കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അറുപത്തിനാലാമത് തൃശൂർ ജില്ലാസമ്മേളന സംഘാടക സമിതി രൂപീകരിച്ചു

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അറുപത്തിനാലാമത് തൃശൂർ ജില്ലാ സമ്മേളന സംഘാടക സമിതി
ആര്യംപാടം സർവ്വോദയo വോക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ആഗസ്റ്റ് 9 ഞായർ വൈകീട്ട് 3. 30 ന് പരിഷത്ത് ജില്ലാ പ്രസിഡണ്ട് ഡോ.സി.എൽ ജോഷിയുടെ അധ്യക്ഷതയിൽ ബഹു. ആലത്തൂർ MP കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബഹു. വടക്കാഞ്ചേരി എം എൽ എ സേവ്യർ ചിറ്റിലപ്പിള്ളി, ബഹു. ചേലക്കര എം.എൽ. എ. യു .ആർ .പ്രദീപ്, ബഹു. തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ്, വടക്കാഞ്ചേരി നഗരസഭാ വൈസ് ചെയർമാൻ പി.എൻ. സുരേന്ദ്രൻ , സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ധന്യ നിധിൻ, എം ആർ അനൂപ് കിഷോർ, എസ്. ബസന്ത് ലാൽ , കൗൺസിലർമാരായ വി.ബി.പീതാംബരൻ, മധു അമ്പലപുരം, ബിജു ഇഗ്നേഷ്യസ് , ലില്ലി ഫ്രാൻസിസ് ,എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. പരിഷത്ത് ജില്ല സെക്രട്ടറി കെ. കെ. കസീമ, ജില്ലാ സമ്മേളന റിപ്പോർട്ടിങ് നടത്തി. പരിഷത്ത് വടക്കാഞ്ചേരി മേഖലാ പ്രസിഡണ്ട് ഡോ.സുശീൽ രാഹുൽ ജില്ലാ സമ്മേളന അനുബന്ധ പരിപാടികളുടെ അവതരണം നടത്തി. പ്രാദേശിക പഠനങ്ങൾ, വീട്ടുമുറ്റ സദസ്സുകൾ പുസ്തക പ്രചാരണം, PPC ഉൽപ്പന്നങ്ങളുടെ പ്രചാരണം, ജില്ല പഞ്ചായത്തുമായി സഹകരിച്ച് നോളജ് ഫെസ്റ്റിവൽ , സെമിനാറുകൾ, കലാ ജാഥകൾ,എന്നീ നിർദ്ദേശങ്ങളാണ് അവതരിപ്പിച്ചത്. പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം ബൈജു ഇമേജ് സംഘാടക സമിതിയുടെ കരട് അവതരിപ്പിച്ചു. ബഹു. ആലത്തൂർ MP കെ.രാധാകൃഷ്ണൻ മുഖ്യരക്ഷാധികാരിയായും, MLA മാരായ ഏ.സി മൊയ്തീൻ, യു.ആർ പ്രദീപ്, ജില്ല പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ്, വടക്കാഞ്ചേരി നഗരസഭ ചെയർപേഴ്സൺ മിനി അരവിന്ദൻ, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.വി. നഫീസ എന്നിവർ രക്ഷാധികാരികളായും,
ബഹു. വടക്കഞ്ചേരി MLA സേവ്യർ ചിറ്റിലപ്പിള്ളി ചെയർമാനായും, ശ്രീ. കെ പി ജോയ്സൻ ജനറൽ കൺവീനർ ആയും 751 പേരടങ്ങിയ സംഘാടക സമിതിയെ തെരഞ്ഞെടുത്തു. ശ്രീ. അജിത്‌കിഷോർ, ടി യു വിജയരാമദാസ്, കെ വി ജോസ് എന്നിവർ ചേർന്ന് ആലപിച്ച പരിഷത്ത് ഗാനത്തോടെ തുടങ്ങിയ സംഘാടക സമിതി യോഗത്തിന് പരിഷത്ത് വടക്കാഞ്ചേരി മേഖലാ സെക്രട്ടറിവിനീത് ഇ.എം സ്വാഗതവും സംഘാടക സമിതി ജനറൽ കൺവീനർ കെ.പി. ജോയ്‌സൺ നന്ദിയും പറഞ്ഞു. 130 പേര് പങ്കെടുത്ത സംഘാടക സമിതി യോഗം 3.30 ന് തുടങ്ങി 5.20 ന് അവസാനിച്ചു.

