വികേന്ദ്രീകൃത വികസനശില്പശാല

0

വികേന്ദ്രീകൃത ആസൂത്രണത്തെ സംബന്ധിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷദ് വഞ്ചിയൂർ പരിഷദ് ഭവനിൽ നടത്തിയ ശില്പശാല കേരള കാർഷിക സർവകലാശാലാ വിജ്ഞാന വ്യാപന വിഭാഗം മുൻ മേധാവി ഡോ: സി.ഭാസ്‌കരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സന്തോഷ് ഏറത്ത് അധ്യക്ഷത വഹിച്ചു. കൺവീനർ ആർ.ഗിരീഷ് കുമാർ ആമുഖാവതരണം നടത്തി. വികസന കാഴ്ചപ്പാടും പ്രാദേശിക പദ്ധതികളും എന്ന വിഷയത്തില്‍ എൻ.ജഗജീവന്‍, ശ്വാന മാനേജ്‌മെന്റ് പ്രോജക്ട് സാധ്യത എന്ന വിഷയത്തില്‍ ഡോ.രവികുമാർ, ഭിന്നശേഷിക്കാരും തൊഴിലും എന്ന വിഷയത്തില്‍ ഭിന്നശേഷിക്കാർക്കുള്ള സ്പെഷ്യൽ എംപ്ലോയ്‌മെന്റ് ഓഫീസർ കെ.കെ.ജനാർദനൻ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്തു പ്രസിഡന്റുമാരായ മംഗലപുരം ഷാഫി, എൻ.നവപ്രകാശ്, സുനിത എസ്.ബാബു, എസ്.സുജാത, കെ.അനിൽ തുടങ്ങിയവർ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. കൃഷി, ജന്റർ, ‌മാലിന്യ പരിപാലനം എന്നീ വിഷയങ്ങളിലെ പ്രോജക്ടുകൾ ചർച്ച ചെയ്തു. ജില്ലാ സെക്രട്ടറി ഷിബു അരുവിപ്പുറം സ്വാഗതവും, രമണി സന്തോഷ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *