കാസർഗോഡ് ജില്ലാ സമ്മേളനം @ ഓൺലൈൻ

0

കാസര്‍ഗോഡ്: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കാസർഗോഡ്‌ ജില്ലാ സമ്മേളനം ഗൂഗിൾ മീറ്റിൽ ആഗസ്ത് 28, 29 തീയ്യതികളിൽ സംഘടിപ്പിച്ചു. സമ്മേളന നടപടിക്രമങ്ങൾ എല്ലാം ഓൺലൈനിൽ പൂർത്തീകരിച്ചു കൊണ്ടുള്ള സമ്മേളനം പങ്കാളിത്തം, ചർച്ച എന്നിവ കൊണ്ട് ശ്രദ്ധേയമായി. മുൻ ജനറൽ സെക്രട്ടറി എൻ ജഗജീവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ കെ രാഘവൻ അധ്യക്ഷത വഹിച്ചു. മധുസൂദനൻ വി അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ പ്രേംരാജ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ എം രമേശൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. പി.പി.സി. വരവ് – ചെലവ് കണക്ക് പി.പി.സി. കൺവീനർ വി മധുസൂദനനും സംഘടനാ രേഖ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി കെ ദേവരാജനും അവതരിപ്പിച്ചു.
സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡണ്ട് എ പി മുരളീധരൻ, ജനറൽ സെക്രട്ടറി കെ രാധൻ, സംസ്ഥാന മാസിക കൺവീനർ എം ദിവാകരൻ സംസ്ഥാന സെക്രട്ടറി കെ വിനോദ്കുമാർ, സംസ്ഥാന ട്രഷറർ സന്തോഷ് ഏറാത്ത്, എ എം ബാലകൃഷ്ണൻ, വി ടി കാർത്ത്യായണി, വി വി ശാന്ത, പി കുഞ്ഞിക്കണ്ണൻ, പ്രൊഫ. എം ഗോപാലൻ, കെ ടി സുകുമാരൻ, എം കെ വിജയകുമാർ എന്നിവര്‍ സംസാരിച്ചു. ഭാരവാഹി തെരഞ്ഞെടുപ്പിന് നിര്‍വാഹക സമിതി അംഗം ടി കെ മീരാഭായ് ടീച്ചർ നേതൃത്വം നൽകി.
പരിസ്ഥിതി ആഘാത വിലയിരുത്തൽ കരട് രേഖ തള്ളിക്കളയുക, ക്വാറികളുടെ ദൂരപരിധി ദേശീയ ഹരിത ട്രിബ്യൂണൽ നിർദ്ദേശിച്ച 200 മീറ്റർ ആക്കുക, ദേശീയ വിദ്യാഭ്യാസനയം 2020 പിൻവലിക്കുക, കേരള പി.എസ്.സി. എൽ.പി., യു.പി.അധ്യാപക തസ്തികയിലേക്ക് നടത്തുന്ന പരീക്ഷയുടെ സിലബസിൽ മലയാള ഭാഷ കൂടി ഉൾപ്പെടുത്തുക എന്നീ പ്രമേയങ്ങൾ അംഗീകരിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കാസർഗോഡ് ജില്ലാ സമ്മേളനം സമാപിച്ചു. പി യു ചന്ദ്രശേഖരൻ നന്ദി രേഖപ്പെടുത്തി.
ഭാരവാഹികൾ കെ കെ രാഘവൻ (പ്രസിഡണ്ട്), ഡോ. എം വി ഗംഗാധരൻ, വി വി പ്രസന്നകുമാരി (വൈസ് പ്രസിഡണ്ടുമാർ), കെ പ്രേംരാജ് (സെക്രട്ടറി), കെ ടി സുകുമാരൻ, പി യു ചന്ദ്രശേഖരൻ (ജോ. സെക്രട്ടറിമാർ), എം രമേശൻ (ട്രഷറർ).

Leave a Reply

Your email address will not be published. Required fields are marked *