കാസർഗോഡ്: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഡോ. എം. പി.പരമേശ്വരൻ അനുസ്മരണം നടന്നു.


കാഞ്ഞങ്ങാട് : കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ നേതൃത്വത്തിൽ ഡോ. എം. പി.പരമേശ്വരൻ അനുസ്മരണം നടന്നു. ഹൊസ്ദുർഗ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ എം എൽ എ ഉദ്ഘാടനം ചെയ്തു. മുൻ സംസ്ഥാന പ്രസിഡൻ്റ് പ്രഫ. പി കെ രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡൻ്റ് ബാലകൃഷ്ണൻ കൈരളി അധ്യക്ഷനായി ഡോ. പി പ്രഭാകരൻ, അഡ്വ. പി അപ്പുക്കുട്ടൻ,കെവി സജീവൻ, പപ്പൻ കുട്ടമത്ത്, വി.വി. ശാന്ത,ഡോ.കെ വിജേഷ്, വി. മധുസൂദനൻ സംസാരിച്ചു. ജില്ലാ കല -സംസ്കാരം ഉപസമിതിപാട്ടും പറച്ചിലും അവതരിപ്പിച്ചു.
