കിണര്‍ റിചാര്‍ജിംഗ് ക്ലാസും പ്രായോഗിക പരിശീലനവും

0

ഭീമനാട് : ശാസ്ത്രസാഹിത്യ പരിഷത്ത് മണ്ണാര്‍ക്കാട് മേഖലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ കിണര്‍ റിചാര്‍ജിംഗ് ക്ലാസും പ്രായോഗിക പരിശീലനവും ജൂലൈ 17 ഞായറാഴ്ച ഭീമനാട് വച്ച് നടത്തി . പരിഷത്തിന്റെ ഗവേഷണ സ്ഥാപനമായ ഐ.ആര്‍.ടി.സി യും നബാര്‍ഡുമായി സഹകരിച് ഭീമനാട് വച്ചു നടത്തിയ പരിപാടിയില്‍ 100 ഓളം പേര്‍ പങ്കെടുത്തു. നെന്മാറ എന്‍ എസ് എസ് കോളേജിലെ വാട്ടര്‍ എഡ്യുക്കേഷന്‍ സെന്റര്‍ കോര്‍ഡിനേറ്റര്‍ ഡോ : വാസുദേവന്‍ പിള്ള കിണര്‍ റിചാര്‍ജിംഗിനെക്കുറിച്ച് ക്ലാസ്സ്‌ എടുത്തു .

മേഖലാ പ്രസിഡണ്ട്‌ അനുജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ സെക്രട്ടറി അനിത മുരളീധരന്‍ സ്വാഗതവും രഞ്ജിത്ത് നന്ദിയും പറഞ്ഞു.

രാവിലെ പത്തു മണി മുതല്‍ വൈകീട്ട് നാലു മണി വരെ നടന്ന പരിപാടി കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ മുഹമ്മദ്‌ ഇല്യാസ് ഉദ്ഘാടനം ചെയ്തു . പത്തോളം ജനപ്രതിനിധികളും മറ്റു പ്രമുഖരും മുഴുവന്‍ സമയ പങ്കാളികളായത് കഴിഞ്ഞ വര്‍ഷത്തെ ജല ദൗര്‍ലഭ്യത്തിന്റെ തീവ്രത വിളിച്ചോതുന്നു .

ഉച്ചക്ക് ശേഷം ഭീമനാട് ” കൃഷ്ണകൃപ ” യില്‍ രാമചന്ദ്രന്റെ വീട്ടില്‍ കിണര്‍ റിചാര്‍ജിംഗിന്റെ പ്രായോഗിക പരിശീലനം നടത്തി .

ഐ.ആര്‍.ടി.സി പുതുതായി വികസിപ്പിച്ചെടുത്ത ഫില്‍റ്ററിംഗ് യൂണിറ്റിനെക്കുറിച്ച് പഠിക്കാനും, പരിശീലനം നേടാനുമായി ഈ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.

കോട്ടോപ്പാടം പഞ്ചായത്ത്‌ ഈ പദ്ധതിക്ക് ഫണ്ട്‌ വകയിരുത്തിയതായി പ്രസിഡണ്ട്‌ പറഞ്ഞു .

ജല സംരക്ഷണത്തിനുള്ള അടിയന്തര ഉപാധിയായി ഈ പദ്ധതിയെ പരിശീലനത്തില്‍ പങ്കെടുത്തവര്‍ വിലയിരുത്തി. വീടിനു മുകളില്‍ വീഴുന്ന വെള്ളം ഫില്‍റ്ററിംഗ് യൂണിറ്റിലൂടെ കടത്തി വിട്ട് കിണറിലേക്ക് ഇറക്കി കിണര്‍ ജലസംപുഷ്ടമാക്കുകയും അങ്ങനെ മുറ്റത്ത് ഒരു ” വറ്റാത്ത കിണര്‍ ” എന്ന സ്വപ്നം ഈ സംവിധാനം കൊണ്ട് സാക്ഷാത്കരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *