കണ്ണൂർ:ശാസ്ത്ര മേളയ്ക്ക് ഒരുങ്ങുന്ന എൽ പി വിഭാഗം അധ്യാപകർക്കായി ശിൽപശാല നടത്തി

 

കണ്ണൂർ:ശാസ്ത്ര മേളയ്ക്ക് ഒരുങ്ങുന്ന എൽ പി വിഭാഗം അധ്യാപകർക്കായി

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ കമ്മറ്റി “ശാസ്ത്ര മേളയ്ക്ക് ഒരുങ്ങാം ” എന്ന പേരിൽ   കണ്ണൂർ പരിഷത്ത് ഭവനിൽ ശിൽപശാല സംഘടിപ്പിച്ചു.

അധ്യാപകർക്ക് സഹായകമായ ലഘുശാസ്ത്ര പരീക്ഷണങ്ങളുടെ പരിശീലനവും ശിൽപശാലയുടെ ഭാഗമായി നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവും വിദ്യാഭ്യാസ വിഷയ സമിതി ചെയർമാനുമായ എം.പി. സനിൽ കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. വിദ്യാഭ്യാസ വിഷയ സമിതി കൺവീനർ പി.വി.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര നിർവാഹക സമിതി അംഗം പി.പി. ബാബു മാസ്റ്റർ, ബാലകൃഷ്ണൻ കെ., എം.പി. ധർമ്മൻ എന്നിവർ സംസാരിച്ചു.

പ്രസാദ്  പി.വി , എം.പി. സനിൽകുമാർ  എന്നിവർ ക്ലാസിന് നേതൃത്വം നൽകി.ജില്ലാ കമ്മറ്റി അംഗം പി.കെ.സുധാകരൻ മാസ്റ്റർ സ്വാഗതവും പി.പി. സുനിൽ നന്ദിയും പറഞ്ഞു.

ലഘു പരീക്ഷണങ്ങളുടെ അവതരണം, ചാർട്ട് തയ്യാറാക്കൽ, പരിസരനിരീക്ഷണം, ഔഷധ സസ്യങ്ങളുടെ പ്രദർശനവും അവതരണവും, ശേഖരണം, തുടങ്ങിയ വിവിധ മേഖലകളുമായി ബന്ധപ്പെട്ട അവതരണങ്ങളും നടന്നു ജില്ലയിലെ വിവിധ വിദ്യാലങ്ങളിലെ ശാസ്ത്ര അധ്യാപകർ സജീവമായി പങ്കെടുത്തു.