വി കെ എസ് ശാസ്‌ത്രസാംസ്‌കാരികോത്‌സവം 2026 ഒക്ടോബർ 2, 3, 4 വൈക്കത്ത്

വി കെ എസ് ശാസ്‌ത്രസാംസ്‌കാരികോത്‌സവം 2026 സംഘാടക സമിതി രൂപീകരണ യോഗം വൈക്കം സമൂഹം ഹാളിൽ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത് മുൻ സംസ്ഥാന പ്രസിഡൻ്റ് ശ്രീ. PK രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

SPCS പ്രസിഡൻ്റ് അഡ്വ.PK ഹരികുമാർ മുഖ്യ പ്രഭാഷണം നടത്തി. വി കെ ശശിധരനെ പരിചയപ്പെടുത്തി മുൻ കലാസംസ്കാരം ഉപസമിതി കൺവീനർ ശ്രീ. രാജശേഖരനും , പരിപാടി അവതരണം കലാ സംസ്‌കാരം സംസ്ഥാന കൺവീനർ ജോജി കൂട്ടുമ്മേൽ നിർവ്വഹിച്ചു. ചർച്ചകളുടെ ക്രോഡീകരണം സംസ്ഥാന നിർവാഹ സമിതി അംഗം വിജു KN ഉം സംഘാടക സമിതി പാനൽ അവതരണം മധ്യമേഖല സെക്രട്ടറി ജിസ്  ജോസഫും നടത്തി. ജില്ലാ പ്രസിഡൻ്റിന് Dr. MK ബിജുവിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ മേഖല സെക്രട്ടറി   സുനിത ശ്രീകുമാർ സ്വാഗതവും നന്ദി ജില്ല വൈസ് പ്രസിഡൻ്റ് MS രാജേഷും പറഞ്ഞു. സ്വാഗത ഗാനം M മനോഹരനും സമാപന ഗാനം PN കേശവനും അവതരിപ്പിച്ചു. സംഘാടക സമിതി ചെയർമാനായി KK ശശികുമാറിനേയും ജനറൽ കൺവീനറായി ജോജി കൂട്ടുമ്മേലിനേയും  ട്രഷററായി MS രാജേഷിനേയും, 201അംഗ കമ്മറ്റിയേയും രക്ഷാധികാരികളായി   കെ. ബിനുമോൻ MLA,  അഡ്വ. PK ഹരികുമാർ,  അബ്ദുൾ സലാം,  റാവുത്തർ  ഫ്രാൻസിസ്,  ജോർജ് MP,  ജോസ് K മാണി MP,  സി.കെ. ആശ Ex MLA,  കെ.ശെൽവരാജ്,  പി ശശിധരൻ,  ടി എൻ രമേശൻ,  ഡി രഞ്ജിത്ത് കുമാർ,  ടി പി ശ്രീശങ്കർ,  ജിസ്സ് ജോസഫ് എന്നിവരേയും തിരഞ്ഞെടുത്തു