കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മാധവ് ഗാഡ്ഗിൽ ഓർമ്മ പുസ്തകം പ്രകാശനം ചെയ്തു

വൈത്തിരി : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മാധവ് ഗാഡ്ഗിൽ അനുസ്മരണാർത്ഥം പ്രസിദ്ധീകരിച്ച ‘പരിസ്ഥിതിയും വികസനവും ഇന്ത്യൻ അനുഭവങ്ങൾ’ എന്ന പുസ്തകത്തിൻ്റെ ജില്ലാതല പ്രകാശനം ലക്കിടി പി എം ശ്രീ ജവഹർ നവോദയ വിദ്യാലയത്തിൽ വച്ച് ആരോഗ്യ വിഷയസമിതി ജില്ലാ ചെയർപേഴ്സൺ ഡോക്ടർ ആർ എൽ രതീഷ് നിർവ്വഹിച്ചു. പ്രിൻസിപ്പാൾ എം ജി അരവിന്ദാക്ഷൻ പുസ്തകം ഏറ്റു വാങ്ങി. യുവസമിതി ജില്ലാ ചെയർപേഴ്സൺ ഡോ. ജോസഫ് ജോൺ പുസ്തകം പരിചയപ്പെടുത്തി. സ്കൂൾ പ്രതിനിധി എം വി ഗോപിനാഥ്, പരിഷത്ത് പ്രസിദ്ധീകരണം ജില്ലാ കൺവീനർ പി അനിൽ കുമാർ എന്നിവർ സംസാരിച്ചു. അനന്യ, ശ്രുതി എന്നിവർ പരിസ്ഥിതി ഗാനങ്ങൾ ആലപിച്ചു. റിനിദാസ് സ്വാഗതവും, ടി സി എം സുരേഷ് നന്ദിയും പറഞ്ഞു.

You may have missed