പരിസ്ഥിതി ദിനാചരണം നടത്തി
സുൽത്താൻ ബത്തേരി : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് യുവസമിതി ക്വിസ് വേഴ്സിന്റെയും മാർ ബസേലിയോസ് കോളേജ് ഓഫ് എഡ്യൂക്കേഷന്റെയും മേരാ യുവ ഭാരതിന്റെയും സംയുക്താഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി ക്വിസ് മത്സരം, സെമിനാർ, വൃക്ഷത്തൈ നടൽ തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. കോളേജ് വൈസ് പ്രിൻസിപ്പാൾ പി സി ചിത്തിര അധ്യക്ഷയായി. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേന്ദ്ര നിർവാഹക സമിതിയംഗം കെ എ അഭിജിത്ത്, യുവസമിതി ജില്ലാ കൺവീനർ ടി ടി അശ്വിൻ ജോസഫ് എന്നിവർ ക്വിസ് മത്സരത്തിന് നേതൃത്വം നൽകി. യുവസമിതി ബത്തേരി മേഖലാ കൺവീനർ എം ആർ രാഹുൽ രാജ് വിഷയാവതരണം നടത്തി. കോളേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് എസ് എസ് സിനി പോൾ, അസിസ്റ്റൻ്റ് പൊഫസർമാരായ ബിനി മേരി മാത്യു, കെ എ സാനിബ്, പരിഷത്ത് ബത്തേരി മേഖലാ സെക്രട്ടറി എൻ ടി പ്രതാപൻ, യൂണിറ്റ് പ്രസിഡൻ്റ് ജോസ്, സ്റ്റുഡൻ്റ് പ്രോഗ്രാം കൺവീനർ ബിയ അബ്രഹാം, യുവസമിതി അംഗം നീരജ സന്തോഷ്, സഞ്ജയ് ജോസ് തുടങ്ങിയവർ സംസാരിച്ചു
