സംസ്ഥാന സമ്മേളനം: മലപ്പുറം ജില്ല ഒരുങ്ങുന്നു, ജില്ലാ പ്രവര്‍ത്തകയോഗം പൂര്‍ത്തിയായി

ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലും ഗ്രാമീണ ശാസ്‌ത്രോത്സവങ്ങൾ നടത്തി മലപ്പുറം സയൻസ് ഫെസ്റ്റിവൽ സീസൺ 2 വിപുലമായി സംഘടിപ്പിക്കാൻ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മലപ്പുറം ജില്ലാ പ്രവർത്തക യോഗം തീരുമാനിച്ചു. മെയ് മാസത്തിൽ പൊന്നാനിയിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ശാസ്‌ത്രാടനം – സയൻസ് ഇൻ ആക്ഷൻ പരിപാടികൾ ജനപങ്കാളിത്തത്തോടെ അവതരിപ്പിക്കും. മലപ്പുറത്തിന്റെ ശാസ്ത്ര പാരമ്പര്യവും തനിമയുള്ള ജനജീവിതവും ഉൾക്കൊള്ളുന്ന മലപ്പുറം മണ്ണും മനുഷ്യനും പ്രാദേശിക ക്യാമ്പയിൻ സംഘടിപ്പിക്കാനും ധാരണയായി.
അങ്ങാടിപ്പുറം ഗവ. പോളി ടെക്നിക് കോളേജ് ഓഡിറ്റോറിയത്തിൽ പ്രൊഫ. ടി . പി . കുഞ്ഞിക്കണ്ണൻ ജില്ലാ പ്രവർത്തകയോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് വി.ആർ. പ്രമോദ് അധ്യക്ഷനായി. കെ.കെ. ജനാർദ്ദനൻ സംസ്ഥാന സമ്മേളനത്തിലേക്ക്– ആമുഖം അവതരിപ്പിച്ചു. ജില്ലാ ജോ.സെക്രട്ടറി ദിനേശ് വി.വി. സംസ്ഥാന സമ്മേളനം സംഘാടന ഒരുക്കങ്ങള്‍, കേന്ദ്ര നിര്‍വാഹകസമിതിയംഗം പി രമേഷ് കുമാർ സാമ്പത്തികാസൂത്രണം എന്നിവ അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി മനോജ് കുമാർ വി., സംസ്ഥാന സെക്രട്ടറി യമുന എസ്. എന്നിവര്‍ പങ്കെടുത്തു. ജില്ലയുടെ വിവിധ മേഖലകളിൽ നിന്നുള്ള പ്രതിനിധികൾ മേഖലാടിസ്ഥാനത്തില്‍ ഗ്രൂപ് തിരിഞ്ഞ് ചര്‍ച്ച നടത്തി റിപ്പോര്‍ട്ടിങ് നടത്തി. കേന്ദ്ര നിര്‍വാഹകസമിതിയംഗം മണികണ്ഠൻ വി. വി. , ജില്ലാകമ്മിറ്റിയംഗം കെ. വിജയൻ എന്നിവര്‍ ക്രോഡീകരണം നടത്തി. ജില്ലാ സെക്രട്ടറി വി. രാജലക്ഷ്മി സ്വാഗദതവും ജില്ലാ ജോ.സെക്രട്ടറി ജയ ടി.ടി. നന്ദിയും പറഞ്ഞു.
പ്രവര്‍ത്തകയോഗത്തില്‍ ഡോ. തോമസ് ഐസക് മുഖ്യാതിഥിയായി. സംസ്ഥാന സമ്മേളനത്തിന്റെ മുഖ്യ സാമ്പത്തിക സ്രോതസ്സായ ശാസ്‌ത്ര പുസ്തക പ്രചാരണത്തിനുള്ള പുസ്‌തക കൂപ്പൺ ജനകീയാരോഗ്യ പ്രവർത്തകൻ ഡോ. എ. മുഹമ്മദിന് നൽകി കൊണ്ട് ഡോ. തോമസ് ഐസക് പ്രകാശനം ചെയ്തു. മുൻ എം.എൽ.എ വി. ശശികുമാർ, ഡോ. ജോയ് ഇളമൺ, സി. ദിവാകരൻ , എം.എസ് മോഹനൻ , സ്‌മിത എൻ. എന്നിവർ പങ്കെടുത്തു.
ജനകീയ ശാസ്‌ത്ര പ്രചാരണം കാലഘട്ടത്തിന്റെ അനിവാര്യതയായി മാറുന്നു : പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണൻ

ഫാസിസവും നിയോ ലിബറൽ കാഴ്ചപ്പാടുകളും കൈകോർക്കുന്ന നിയോ ഫാസിസ്റ്റ് ലിബറൽ രാഷ്ട്രീയ സംവിധാനത്തിലേക്ക് ലോകം മാറുന്ന കാലഘട്ടമാണ് ഇത്. ഹിറ്റ്ലറും മുസോളിനിയും മാതൃകയാണെന്ന് സങ്കോചമില്ലാതെ വിളിച്ചു പറയുന്ന ഭരണാധികാരികൾ ഉണ്ടായിവരുന്നു. യുദ്ധവും ഫുട്ബോളും ഒരുപോലെ കച്ചവട സാധ്യതയായി പരിഗണിക്കപ്പെടുന്നു. ഇന്ത്യയിലും സമാനമായ സോഷ്യോ പൊളിറ്റിക്കൽ സാഹചര്യങ്ങളാണ് ഉണ്ടായി വരുന്നത്. യുക്തിചിന്തയും ശാസ്ത്ര ബോധവും ചരിത്രബോധവും തകർക്കുക എന്നത് പ്രഖ്യാപിത ലക്ഷ്യമായി മാറിക്കഴിഞ്ഞു. പുതിയ പാർലമെന്റ് മന്ദിരം ആത്മീയ നേതാക്കൾ ഉദ്ഘാടനം ചെയ്യുമ്പോൾ പുതിയ ക്ഷേത്രം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നു എന്നത് നിഷ്കളങ്കമല്ല. ഇതിനോട് ചേർന്നു നിൽക്കുന്ന മധ്യവർഗ മനസിലേക്ക് കേരളവും മാറുന്നു എന്നത് കാണാതിരുന്നുകൂടാ. സ്വന്തം നഷ്ടങ്ങളെപ്പറ്റി മാത്രം ബോധവാന്മാരാവുന്നവരായി മലയാളി മാറുന്നു എന്നത് ആശങ്കപ്പെടുത്തുന്നതാണ്. സഹജീവിതത്തിന്റേയും ജനാധിപത്യത്തിന്റേയും മതനിരപേക്ഷതയുടേയും ഇടങ്ങൾ നഷ്ടമാകുമ്പോൾ ജനകീയ ശാസ്‌ത്ര പ്രവർത്തനത്തിന് പ്രസക്തി വർധിക്കുന്നുണ്ട് എന്നതാണ് നമുക്ക് മുന്നിലുള്ള വെല്ലുവിളിയും സാധ്യതയും. ഇത്തരം വെല്ലുവിളികള്‍ എങ്ങനെ ഫലപ്രദമായി ഏറ്റെടുക്കാം എന്ന ആലോചനകളാണ് പ്രവർത്തകയോഗങ്ങളുടെ പ്രസക്തി.
പുതിയ കാലത്തിന്റെ വെല്ലുവിളികളെ നേരിട്ടേ പറ്റൂ – ഡോ.തോമസ് ഐസക്
അതിസങ്കീർണമായ കാലത്താണ് ഇന്ന് നാം ജീവിക്കുന്നത്. പുരോഗമന ജനാധിപത്യ മൂല്യങ്ങളെല്ലാം തകരുന്ന ആപത്തിന്റെ വക്കിലാണ് ഇന്ന് ലോകം. ഇതിന്റെ സ്വാധീനം കേരളത്തിലും പ്രകടമായിത്തുടങ്ങിയിരിക്കുന്നു
