മലപ്പുറം ജില്ലാ കമ്മിറ്റി ഡോ.എം.പി പരമേശ്വരൻ അനുസ്മരണം നടത്തി

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനകീയ ശാസ്ത്രകാരൻ ഡോ.എം.പി പരമേശ്വരൻ അനുസ്മരണം നടത്തി. മലപ്പുറം പരിഷദ് ഭവനിൽ ചേർന്ന അനുസ്‌മരണ സമ്മേളനത്തിൽ ഡോ. കെ.പി മോഹനൻ അനുസ്മരണ പ്രഭാഷണം നടത്തി.

‎ആസൂത്രണത്തെപ്പറ്റി ദീർഘദർശനം ചെയ്ത ഡോ. എം പി പരമേശ്വരൻ ശാസ്ത്രബോധത്തെ ജനകീയാവശ്യങ്ങളുമായി ബന്ധപ്പെടുത്തിയാണ് കണ്ടത് . ശാസ്ത്രം സമൂഹ നന്മക്ക് എന്ന മുദ്രാവാക്യത്തിൻ്റെ പ്രസക്തി ബോധ്യപ്പെടുത്തുന്നതായിരുന്നു എം പി യുടെ ഓരോ പ്രവർത്തനവും. ശാസ്ത്രബോധം ജനങ്ങളിലേക്കെത്തിക്കുന്നതിനെപ്പറ്റി പറഞ്ഞ ആൾ എന്ന നിലയിലാവും എം പി ഓർമ്മിക്കപ്പെടുക – അദ്ദേഹം അനുസ്‌മരിച്ചു.

‎വി.ആർ പ്രമോദ് അധ്യക്ഷനായി.
‎അഡ്വ. സഫറുള്ള , നൗഷാദ് മണ്ണിശ്ശേരി എം എസ് മോഹനൻ, കെ.കെ. ജനാർദനൻ, വി. രാജലക്ഷ്മി, ഇ. വിലാസിനി എന്നിവർ സംസാരിച്ചു.