തപാൽ ദിനത്തിൽ തപാൽ പെട്ടിയുമായി യുവസമിതി പ്രവർത്തകർ ജനങ്ങളിലേക്ക്

0

%e0%b4%a4%e0%b4%aa%e0%b4%be%e0%b5%bd-%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b5%bd-%e0%b4%a4%e0%b4%aa%e0%b4%be%e0%b5%bd-%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f

കാഞ്ഞങ്ങാട്: അറിയാനും അറിയിക്കാനും പ്രതികരിക്കാനും പ്രതിഷേധിക്കാനും ഒരു കാലത്തെ ഏക ഉപാധിയായ കത്തെഴുത്ത് അന്യം നിന്നുപോകുമ്പോൾ തപാലിന്റെ സുവർണ കാലത്തെ ഓർമ്മിപ്പിച്ചുകൊണ്ട് സൈക്കിൾ മണി മുഴക്കി യുവസമിതി പ്രവർത്തകർ ജനങ്ങളിലേക്കിറങ്ങി.കാഞ്ഞങ്ങാട് നഗരപാത വികസനത്തോടൊപ്പം തന്നെ നഗരവീഥികളെ ഹരിതാഭമാക്കാനുള്ള നിർദ്ദേശങ്ങൾ പൊതുജനങ്ങളിൽ നിന്ന് ശേഖരിക്കുന്നതിനാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കാസർഗോഡ് ജില്ല യുവസമിതി പ്രവർത്തകർ തപാൽപെട്ടിയുമായി ഇറങ്ങിയത്. യുവ സമിതി പ്രവർത്തകർ നൽകിയ പോസ്റ്റ് കാർഡിൽ നാട്ടുകാരും, കച്ചവടക്കാരും, യാത്രക്കാരും തങ്ങളുടെ അഭിപ്രായങ്ങൾ എഴുതി നൽകി. കാഞ്ഞങ്ങാട് നഗരസഭാ ചെയർമാന്‍ പോസ്റ്റ് ചെയ്തു. ഹരിതനഗരം ക്യാമ്പയിന്റെ ഭാഗമായാണ്‌ കാഞ്ഞങ്ങാടിനെ ഹരിതാഭമാക്കാൻ ജനങ്ങളുടെ അഭിപ്രായ സ്വരൂപണത്തിനായി പരിഷത്ത് ജനങ്ങളിലേക്ക് ഇറങ്ങിയത്. പരിസ്ഥിതിസമിതി ജില്ലാ ചെയർമാൻ പി.മുരളി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യുവസമിതി പ്രസിഡണ്ട് കെ.രാഖി അധ്യക്ഷത വഹിച്ചു. പരിഷത്ത് ജില്ലാ പ്രസിഡണ്ട് പ്രദീപ് കൊടക്കാട്, ജില്ലാ സെക്രട്ടറി എം.രമേശൻ, പ്രൊഫ.എം.ഗോപാലൻ, വി.ടി.കാർത്ത്യായണി, കെ.രാധാകൃഷ്ണൻ, വി.മധുസൂദനൻ, അവിൻ, ഇഷ കിഷോർ, ആർ.ശില്ല, ആകാശ്, ആർ.ശരത്ത് എന്നിവര്‍ സംസാരിച്ചു. ബിനേഷ് മുഴക്കോം സ്വാഗതവും നിഖിൽ സുധീഷ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *