ആലപ്പുഴയിൽ ഒരേക്കർ വനം പരിശീലന പരിപാടി സമാപിച്ചു

0

ആലപ്പുഴ: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും സോഷ്യൽ ഫോറസ്ട്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ വിവിധ കോളേജുകളിലെ വിദ്യാർത്ഥികൾക്കും സന്നദ്ധ പ്രവർത്തർക്കുമായി ഏകദിന പരിശീലന പരിപാടി അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഫെൻ ആൻറണി പരിശീലനം ഉദ്ഘാടനം ചെയ്തു. പി ആർ വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ കെ പി ശരത്ചന്ദ്രൻ (ഐഐടി ബോംബെ), മിഥുൻ ലൂയിസ് ( ടാറ്റ ഇൻസ്റ്റിട്യൂട്ട് ഓഫ് സോഷ്യൽ സയൻസ്) എന്നിവർ ക്ലാസ്സെടുത്തു. രോഹിത് ജോസഫ് മിയാവാക്കി വനവൽക്കരണ പരിപാടി വിശദീകരിച്ചു. ആലപ്പുഴ ജില്ലയിൽ വരുന്ന മൂന്ന് വർഷം കൊണ്ട് ചെറുവനങ്ങൾ സൃഷ്ടിക്കുന്നതിനും ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെ അവ പരിപാലിക്കുന്നതിനുമാണ് ലക്ഷ്യമിട്ടിരിക്കുന്നത്. പരിഷത്ത് പരിസര വിഷയ സമിതി കൺവീനർ സി പ്രവീൺലാൽ, പി വി ജോസഫ്, അഡ്വ. രാജശ്രീ, ബി കൃഷ്ണകുമാർ, പ്രൊഫ. മൻമഥൻപിള്ള, എൻ ആർ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. പരിശീലനത്തിൽ പങ്കെടുത്തവർക്ക് ജില്ലാ പ്രസിഡൻറ് ബി കൃഷ്ണകുമാർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ജില്ലയിലെവിവിധ കോളേജുകളിൽ നിന്നായി 100-ഓളം വിദ്യാർത്ഥികളും പരിസ്ഥിതി പ്രവർത്തകരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *