പരിസ്ഥിതി സംരക്ഷണം സാമൂഹ്യനീതിയിൽ നിന്ന് വേർപെടുത്താനാവില്ല: ഡോ. ജിജു പി. അലക്സ്

കണ്ണൂർ ജില്ല കലക്ടർ ശ്രീ വിഷ്ണു രാജ് ഐഎഎസിന് പുസ്തകം നൽകിക്കൊണ്ടാണ് ഡോ. ജിജു പി. അലക്സ് പ്രകാശനം നിർവ്വഹിക്കുന്നു

കണ്ണൂർ: പരിസ്ഥിതി സംരക്ഷണം സാമൂഹ്യനീതിയിൽ നിന്ന് വേർപെടുത്താനാവാത്തതാണെന്നും ശാസ്ത്രീയ തെളിവുകളും ജനപങ്കാളിത്തവും പ്രാദേശിക അവകാശസംരക്ഷണവും ചേർത്തുവെച്ചുകൊണ്ട് മാത്രമേ സുസ്ഥിര വികസനം സാധ്യമാകൂ എന്നും ഡോ. ജിജു പി. അലക്സ് അഭിപ്രായപ്പെട്ടു.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച പരിസ്ഥിതിയും വികസനവും – ഇന്ത്യൻ അനുഭവങ്ങൾഎന്ന ഗ്രന്ഥത്തിന്റെ പ്രകാശനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണ്ണൂർ ജില്ല കലക്ടർ
ശ്രീ വിഷ്ണു രാജ് ഐഎഎസിന് പുസ്തകം നൽകിക്കൊണ്ടാണ് ഡോ. ജിജു പി. അലക്സ് പ്രകാശനം കർമ്മം നിർവ്വഹിച്ചത്.

പ്രൊഫ. മാധവ് ഗാഡ്ഗിലിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ വെസ്റ്റേൺ ഘട്ട് ഇക്കോളജി എക്സ്പർട്ട് പാനൽ (WGEEP) റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ, അഡ്വ. വിനോദ് പയ്യട ഗാഡ്ഗിൽ അനുസ്മരണ പ്രഭാഷണം നടത്തി.

പശ്ചിമഘട്ട സംരക്ഷണത്തിൽ ഏറ്റവും ശ്രദ്ധേയമായ രേഖകളിലൊന്നാണ് ഗാഡ്ഗിൽ റിപ്പോർട്ട്. ജൈവവൈവിധ്യവും പരിസ്ഥിതിയും സംരക്ഷിക്കുമ്പോൾ തന്നെ ആദിവാസികളുടെയും പ്രാദേശിക ജനവിഭാഗങ്ങളുടെയും അവകാശങ്ങളും ജീവിതോപാധികളും ഉറപ്പാക്കണമെന്നതാണ് ഈ റിപ്പോർട്ടിന്റെ മുഖ്യ നിലപാട്.

തുടർന്ന് സംഘടിപ്പിച്ചപരിസ്ഥിതിയും വികസനവും സെമിനാർ നടന്നു
ഡോ. ജിജു പി. അലക്സ് വിഷയം അവതരിപ്പിച്ചു
ജില്ലാ സെക്രട്ടറി
ബിജു നെടു വാലൂർ സ്വാഗതം പറഞ്ഞു
പി.വി.ജയശ്രീ അധ്യക്ഷത വഹിച്ചു
ടി.ഗംഗാധരൻ , കെ.വിനോദ് കുമാർ എം ദിവാകരൻ, ഡോ ഗിതാനന്ദൻ
പി . പി ബാബു, കെ.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു
പരിസര വിഷയസമിതി കൺവീനർ സതീശൻ കസ്തൂരി നന്ദി പറഞ്ഞു

 

You may have missed