ജന്തർ മന്തറിലെ യുവജന സമരത്തിന് തൃശ്ശൂർ യുവസമിതിയുടെ ഐക്യദാർഢ്യം

ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയ നീറ്റ് , നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകൾക്ക് ഉത്തരവാദികളായ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജി വെക്കുക നാഷണൽ ടെസ്റ്റിംഗ് ഏജൻസി പിരിച്ചുവിടുക എന്നീ ആവശ്യങ്ങളുന്നയിച്ച് ആഴ്ചകളായി ഡൽഹി ജന്തർ മന്ദറിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത് തൃശൂർ ജില്ലാ യുവസമിതിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു. ജൂലായ് 24 ന് വൈകീട്ട് 5 ന് സാഹിത്യ അക്കാദമി പരിസരത്തു നിന്നാരംഭിച്ച റാലി ഇ എം എസ് സ്‌ക്വയറിൽ സമാപിച്ചു. പരിഷത്ത് ജില്ലാ പ്രസിഡണ്ട് ഡോ. സി എൽ ജോഷി, സെക്രട്ടറി കെ കെ കസീമ,യുവസമിതി ജില്ലാ കൺവീനർ അജീഷ് കെ എ , ചെയർപേഴ്സൺ സുധീർ കെ എസ് എന്നിവർ സംസാരിച്ചു.
22 യുവസമിതി പ്രവർത്തകരടക്കം 72 പേർ പങ്കെടുത്തു
