പ്രൈഡ് വാക്ക് 2026

ശാസ്ത്രസാഹിത്യ പരിഷത്ത് എറണാകുളം മേഖലാ യുവസമിതി, ജൻഡർ നീതിക്കും സ്വത്താവകാശങ്ങൾക്കും വേണ്ടി ‘ പ്രൈഡ് വാക്ക് 2026’ സംഘടിപ്പിച്ചു. മറൈൻഡ്രൈവ് അബ്ദുൽ കലാം മാർഗിൽ സാമൂഹ്യനീതി വകുപ്പ് ജില്ലാ ഡയറക്ടർ ജോൺ ജോഷിയും ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ സെക്രട്ടറി പി കെ വാസുവും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. റാലി മഹാരാജാസ് കോളേജിൽ സമാപിച്ചു. മഹാരാജാസ് കോളേജ് എൻഎസ്എസ് യൂണിറ്റിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. സമാപനയോഗത്തിൽ എൻ ടി നിഷാദ്, ഫൈസൽ ഫൈസി, കൽപ്പന അമ്പാടി, ഷെറിൻ ആൻറണി എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
