മാധവ് ഗാഡ്ഗിൽ ഓർമ്മ പുസ്തകം ‘പരിസ്ഥിതിയും വികസനവും , ഇന്ത്യൻ അനുഭവങ്ങൾ’ കാസറഗോഡ് ജില്ലാതല പ്രകാശനം കുണ്ടംകുഴി സാംസ്ക്കാരിക കേന്ദ്രത്തിൽ വെച്ച് ആഗസ്ത് 1 ന് നടന്നു.

മാധവ് ഗാഡ്ഗിൽ ഓർമ്മ പുസ്തകം ‘പരിസ്ഥിതിയും വികസനവും , ഇന്ത്യൻ അനുഭവങ്ങൾ’ കാസറഗോഡ് ജില്ലാതല പ്രകാശനം കുണ്ടംകുഴി സാംസ്ക്കാരിക കേന്ദ്രത്തിൽ വെച്ച് ആഗസ്ത് 1 ന് നടന്നു. കേരള ജൈവ വൈവിധ്യ ബോർഡ് മെമ്പർ സിക്രട്ടറി Dr. വി ബാലകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്യുകയും , സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് വനജ ടീച്ചർക്ക് പുസ്തകം നല്കിക്കൊണ്ട് പ്രകാശനം ചെയ്യുകയും ചെയ്തു. ബേഡഡുക്ക പഞ്ചായത്ത് പ്രസിഡണ്ട് ഇ.കുഞ്ഞിരാമൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.വിനോദ് പയ്യട ഗാഡ്ഗിൽ അനുസ്മരണ പ്രഭാഷണം നടത്തി.സംസ്ഥാന കമ്മിറ്റി അംഗം Dr. വി.ഗംഗാധരൻ , ജില്ലാ പ്രസിഡണ്ട് ബാലകൃഷ്ണൻ കൈരളി എന്നിവർ ആശംസാ പ്രസംഗം നടത്തി. സംസ്ഥാനകമ്മിറ്റി അംഗം പി.പി.രാജൻ, പരിസര വിഷയ സമിതി ചെയർമാൻ കെ.ബാലചന്ദ്രൻ, ജെൻറർ വിഷയ സമിതി അദ്ധ്യക്ഷ വി.ടി. കാർത്ത്യായനി, സംഘാടക സമിതി വൈസ് ചെയർമാൻ പി.കെ.ഗോപാലൻ എന്നിവർ ആശംസകൾ അറിയിച്ചു. പരിസര വിഷയ സമിതി കൺവീനർ പ്രൊഫ. എം.ഗോപാലൻ സ്വാഗതവും പ്രോഗ്രാം കൺവീനർ സുരേഷ് പയ്യങ്ങാനം നന്ദിയും പറഞ്ഞു

