കേരളപഠനം സംസ്ഥാനപരിശീലനം കഴിഞ്ഞു

0

ഐ.ആര്‍.ടി.സി : രണ്ടാം കേരളപഠനം സംസ്ഥാനപരിശീലനം മാർച്ച് 10,11 തിയ്യതികളിൽ ഐ. ആർ.ടി.സി.യിൽ വെച്ച് നടന്നു. ജനറൽ സെക്രട്ടറി ടി കെ മീരാഭായ് സ്വാഗതം പറഞ്ഞു. രണ്ടാം കേരളപഠനത്തിന്റെ പശ്ചാത്തലത്തില്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഇന്നേവരെയുള്ള പഠനപ്രവര്‍ത്തനങ്ങളെക്കുറിച്ചും പഠനങ്ങള്‍ കേരളസമൂഹത്തെയും പരിഷത്തിനെ തന്നെയും എങ്ങനെ സ്വാധീനിച്ചു എന്നതിനെ കുറിച്ചും പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ടി.ഗംഗാധരന്‍ സംസാരിച്ചു.
ഒന്നാം കേരളപഠനത്തിന്റെ കണ്ടെത്തലുകൾ, രണ്ടാം കേരളപഠനത്തിന്റെ പ്രസക്തി , രണ്ടാം കേരളപഠനത്തിന്റെ തുടര്‍ച്ചയായി മേഖലാതലത്തില്‍ രൂപപ്പെടേണ്ട പ്രാദേശികപഠനസംഘം എന്നിവയെക്കുറിച്ച് കെ.കെ.ജനാര്‍ദ്ദനന്‍ സംസാരിച്ചു. പരിഷത്ത് നടത്തിയ സ്ത്രീപഠനത്തെ കുറിച്ച് എൻ ശാന്തകുമാരി അവതരണം നടത്തി. കേരളപഠനം- രീതിശാസ്ത്രവും ചോദ്യാവലി പരിചയപ്പെടലും സെഷന് ഡോ കെ പി അരവിന്ദൻ നേതൃത്വം നൽകി. ജില്ലയിൽ നടത്തേണ്ട ആസൂത്രണത്തെ കുറിച്ചു പി രാധാകൃഷ്ണൻ സംസാരിച്ചു. ‍ഡാറ്റ ഡിജിറ്റല്‍ അപ്‌ലോഡിംഗ് പരിശീലനത്തിന് രഞ്ജിത്ത് സിജി, അമ്പാടി, കണ്ണന്‍, മുജീബ് എന്നിവര്‍ നേതൃത്വം നല്‍കി. www.keralapadanam.com എന്നതാണ് കേരളപഠനം വെബ്സൈറ്റ്. കേന്ദ്രനിര്‍വാഹകസമിതി അംഗങ്ങള്‍ അടക്കം 112പേര്‍ പരിശീലനത്തില്‍ പങ്കെടുത്തു.
മാർച്ച് ഏപ്രില്‍ ആദ്യവാര ത്തോടെ ജില്ലാ പരിശീലനങ്ങള്‍ നടക്കും. മാര്‍ച്ച് 29,30 തിയ്യതികളിലായി യഥാക്രമം കായംകുളത്തും കോഴിക്കോടുമായി യുവജനങ്ങള്‍, ഗവേഷക വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കായി പ്രത്യേക കേരളപഠനം ശില്‍പശാല സംഘടിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *