ആവര്‍ത്തനപട്ടികയുടെ നൂറ്റമ്പതാം വര്‍ഷം ലൂക്കയില്‍ ‍വിപുലമായ ആഘോഷങ്ങള്‍

0

തൃശ്ശൂര്‍: ആവര്‍ത്തന പട്ടികയുടെ നൂറ്റമ്പതാം വര്‍ഷം അന്താരാഷ്ട്രതലത്തില്‍ ആഘോഷിക്കയാണ്. ശാസ്ത്രത്തിന്റെ രീതിയും വികാസവും മനസ്സിലാക്കാന്‍ നല്ല ഒരുപാധിയാണ് ആവര്‍ത്തനപട്ടികയുടെ ചരിത്രം. ലൂക്ക ഈ നൂറ്റമ്പതാം വര്‍ഷാചരണത്തില്‍ പങ്കാളിയാവുകയാണ്. 150 ദിവസം നീണ്ടു നിൽക്കുന്ന പരിപാടികളാണുള്ളത്. എന്തിനാലുണ്ടായി എല്ലാമെല്ലാം (What is Everything Made of?) എന്നാണ് ഈ ശാസ്ത്രാവബോധ കാമ്പയിന് പേരിട്ടിരിക്കുന്നത്.
ഇനിയുള്ള ദിവസങ്ങളില്‍ ഒരു ദിവസം ഒരു മൂലകം (One day One Element) ഉൾപ്പെടെ രസതന്ത്ര സംബന്ധമായ ഒട്ടേറെ ലേഖനങ്ങളും സൃഷ്ടികളും ലൂക്കയിൽ പ്രതീക്ഷിക്കാം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള വിവിധ ഓണ്‍ലൈന്‍ മത്സരങ്ങള്‍, കാമ്പസ് സംവാദങ്ങള്‍ എന്നിവയും കാമ്പയിന്റെ ഭാഗമാകും. മൂലകങ്ങളെ കുറിച്ച് വായനക്കാര്‍ക്കും എഴുതാം. പരമാവധി മൂന്ന് പേജ് മതിയാവും. സന്നദ്ധരായവര്‍ക്ക്
[email protected] എന്ന മെയില്‍ ഐ‍‍ഡിയിലേക്ക് കുറിപ്പുകള്‍ അയക്കാവുന്നതാണ്. (കൂടുതല്‍ വിവരങ്ങള്‍ക്ക് റിസ്വാന്‍: 9645703145)

Leave a Reply

Your email address will not be published. Required fields are marked *