുരക്ഷാ ജീവൻ സുരക്ഷാ ക്യാമ്പയിൻ ആരംഭിക്കുവാനും ശില്ലശാല തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *