“കോര്‍പറേറ്റ് ചതിക്കുഴികള്‍” പുസ്‌തകചര്‍ച്ച

0

കോർപ്പറേറ്റ് ഡിസെപഷൻ പുസ്തക ചർച്ചയിൽ പി

കോഴിക്കോട് : പി.പി സദാനന്ദൻ ഡി.വൈ.എസ്. പി രചിച്ച കോർപ്പറേറ്റ് ഡിസെപ്ഷൻ അഥവാ കോർപ്പറേറ്റ് ചതിക്കുഴികൾ എന്ന പുസ്തകം സാമ്പത്തികമേഖലയിലെ ക്രിമിനൽവൽക്കരണം എത്രമാത്രം ആഴത്തിൽ പടർന്നു പിടിച്ചിരിക്കുന്നു എന്ന് വ്യക്തമാക്കുന്നു. ശാസ്‌ത്രസാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ലാപഠനകേന്ദ്രവും പരിഷത്ത് വായനശാലയും സംയുക്തമായാണ് പുസ്തകചർച്ച സംഘടിപ്പിച്ചത്
10,000 കോടി രൂപയാണ് കേരളത്തിൽ ഇത്തരത്തിൽ കടത്തിക്കൊണ്ടു പോകുന്നത്.
പൊതുസമൂഹത്തിന്റെയും രാഷ്ട്രീയ പാർട്ടികളുടെയും അജണ്ടയിൽ ഈ സാമ്പത്തിക ക്രിമിനൽ വൽക്കരണം നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുന്നതിനുള്ള വ്യാപകമായ പ്രചാരണപ്രവർത്തനം സംഘടിപ്പിക്കണം. നേരത്തേ സാമ്പത്തികശാസ്‌ത്ര അധ്യാപകനായിരുന്ന പി.പി സദാനന്ദന് ഈ മേഖലയെ നന്നായി അപഗ്രഥിക്കുവാൻ ഗ്രന്ഥകർത്താവ് എന്ന രീതിയിൽ സാധിച്ചിട്ടുണ്ട്. ഇതിന്റെ മലയാളം പതിപ്പിനു വേണ്ടി പരിഷത്തും പരിശ്രമിക്കുമെന്ന് പുസ്തക അവലോകനം നടത്തിയ സാമ്പത്തിക ശാസ്‌ത്രജ്ഞൻ ടി.പി കുഞ്ഞിക്കണ്ണൻ പറഞ്ഞു. ക്രിമിനൽ ശാസ്‌ത്രമേഖലയിൽ പുതിയ ഗവേഷണതലമാണ്. ഈ പുസ്തകം തുറന്നിട്ടിരിക്കുന്നത്. കേരളത്തിൽ മാത്രം 152 ലധികം സ്ഥാപങ്ങൾ ഈ സാമ്പത്തിക ക്രിമലീനികരണത്തിൽ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയിലും ആഗോളതലത്തിലും പിരമിഡ് , ബൈനറി തലത്തിൽ ഇത്തരം സ്ഥാപനങ്ങൾ നിയമവും വ്യവസ്ഥയും സമര്‍ത്ഥമായി അതിജീവിക്കുന്നു. ആട്, മാഞ്ചിയം തട്ടിപ്പിന്റെ തലത്തിൽപുതിയ തട്ടിപ്പ് രീതികൾ വരുന്നു. വലിയ സമൂഹ്യസേവനത്തിന്റെയും വമ്പൻ സ്പോൺസർഷിപ്പിലൂടെയും മറവിലാണ് ഈ തട്ടിപ്പ്, മുച്ചീട്ട് കളിയുടെ തന്ത്രമാണ് കമ്പ്യൂട്ടർ ഉപയോഗിച്ച് പണമിരിട്ടിപ്പ് സംഘം സ്വരൂപിക്കുന്നത്. ഭാവികേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് സാമ്പത്തിക ക്രിമലീകരണം. പുതിയൊരു ക്രൈം മേഖല തുറന്നിരിക്കുകയാണെന്ന് പുസ്തകത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ശക്തികൾ ആഗോളതലത്തിൽ വ്യാപിച്ചിട്ടുണ്ട്. മണി സർക്കുലേഷൻ സ്കീം ക്രൈം തന്നെയാണന്ന് ഈ പുസ്തകം പറയുന്നത്. ചീട്ടുകളി പോലെ തന്നെയാണ് ഇത്. ഇത്തരം സ്കീമുകളുടെ അടിസ്ഥാനം ചൂതാട്ടമാണന്ന് പുസ്തകം രേഖപ്പെടുത്തുന്നു. ഇന്ത്യയിൽ സ്റ്റോക്ക്‌ഗുരു ഇത്തരം സ്ഥാപനമാണന്ന് പോലീസ് ചാർജ് ഷീറ്റിൽ പറയുന്നുണ്ട്.
എം. പങ്കജാക്ഷൻ, എം.പി ഭട്ടതിരിപ്പാട്, സി.പി ഹരിദ്രൻ, എന്നിവർ സംസാരിച്ചു. പി.പി സദാനന്ദൻ മറുപടി പ്രസംഗം നടത്തി. പഠനകേന്ദ്രം ചെയർമാൻ വി.ചന്ദ്രബാബു നന്ദി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *