Home / Tag Archives: parishadvartha

Tag Archives: parishadvartha

അന്തര്‍സംസ്ഥാനബാലോത്സവം ഒന്നാംഘട്ടം ആവേശകരം

രണ്ടാംഘട്ട പ്രവര്‍ത്തനം ആരംഭിച്ചു   പാലക്കാട് : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചിറ്റൂര്‍ മേഖലയും തമിഴ്‌നാട് സയന്‍സ്‌ഫോറം തിരുപ്പൂര്‍ ജില്ലയും സംയുക്തമായി സംഘടിപ്പിച്ച കുട്ടികളുടെ വിദ്യാഭ്യാസ സാംസ്‌കാരിക കൈമാറ്റ പരിപാടിയായ ബാലോത്സവം ഒന്നാംഘട്ടം ചിറ്റൂരില്‍ ആവേശകരമായി സമാപിച്ചു. ഒക്‌ടോബര്‍ 1,2 തിയതികളില്‍ ചിറ്റൂര്‍ മേഖലയിലെ അഞ്ച് കേന്ദ്രങ്ങളിലായാണ് (ചിറ്റൂര്‍, തത്തമംഗലം, നല്ലേപ്പിളളി, പൊല്‍പ്പുളളി, നന്ദിയോട്) ബാലോത്സവം നടന്നത്. സെപ്റ്റംബര്‍ 30ന് വൈകുന്നേരം ചിറ്റൂരില്‍ വിവിധ കേന്ദ്രങ്ങളില്‍ എത്തിയ 92 വിദ്യാര്‍ത്ഥികള്‍ക്കും …

Read More »

ഗതാഗതവകുപ്പിന് ഓണ്‍ലൈന്‍ റോഡ്മാപ്പുകള്‍ നിര്‍മ്മിക്കാനായി കുത്തക കമ്പനികളെ നിയോഗിച്ച സിഡാക് നടപടി പ്രതിഷേധാര്‍ഹം

വാഹനങ്ങള്‍ ജിപിഎസ് അധിഷ്ഠിതമായി ട്രാക്ക് ചെയ്യാനുള്ള പദ്ധതിയുടെ മാപ്പ് ഓപ്പണ്‍ സ്ട്രീറ്റ്മാപ്പ് എന്ന സ്വതന്ത്രമാപ്പിങ് പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കാനായിരുന്നു നേരത്തെയുണ്ടായിരുന്ന തീരുമാനം. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സിഡാക്കിനായിരുന്നു ഇതിന്റെ ചുമതല. ഓപ്പണ്‍ സ്റ്റ്രീറ്റ്മാപ്പ് ഉപയോഗിച്ച് കേരളത്തിന്റെ റോഡ്മാപ്പിങ് മെച്ചപ്പെടുത്തും എന്ന് കഴിഞ്ഞവര്‍ഷം പ്രഖ്യാപിച്ചെങ്കിലും സിഡാക്ക് ഈ രംഗത്ത് പ്രവര്‍ത്തനങ്ങളൊന്നും നടത്തിയതായി അറിവില്ല. ഇക്കാര്യത്തില്‍ ചുമതല ഏല്പ്പിക്കപ്പെട്ട സിഡാക് ഈ ജോലി സ്വകാര്യ ഏജന്‍സിക്ക് മറിച്ച് കൊടുക്കുകയാണ് ചെയ്തതെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഈ പദ്ധതി …

Read More »

സൂക്ഷ്മജീവികളുടെ ലോകത്തേയ്ക്ക് ആഴ്ന്നിറങ്ങി വിജ്ഞാനോത്സവ സാഗരത്തില്‍ ആറാടിയത് ഒന്നരലക്ഷം കുട്ടികള്‍

ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വിദ്യാഭ്യാസ ഇടപെടലായ 2016 ലെ പഞ്ചായത്ത് തല വിജ്ഞാനോത്സവം സമാപിച്ചു. 1.5 ലക്ഷം കുട്ടികളും പതിനായിരത്തിലേറെ അധ്യാപകരും ഇരുപതിനായിരത്തിലേറെ രക്ഷിതാക്കളും സാമൂഹ്യപ്രവര്‍ത്തകരും ഒക്ടോബര്‍ 1ന് സംഘടിപ്പിച്ച വിജ്ഞാനോത്സവത്തില്‍ പങ്കെടുത്തുവെന്നാണ് കണക്കാക്കുന്നത്. ടീച്ചറേ, ഈ സൂക്ഷ്മജീവികള്‍ ശരിക്കും വില്ലന്മാര്‍ ആണല്ലേ?   തിരുവനന്തപുരം: സൂക്ഷമജീവികളുടെ കഥ കേട്ടുകഴിഞ്ഞപ്പോള്‍ മണക്കാട് ടിടിഐ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥി പ്രണവിന്റെ ചോദ്യം പെട്ടെന്നായിരുന്നു. വെറും കണ്ണുകൊണ്ട് കാണാന്‍ കഴിയാത്ത ഇത്തരം സൂക്ഷ്മജീവികളാണ് …

Read More »

സൗമ്യാക്കേസ് ഉയർത്തുന്ന ചോദ്യങ്ങൾ

  സൗമ്യാസംഭവം പല സവിശേഷതകളാൽ ശ്രദ്ധ അർഹിക്കുന്നു. തൃശൂരിൽ നിന്നും കൊച്ചിയിൽ പോയി ചെറിയ ജോലി ചെയ്തു കുടുംബം പുലർത്തുന്ന ഒരു പെൺകുട്ടിക്ക് സംഭവിച്ച ദാരുണ അന്ത്യം എന്നത് മാത്രമല്ല പ്രത്യേകത. അസമയത്തല്ലാതെ, തീവണ്ടിയിൽ യാത്ര ചെയ്തപ്പോഴാണ് സൗമ്യ ആക്രമിക്കപ്പെട്ടതും ബലാൽസംഗം ചെയ്യപ്പെട്ടതും കൊല്ലപ്പെട്ടതും. സാധാരണക്കാർ യാത്ര ചെയ്യുന്ന ഒരു ലോക്കൽ തീവണ്ടിയിലെ ജനറൽ കമ്പാർട്മെന്റിലാണ് ആക്രമണം നടന്നത്. സ്ത്രീകളുടെ കമ്പാർട്മെന്റിൽ നിന്നും ആളുകൾ ഉള്ള കമ്പാർട്മെന്റിലേക്ക് സൗമ്യ മാറി …

Read More »

മേഖലാ ട്രഷറര്‍മാര്‍ക്കുള്ള പരിശീലനം‌

പരിഷത്തിന്റെ മേഖല ട്രഷറർ മാർക്കുള്ള രണ്ട് ദിവസത്തെ സംസ്ഥാനതല പരിശീലനപരിപാടി സെപ്റ്റംബർ 24, 25 തിയ്യതികളിലായി ഐ.ആർ.ടി.സിയിൽ വച്ച് നടന്നു. പരിഷത്തിന്റെ മുൻ അധ്യക്ഷൻ ആർ. രാധാകൃഷ്ണൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഐ.ആർ.ടി.സി രജിസ്ട്രാർ പി.കെ. നാരായണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സാംസ്‌ഥാന ട്രഷറർ കെ.വി. സാബു സ്വാഗതം പറഞ്ഞു. കെ.പി. രവിപ്രകാശ് കണക്കെഴുത്ത് പരിശീലനത്തിന് നേതൃത്വം നൽകി. രാജീവ് അംഗത്വ സോഫ്റ്റ്‌വെയറും മുജീബ് ഗൂഗിള്‍ ഡോക്‌സും പരിചയപ്പെടുത്തി. ജനറൽ …

Read More »

നാരായണന്‍മാഷ് പറയുന്നു…യുറീക്കയാണു താരം

. വര്‍ഷങ്ങളായി എന്റെ സ്‌കൂളില്‍ യുറീക്കയുടെ നൂറിലേറെ കോപ്പികള്‍ വരുത്തുന്നുണ്ട്. അതിലെ പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി നടത്തുന്നുമുണ്ട്. കുട്ടികളില്‍ വിജ്ഞാനപരമായും സാഹിത്യപരമായും കലാപരമായും നല്ല മാറ്റങ്ങളുണ്ടാക്കാനും രക്ഷിതാക്കളിലും സമൂഹത്തിലും വിശ്വാസ്യത ഉണ്ടാക്കിയെടുക്കാനും ഈ പ്രവര്‍ത്തനങ്ങളിലൂടെ സാധിച്ചു. എല്ലാവര്‍ഷവും കുട്ടികള്‍ വര്‍ധിച്ചുവരുന്ന ഒരു വിദ്യാലയമാണിത്. യുറീക്ക എന്ന മൂന്നക്ഷരം അറിയാത്ത ഒരു രക്ഷിതാവും എന്റെ സ്‌കൂളില്‍ ഉണ്ടാവില്ല.

Read More »

വിദ്യാഭ്യാസത്തിനെ രക്ഷിക്കാനാകുന്നത് ജനകീയ ഇടപെടലിനു മാത്രം: കാർത്തികേയൻ നായർ

ചരിത്രത്തിലുടനീളം വിദ്യാഭ്യാസം സ്വാഭാവികമായി ഭരണകൂടതാല്പര്യങ്ങളാണ് സംരക്ഷിച്ചിട്ടുള്ളതെന്നും, അതിനെന്തെങ്കിലും വ്യത്യാസം വരുത്താൻ സാധിക്കുന്നത് ജനകീയ ഇടപെടലുകള്‍ക്ക് മാത്രമാണെന്നും, കാർത്തികേയൻ നായർ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ അവകാശ സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തിൽ പ്രസ്സ് ക്ലബ് ഹാളിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ കേന്ദ്ര വിദ്യാഭ്യാസ നയത്തെപ്പറ്റിയായിരുന്നുസെമിനാർ. എക്കാലത്തും ഫാസിസ്റ്റുകൾ താന്താങ്ങളുടെ രാജ്യത്തിന്റെ ചരിത്രത്തെ ദുരുപയോഗപ്പെടുത്തിയിട്ടുണ്ടെന്നും, അതുകൊണ്ടുതന്നെ ഇന്ത്യയിലും അത് വ്യത്യസ്തമാകാൻ സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജോഷിജേക്കബ് അധ്യക്ഷതവഹിച്ചു. 2016ൽ അവതരിപ്പിച്ചിരിക്കുന്ന കേന്ദ്രവിദ്യാഭ്യാസനയം നമ്മുടെ …

Read More »