മണലൂർ പഞ്ചായത്ത് വിജ്ഞാനോത്സവം സംഘടിപ്പിച്ചു.

 

മണലൂർ:  വിദ്യാഭ്യാസ വകുപ്പ്, തൃശ്ശൂർ ജില്ലാ പഞ്ചായത്ത്, മണലൂർ ഗ്രാമപഞ്ചായത്ത്, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ ഈ വർഷത്തെ യുറീക്ക-ശാസ്ത്രകേരളം മണലൂർ പഞ്ചായത്ത് തല വിജ്ഞാനോത്സവം പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് സംഘടിപ്പിച്ചു. രാവിലെ ആരംഭിച്ച പരിപാടി മണലൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ്  പി കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികളുടെ പരീക്ഷണ – നിരീക്ഷണ പ്രവർത്തനങ്ങൾക്ക് ശേഷം വൈകീട്ട് 3 മണിക്ക് മണലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സിജി മോഹൻദാസിന്റെ അധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനം മണലൂർ നിയോജകമണ്ഡലം എം എൽ എ പ്രൊഫ സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.  മണലൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി കെ ചന്ദ്രൻ, ജില്ലാ പഞ്ചായത്ത് മെമ്പർ സലിജ ടീച്ചർ, ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിലാസിനി വേണുഗോപാൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി വി സജീന്ദ്രൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ സന്തോഷ്, വിജ്ഞാനോത്സവം കൺവീനറും പി ജെ എം എസ് ജി എൽ പി എസ്  പ്രധാന അധ്യാപികയുമായ പി ജെ ജോളി ടീച്ചർ, മെമ്പർമാരായ സുഖില മോഹനൻ, ആശ സുധീരൻ , പിടിഎ പ്രസിഡൻറ് സുബിൻ എ എം, കോർഡിനേറ്റർ അജീഷ് കെ എ, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യൂണിറ്റ് സെക്രട്ടറി ഷിജി മഹേഷ്  തുടങ്ങിയവർ സംസാരിച്ചു. എൽപി – 43, യുപി – 43 , എച്ച് എസ് – 25 എന്നിങ്ങനെ മൊത്തം 111 കുട്ടികളും 19 അധ്യാപകരും, 12 വിദ്യാഭ്യാസ പ്രവർത്തകരും, രക്ഷിതാക്കളും പങ്കാളികളായ പരിപാടിക്ക് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകരായ ഷീബ കെ വി, സിന്ധു കാറ്റനേടത്ത്, നെൽസൺ വി മാത്യു, ഷബ്‌ന രാജു, സ്വാതി മനീഷ്, ധന്യ എം വി എന്നിവർ നേതൃത്വം നൽകി