ശാസ്ത്രബോധവും യുക്തി ചിന്തയും പടർത്തുന്ന പുതു കേരള നിർമ്മിതിയിൽ പങ്കാളി ആവണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂർ ജില്ലാ പ്രവർത്തക യോഗം അഭ്യർത്ഥിച്ചു. പുതു കേരള നിർമ്മിതിക്കായി ആശയ രൂപീകരണത്തിനായി 21 പഠന ഗ്രൂപ്പുകൾ കണ്ണൂർ ജില്ലയിൽ പ്രവൃത്തിച്ചു വരുന്നു. ഇന്ന് കണ്ണൂരിൽ സമ്മേളിച്ച പ്രവർത്തക സംഗമത്തിൽ പുതു കേരള നിർമ്മിതിക്കായുള്ള പഠനങ്ങൾ അംഗീകരിച്ചു.
പുതു കേരള വികസന പഠനങ്ങൾ
മേഖല / വിഷയ സമിതി
പഠന തലവാചകം എന്ന ക്രമത്തിൽ
1 പയ്യനൂർ / ആരോഗ്യം
വയോജനങ്ങളുടെ ഒറ്റപ്പെടൽ
കെ.രവിന്ദ്രൻ,എസ്.എം.സരിൽ
2 മാടായി / കലാ സംസ്കാരം
ഗ്രന്ഥശാല പ്രസ്ഥാനവും പരിഷത്തും – കുളപ്പുറം തൽസ്ഥിതി പഠനം
സംഗീത, പി.വി. പ്രസാദ്, എം കെ രമേഷ് കുമാർ
3 തളിപറമ്പ / വിദ്യാഭ്യാസം
ആദിവാസി മേഖല സൂക്ഷ്മ തല  പ്രശ്നങ്ങൾ
ഇ എ വി . നമ്പൂതിരി, എൻ. കെ ജി, ടി.കെ. ദേവരാജൻ
4 മാതമംഗലം / വികസനം
സഹകരണ മേഖല – കാർഷിക മേഖലയിലെ ഇടപെടൽ അവസ്ഥാ പഠനം
അപ്പനുമാസ്റ്റർ, കെ.വി. മനോജ്, സയിന്റിസ്റ്റ് PM സിദ്ധാർത്ഥൻ
5 കണ്ണൂർ / വിദ്യാഭ്യാസം.
ഹൈടെക്ക് വിദ്യാലയങ്ങൾ / അവസ്ഥാ പഠനം – പാപ്പിനിശ്ശേ രി 
ഏഴിൽരാജ്, കെ.പി. പ്രദീപൻ., ഡോ. പി.വി.പുരുഷോത്തമൻ .
6 കൂടാളി, / വിദ്യാഭ്യാസം
വിദ്യാർത്ഥികളുടെ കായികക്ഷമതയുംവിദ്യാലയങ്ങളിലെ അവസ്ഥാ പഠനം
സി.എം രാജീവൻ, നിഷ.കെ., ഡോ. അജീഷ് പി.റ്റി.
7 മയ്യിൽ / വികസനം
കുറ്റ്യാട്ടൂർ മാവ് – അവസ്ഥയും പരിഷ്കരണവും
വി. ഒ. പ്രഭാകരൻ, കെ.സി. പത്മനാഭൻ, ഡോ. ജയരാജ്
8 മയ്യിൽ / വികസനം
മയ്യിൽ ഗ്രാമ പഞ്ചായത്ത് നെൽ അനുഭവം
യു .ജനാർദ്ദനൻ, പി.കുഞ്ഞികൃഷ്ണൻ
9 പാനൂർ / പരിസരം
നരിക്കോട്ട് മലയിലെ കരിങ്കൽ ഖനനം
ശശിധരൻ മനേക്കര, ഹരിദാസൻ പി, ഡോ. പി.ശ്രീജ
10 എടക്കാട് / പരിസരം
അഞ്ചരക്കണ്ടി റഗുലേറ്റർ – ബ്രിഡ്ജ് പാരിസ്ഥിതിക പ്രശ്നങ്ങൾ
കെ.കെ. പ്രകാശൻ , കെ.വി. സജീവൽ
11 പേരാവൂർ / പരിസരം
പേരാവൂർ -മേഖലയിലെ ഉരുൾപെ പൊട്ടൽ
ഡോ.ഗീതാനന്ദൻ, കെ.കുര്യാച്ചൻ, ഡോ. കെ.മനോജ് കെ , ടി.കെ.പ്രസാദ്
12 ശ്രീകണ്ഠാപുരം / പരിസരം
നഗരവൽക്കരണം പരിസ്ഥിതിയിൽ വന്ന മാറ്റങ്ങൾ
കെ.വൽസരാജ്., കെ.കെ. രവി., ഡോ. ടി.കെ. പ്രസാദ്,
13 ഇരിട്ടി / വികസനം
അന്യ സംസ്ഥാന തൊഴിലാളികളും കേരളത്തിലെ തൊഴിൽ രംഗവും
കെ.സുരേഷ്, പി.വി. ദിവാകരൻ
14 തലശ്ശേരി / വികസനം
ചെറുകിട വ്യവസായം ഒരന്വേഷണം
കെ.സുരേന്ദ്രൻ , ടി.സി പ്രദീപൻ, സി പി. ഹരിന്ദ്രൻ
15 കൂത്തുപറമ്പ്  / ആരോഗ്യം
ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ
പി.ശ്രീനിവാസൻ, പ്രമോദ്.കെ, ഹരിദാസൻ പാനൂർ
14 വികസനം
സഹകരണ ടൂറിസം
കെ.കെ സുഗതൻ
17 യുവസമിതി &വികസനം
കൈത്തറി മേഖലയിലെ പ്രശ്നങ്ങൾ
കാണിചന്ദ്രൻ, പ്രശാന്ത് ചന്ദ്രൻ
18 വികസനം
ദിനേശ്- വൈവിധ്യ വൽകരണം
പി.പി. സുനിലൻ
19 വികസനം
മൽസ്യ തൊഴിലാളികളുടെ പ്രശ്നങ്ങൾ
സുനിൽ ദത്ത്
20 പരിസരം
ചെങ്കൽ – കരിങ്കൽ ഖനന പ്രശ്നങ്ങൾ
കോളേജ് സ്ഥാപന യൂനിറ്റുകൾ
ഡോ. പി.ശ്രീജ
21 പരിസരം
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം
ക്യാമ്പസ് യുവ സമിതി, ശ്രീബിൻ കടൂർ
ഇവയാണ് 21 പഠനങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ , സർവ്വകലാശാല എന്നിവയുടെ സഹകരണത്തോടെയാണ് പഠനങ്ങൾ പുരോഗമിക്കുന്നത്.
ഒക്ടോബർ 2 ന് നടക്കുന്ന 14 മേഖലാ പ്രവർത്തക യോഗത്തിൽ പഠന സംഗ്രഹം അവതരിപ്പിച്ച് ചർച്ച നടത്തും. ഒക്ടോബർ 5 മുതൽ 1000 ശാസ്ത്ര ക്ലാസ്സുകൾ ഗ്രന്ഥശാലകളുടെയും റെസിഡൻഷ്യൻ അസോസിയേഷന്റെ സഹകരണത്തോടെ കണ്ണൂർ ജില്ലയിൽ നടക്കും
ഒ എം ശങ്കരൻ മാസറ്റർ മാസികാപ്രോഷർ പ്രകാശനം ചെയ്യുന്നു
ഒ എം ശങ്കരൻ മാസറ്റർ മാസികാപ്രോഷർ പ്രകാശനം ചെയ്യുന്നു
       നവംബർ 12,13 തീയ്യതികളിൽ  പുതു കേരള നിമ്മിതിയിൽ വികേന്ദ്രികൃതാസൂത്രണത്തിൻ്റെ പ്രാധാന്യം എന്ന വിഷയത്തിൽ 5 ഉപവിഷയ മേഖലകളിൽ  സമഗ്ര അന്വേഷണവും വിലയിരുത്തലും ഉണ്ടാവും  സർവ്വകലാശാലകളുടെയും ഡവലപ്പ്മെൻ്റ് സ്റ്റഡീസിൻ്റെയും പിന്തുണ പരിഷത്ത് തേടിയിട്ടുണ്ട്. ഒക്ടോബർ 15 ന് സംഘാടക സമിതി കണ്ണൂരിൽ രൂപീകരിക്കും. ഇത്തരം ഗവേഷണത്തിലൂടെ നേടിയ അറിവുകൾ സംസ്ഥാന തലപദയാത്രയിലൂടെ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജനങ്ങളുമായി സംവദിക്കും.
     ജില്ലാ പ്രവർത്തക യോഗത്തിൽ ജില്ലാ പ്രസിഡണ്ട് പി.കെ. സുധാകരൻ അധ്യക്ഷനായിരുന്നു. ജില്ലാ സിക്രട്ടറി പി.പി. ബാബു റിപ്പോർട്ട് അവതരിപ്പിച്ചു. ടി.ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. കെ രാജലക്ഷ്മി സംസ്ഥാനത്ത് നടക്കുന്ന 1000 ബാലോൽസവങ്ങൾ വിശദീകരിച്ചു. ഒക്ടോബർ 1 ന് ആരംഭിക്കുന്ന രണ്ടാം ഘട്ട പഞ്ചായത്ത് വിജ്ഞാനോൽസവ പരിപാടികൾ കെ.വി മനോജ് വിശദീകരിച്ചു. ശാസ്ത്ര മാസിക
ടീച്ചർ ഏജൻസി ബ്രോഷർ ഒഎം ശങ്കരൻ പ്രകാശനം ചെയ്തു.
       എം.ദിവാകരൻ, മനോജ് പാനൂർ , പ്രശാന്ത് ചന്ദ്രൻ , ശ്രീബിൻ കടൂർ , കെ.കെ സുഗതൻ എന്നിവർ ചർച്ച യിൽ പങ്കെടുത്തു
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂർ ജില്ലാ പ്രവർത്തക യോഗം ടി.ഗംഗാധരൻ ഉദ്ഘാടനം ചെയ്യുന്നു
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂർ ജില്ലാ പ്രവർത്തക യോഗം ടി.ഗംഗാധരൻ ഉദ്ഘാടനം ചെയ്യുന്നു

Leave a Reply

Your email address will not be published. Required fields are marked *