മെഡിക്കൽ ബിരുദപ്രവേശനമുൾപ്പെടെയുള്ള പ്രവേശന പരീക്ഷകൾ വികേന്ദ്രീകൃതവും സുതാര്യവും അഴിമതിമുക്തവുമാക്കണം

പ്രസിദ്ധീകരണത്തിന്,
മെഡിക്കല്‍ ബിരുദപ്രവേശനമുള്‍പ്പെടെയുള്ള പ്രവേശനപരീക്ഷകള്‍
വികേന്ദ്രീകൃതവും സുതാര്യവും അഴിമതിമുക്തവുമാക്കണം
നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (NTA) ദേശീയതലത്തില്‍ നടത്തിയതും ലക്ഷക്കണക്കിനു കുട്ടികള്‍ എഴുതിയതുമായ ഈ വര്‍ഷത്തെ മെഡിക്കല്‍ ഡിഗ്രി പ്രവേശനത്തിനുള്ള NEET പരീക്ഷ യുടെ ചോദ്യങ്ങള്‍ ചോര്‍ന്നതിനെത്തുടര്‍ന്ന് പരീക്ഷ ജൂണ്‍ 21-ന് വീണ്ടുംനടത്താന്‍ തീരുമാനിച്ചു. ഇവര്‍തന്നെ നടത്തിയ കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് എക്‌സാമിലും ഗുരുതരമായ വീഴ്ചക ളുണ്ടായി. കൂടാതെ, സി ബി എസ് സി നടത്തിയ ഓണ്‍സ്‌ക്രീന്‍ മാര്‍ക്കിങ്ങില്‍ നീതികരിക്കാനാ കാത്ത തകരാറുകള്‍ സംഭവിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഇവയെല്ലാം പരീക്ഷകളുടെ അമിത കേന്ദ്രീകരണംവഴി യൂണിയന്‍സര്‍ക്കാര്‍ വരുത്തിവച്ച ദുരന്തങ്ങളാണ്. ലക്ഷക്കണക്കിന് കുട്ടിക ളാണ് ഇതിന്റെ ബലിയാടുകളായി മാറിയത്. പ്രതീക്ഷയോടെ പരീക്ഷ എഴുതിയ കുട്ടികള്‍ക്ക് അവരുടേതല്ലാത്ത കാരണങ്ങളാല്‍ വീണ്ടും പരീക്ഷയെഴുതേണ്ടി വരുമ്പോഴുണ്ടാകുന്ന ആകാംക്ഷ, സമ്മര്‍ദം, പിരിമുറുക്കം തുടങ്ങിയ ഗൗരവമായ മാനസികപ്രശ്‌നങ്ങള്‍ ഒരുഘട്ടത്തിലും പരിഗണിക്ക പ്പെടുന്നുപോലുമില്ല. കേന്ദ്രീകൃതമായി നടത്തുന്ന ഇത്തരം പരീക്ഷകളില്‍ ബോധപൂര്‍വം ഇടപെ ടാന്‍ കഴിയുന്ന ഒരു വലിയ സംഘടിത ശൃംഖല പ്രവര്‍ത്തിക്കുന്നുണ്ട്. പരീക്ഷയ്ക്ക് വരാവുന്ന ചോദ്യങ്ങള്‍ നല്‍കല്‍, വരാവുന്ന ചോദ്യങ്ങളെന്നപേരില്‍ പരീക്ഷനടത്തല്‍, കാശുവാങ്ങി വരാ വുന്ന ചോദ്യങ്ങള്‍ പ്രചരിപ്പിക്കല്‍ എന്നിവ ചെയ്യുന്ന കോച്ചിങ് സെന്ററുകള്‍, ചോദ്യം തയ്യാറാക്കിയ വിദഗ്ധര്‍, NTA യിലെ ഉദ്യോഗസ്ഥര്‍, ഇതിനുപയോഗിക്കുന്ന സൈബര്‍ പ്ലാറ്റ്‌ഫോം ദാതാക്കള്‍, സൈബര്‍ ഹാക്കര്‍മാര്‍, രാഷ്ട്രീയനേതാക്കള്‍ തുടങ്ങിയവരെല്ലാം ഈ ശൃംഖലയുടെ ഭാഗമാണെ ന്നാണ് പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍. ഇതെല്ലാം സൂചിപ്പിക്കുന്നത്, ഇപ്പോള്‍ നടന്ന കാര്യങ്ങള്‍ അബദ്ധത്തില്‍ സംഭവിച്ച ചോര്‍ച്ചകളോ വീഴ്ചകളോ അല്ല. മറിച്ച്, വലിയ സാമ്പത്തിക താല്‍പര്യങ്ങളോടെ ബോധപൂര്‍വവും സംഘടിതവുമായി നടത്തുന്ന പിടിച്ചുപറികളാണെന്നാണ്. ലക്ഷക്കണക്കിന് കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന ഇത്തരം തട്ടിപ്പുകള്‍ നടത്താന്‍ കേന്ദ്രീകൃത സംവിധാനങ്ങള്‍വഴി എളുപ്പത്തില്‍ കഴിയുമെന്ന് 2017 മുതല്‍ ചഠഅ നടത്തുന്ന NEET പരീക്ഷതന്നെ ഉദാഹരണമാണ്. 2024-ലുണ്ടായ ചോദ്യപേപ്പര്‍ ചോര്‍ച്ചയും അന്വേഷണവും കോടതി നടപടികളും, പ്രവേശനം സംബന്ധിച്ച തീരുമാനങ്ങളും ഒട്ടും ഫലപ്രദമായിരുന്നില്ലെന്നതാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ തെളിയിക്കുന്നത്. NTA തന്നെ 2024-ല്‍ നടത്തിയ UGC NET പരീക്ഷയിലെ ചോദ്യ ച്ചോര്‍ച്ചയും ഇതര കേന്ദ്രപരീക്ഷകളിലെ സമാനസംഭവങ്ങളും ചൂണ്ടിക്കാണിക്കുന്നത് ലക്ഷക്കണ ക്കിന് കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കേന്ദ്രീകൃതപരീക്ഷകള്‍ നടത്താനുള്ള കഴിവോ പ്രാപ്തിയോ NTA യ്ക്കില്ലെന്നതാണ്. മാത്രമല്ല, മെഷീന്‍ ഉപയോഗിച്ച് നടത്തുന്ന പരീക്ഷകളില്‍ നേരത്തെ സൂചിപ്പിച്ച സാമ്പത്തികതാല്‍പര്യത്തിനായി നിലകൊള്ളുന്ന സംഘടിതശക്തികള്‍ക്ക് എളുപ്പത്തില്‍ ഇടപെടാനും കഴിയുന്നു. ആയതിനാല്‍, നമ്മുടെ രാജ്യത്തിന്റെ വൈവിധ്യവും വൈജാത്യവും ഫെഡറല്‍ ഘടനയും പരിഗണിച്ച് പ്രവേശനപരീക്ഷകളും മെഡിക്കല്‍ കോളേജു കളിലെ പ്രവേശനവും സംസ്ഥാനസര്‍ക്കാരുകളുടെ ഉത്തരവാദിത്വമാക്കി മാറ്റണം. അതോടൊപ്പം യൂണിയന്‍ സര്‍ക്കാര്‍ നേരിട്ടുനടത്തുന്ന സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം സംസ്ഥാനങ്ങള്‍ നടത്തുന്ന പ്രവേശനമാനദണ്ഡങ്ങളെ ശാസ്ത്രീയമായി ക്രമപ്പെടുത്തിക്കൊണ്ട്, നടത്താനുള്ള രീതിശാസ്ത്രം വികസിപ്പിക്കുകയും വേണം. ഇതിന്റെ മുന്നോടിയായി ദേശീയതലത്തില്‍ പരീക്ഷ കള്‍ക്കായി സ്ഥാപിച്ച NTA പോലുള്ള ഏജന്‍സികളെ പിരിച്ചുവിടണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് യൂണിയന്‍സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.
സുപ്രീംകോടതിയുടെ നിര്‍ദേശാനുസരണമാണ് 2017 മുതല്‍ NEET പരീക്ഷ നിലവില്‍വന്നതും ഇതിനായി പ്രത്യേക കേന്ദ്രഏജന്‍സിക്ക് രൂപരേഖ നല്‍കിയതും. കേന്ദ്രീകൃത പരീക്ഷകളില്‍ അടിക്കടിയുണ്ടാകുന്ന അട്ടിമറികളുടെ പശ്ചാത്തലത്തില്‍ നിലവിലുള്ള പ്രവേശനപരീക്ഷാരീതി യിലും പ്രവേശനനടപടികളിലും സമൂലമായ മാറ്റങ്ങള്‍ വരുത്തണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു. ഒപ്പം, അത്തരം ഒരു പരിശോധനയില്‍ നിര്‍ബന്ധമായും പരിഗണിക്ക പ്പെടേണ്ട ചില വിഷയങ്ങള്‍കൂടി ചൂണ്ടിക്കാണിക്കുന്നു.
1. പ്രവേശന പരീക്ഷകള്‍ ഫെഡറല്‍ തത്വങ്ങള്‍ക്ക് അധിഷ്ഠിതമായി സംസ്ഥാനതലത്തില്‍ വികേന്ദ്രീകരിക്കുകയും ചോദ്യങ്ങള്‍ മാതൃഭാഷയിലടക്കം തയ്യാറാക്കുകയും ചെയ്യണം.
2. കേന്ദ്ര മെഡിക്കല്‍ സ്ഥാപനങ്ങളില്‍ സംസ്ഥാന ക്വാട്ട ഏര്‍പ്പെടുത്തുക. ഏതുതരത്തിലുള്ള സ്ഥാപനമായാലും (കേന്ദ്രം, സംസ്ഥാനം, സ്വകാര്യം) സംവരണതത്വങ്ങളും സാമൂഹികനീതി യും പാലിച്ചുകൊണ്ട് സംസ്ഥാനപരീക്ഷകളുടെ അടിസ്ഥാനത്തില്‍ തന്നെ പ്രവേശനം നട ത്തുക. ഇതിനായി സംസ്ഥാനങ്ങളിലെ പ്രവേശന മാനദണ്ഡങ്ങളെ ശാസ്ത്രീയമായി ക്രമപ്പെ ടുത്തി നടത്താനുള്ള രീതിശാസ്ത്രം വികസിപ്പിക്കുകയാണ് വേണ്ടത്.3. മെഡിക്കല്‍ പ്രവേശനത്തില്‍ പ്ലസ് ടു സ്‌കോറിന് 50 ശതമാനം വെയ്‌റ്റേജ് നല്‍കണം. അതോടൊപ്പം കുട്ടികളുടെ അഭിരുചിയും മനോഭാവവും മനസ്സിലാക്കാനുള്ള ടൂളുകള്‍ കൂടി എന്‍ട്രന്‍സ് പരീക്ഷയുടെ ഭാഗമാകണം.
4. ഗ്രാമീണമേഖലകളിലെയും ദളിത്, ന്യൂനപക്ഷ, ആദിവാസി, പിന്നാക്ക വിഭാഗങ്ങളിലെയും മറ്റും കുട്ടികള്‍ക്ക് സൗജന്യമായി പ്രവേശന പരീക്ഷയ്ക്കുവേണ്ട പഠനപിന്തുണ സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പാക്കണം.5. ഇപ്പോള്‍ നടന്നിട്ടുള്ള എന്‍ട്രന്‍സ് പരീക്ഷാ അട്ടിമറിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരായാലും അവരെ അതിവേഗം കണ്ടെത്തി കഠിനശിക്ഷ നല്‍കണം.
6. യൂണിവേഴ്‌സിറ്റി പ്രവേശനത്തിന് കേന്ദ്രീകൃതമായി നടത്തുന്ന പ്രവേശനപരീക്ഷകള്‍ ഇന്ത്യ യിലെ ബഹുഭൂരിപക്ഷം വരുന്ന ഗ്രാമീണ കുടുംബങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളെ അരിച്ചുകള യാനുള്ള ഭരണകൂടതന്ത്രമാണ്. ഇത് അംഗീകരിക്കാന്‍ കഴിയില്ല.7. എന്‍ട്രന്‍സ് പരിശീലന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനരീതി, ഫീസ് നിരക്ക്, കോച്ചിങ് തുടങ്ങി യവ കര്‍ശനമായ ഓഡിറ്റിങ്ങിനും സാമൂഹികനിയന്ത്രണത്തിനും വിധേയമാക്കണം. കുട്ടികളെ മാനസികമായി തളര്‍ത്തുന്ന നിലവിലുള്ള സംവിധാനങ്ങളെ കര്‍ശനമായി നിയന്ത്രിക്കാനാവശ്യമായ നിയമനിര്‍മ്മാണങ്ങളടക്കം ഉണ്ടാകണം.
സാമ്പത്തിക താല്‍പര്യത്തോടെ പ്രവര്‍ത്തിക്കുന്ന ലോബികള്‍ക്ക് പരീക്ഷകളുടെ നടത്തിപ്പ് പൂര്‍ണ്ണമായും വിട്ടുകൊടുത്തുകൊണ്ട് പരീക്ഷകളുടെ സുതാര്യതയെയും വിദ്യാഭ്യാസത്തെയും തകര്‍ക്കുകയും കുട്ടികളെ ബലിയാടുകളാക്കുകയും ചെയ്യുകയും; ഇതിന് കാരണക്കാരായ കുറ്റവാളികള്‍ എളുപ്പത്തില്‍ രക്ഷപ്പെടുകയും ചെയ്യുന്ന ദുരവസ്ഥയ്ക്ക് അറുതിവരുത്തേണ്ടതുണ്ട്. ഇതിനാവശ്യമായ സാമൂഹികസമ്മര്‍ദങ്ങള്‍ ഉണ്ടാകണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പൊതുസമൂഹത്തോട് അഭ്യര്‍ഥിക്കുന്നു.
വി മനോജ്കുമാര്‍ ഡോ. സി രാമകൃഷ്ണന്‍
ജനറല്‍ സെക്രട്ടറി പ്രസിഡന്റ്
