ബാലവേദി ഓണോത്സവം 2026 പരിശീലനക്കളരി നടത്തി.

കേരള ശാസ്ത്രവാഹിത്യ പരിഷത്ത് തൃശൂർ ജില്ലാ ബാലവേദി ഉപസമിതിയുടെ ആഭിമുഖ്യത്തിൽ ഓണാവധിക്കാലത്ത് സംഘടിപ്പിക്കുന്ന ഓണോത്സവം 2026 ന്റെ  പരിശീലനക്കളരി അവണൂരിൽ നടന്നു.

ആഗസ്റ്റ് 8 ശനി രാവിലെ 10 ന് പരിഷത്ത് കോലഴി മേഖലയുടെ നേതൃത്വത്തിൽ വി കെ മുകുന്ദന്റെ വീട്ടുമുറ്റത്ത്‌ നടന്ന ശില്പശാല ജില്ലാ സെക്രട്ടറി കെ.കെ കസീമ  ഉദ്ഘാടനം ചെയ്തു.

ബാലവേദി ജില്ലാ ചെയർപേഴ്സൻ ഡോ.അദിൽ നഫർ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബാലവേദി ജില്ലാ കൺവീനർ മേരി ജയന്തി, കോലഴി മേഖലാ സെക്രട്ടറി വി കെ മുകുന്ദൻ എന്നിവർ സംസാരിച്ചു.

 

അന്ധവിശ്വാസവും ശാസ്ത്ര വിരുദ്ധതയും

അനാചാരങ്ങളും പ്രചരിപ്പിച്ച്

സാഹോദര്യത്തിന്റെയും മാനവികതയുടെയും അടിവേരിളക്കുന്ന പ്രവണതകൾക്കെതിരെ ഓണാഘോഷങ്ങൾ പ്രയോജനപ്പെടുത്തുവാനുള്ള മോഡ്യൂളുകൾ, ഓണപ്പാട്ടുകളുടെയും,പൂക്കളുടെയും, പഴം പച്ചക്കറി എന്നിവയുടെയുമെല്ലാം  പ്രത്യേകതകളും ഉപയോഗങ്ങളുമെല്ലാം പുതിയ തലമുറയിലെ കുട്ടികൾക്ക് അനുഭവിച്ചറിയുന്ന രീതിയിലാണ് പരിശീലക്കളരി ചിട്ടപ്പെടുത്തിയത്.

ബാലവേദി സംസ്ഥാന ഉപസമിതി അംഗം കെ പി രാമകൃഷ്ണൻ, ഡോ. അദിൽ എ, വിനീത് ഇ എം, ജില്ലാ ജോ.സെക്രട്ടറിമാരായ രവീന്ദ്രൻ പി , ഐ കെ മണി,എം ഡി ദിനകരൻ മാസ്റ്റർ, പ്രിയൻ ആലത്ത് എന്നിവർ പങ്കെടുത്തു