ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥികളുടേയും, യുവാക്കളുടേയും സമരത്തിന് ഐക്യദാർഡ്യം

രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി തുലച്ച നീറ്റ് പരീക്ഷ ക്രമക്കേടിൽ പ്രതിഷേധിച്ചു കൊണ്ട് ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥികളുടേയും, യുവാക്കളുടേയും സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ നഗരത്തിൽ പ്രകടനം നടത്തി.
സ്റ്റേഡിയം ബസ്റ്റാന്റ് പരിസരത്ത് ചേർന്ന യോഗം പരിഷത്ത് സംസ്ഥാന നിർവാഹക സമിതിയംഗം നാരായണൻകുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. മേഖലാ കമ്മറ്റിയംഗം കെ.ശാരിക, ജില്ലാ പ്രസിഡണ്ട് കെഎസ് നാരായണൻ കുട്ടി സംസ്ഥാന കമ്മറ്റിയംഗങ്ങളായ പി. അരവിന്ദാക്ഷൻ K .S . സുധീർ എന്നിവർ സംസാരിച്ചു
ടി.കെ രാജാമണി സ്വാഗതവും, പി.പ്രതീഷ്
നന്ദിയും പറഞ്ഞു.
