പെരിന്തല്‍മണ്ണ – സൂക്ഷ്മജീവികളുടെ ലോകം പ്രത്യേകപതിപ്പ് പ്രകാശനം

0

പെരിന്തല്‍മണ്ണ : ഈ വര്‍ഷത്ത വിജ്ഞാനോത്സവവുമായി ബന്ധപ്പെട്ട് ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച യുറീക്ക സൂക്ഷ്മജീവി പതിപ്പിന്റെ പ്രകാശനം പുലാമന്തോള്‍ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ഇ.രാജേഷ് നിര്‍വഹിച്ചു. പ്രകൃതിയിലും, മനുഷ്യ ജീവിതത്തിലും സൂക്ഷ്മജീവികള്‍ ഉണ്ടാക്കുന്ന മാറ്റങ്ങളുടെ ഗുണദോഷങ്ങള്‍ രസകരമായി പ്രതിപാദിക്കുന്നതാണ് സൂക്ഷ്മജീവി പതിപ്പ് എന്ന് സയന്‍സ് ക്ലബ്ബ് സബ് ജില്ലാ കണ്‍വീനര്‍ വിശ്വാനന്ദകുമാര്‍ പറഞ്ഞു.

ഹയര്‍സെക്കന്റി സ്കൂളില്‍ നടന്ന ചടങ്ങില്‍ പി.ടി.എ.പ്രസിഡണ്ട് കെ.നന്ദകുമാര്‍ അധ്യക്ഷനായിരുന്നു. ശാസ്ത്രാവബോധം ജില്ലാകണ്‍വീനര്‍ വേണുപാലൂര്‍, ഹെഡ് മാസ്റ്റര്‍ കെ.ഹരിദാസ്, ഡെപ്യുട്ടിഹെഡ് മാസ്റ്റര്‍ കെ.മുഹമ്മദലി എന്നിവര്‍ സംസാരിച്ചു. ടി.കെ.വിശ്വാനന്ദകുമാര്‍ സ്വാഗതവും വിദ്യാരംഗം കണ്‍വീനര്‍ ഇ.കെ. ഷാജാറാം നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *