കൊടുങ്ങല്ലൂരില്‍ ഭരണഘടനാ സംരക്ഷണ സദസ്സ്

0

തൃശൂര്‍: ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളായ ജനാധിപത്യവും, മതനിരപേക്ഷതയും വെല്ലുവിളിച്ച് രാജ്യത്തെ മതാടിസ്ഥാനത്തിൽ വിഭജനത്തിലേക്ക് നയിക്കുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെ കൊടുങ്ങല്ലൂർ മേഖലയുടെ നേതൃത്വത്തിൽ ഭരണഘടന സംരക്ഷണ സദസ്സുകൾ നടന്നു. സദസ്സുകളിൽ ഭരണഘടനയുടെ ആമുഖം രേഖപ്പെടുത്തിയ പത്രികയുടെ വിതരണവും നടത്തി.
ഭരണഘടനയുടെ ആമുഖം രേഖപ്പെടുത്തിയ 3000 അവകാശപത്രികകളാണ് മേഖലയിലെ വിവിധ പ്രദേശങ്ങളിൽ സംഘടിപ്പിച്ച ഭരണഘടന സദസ്സുകളിലൂടെ വിതരണം ചെയ്തത്.
പൊയ്യ കമ്പനിപ്പടിയിൽ നടന്ന ഭരണഘടന സംരക്ഷണസദസ്സ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിജി വിനോദ് ഉദ്ഘാടനം ചെയ്തു. പി.എ.മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. കെ.എസ്.ജയ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സിബി ഫ്രാൻസിസ്, മുൻ പ്രസിഡണ്ട് ടി.എം.രാധാകൃഷ്ണൻ, ടി.കെ.രവീന്ദ്രൻ, എം.ആർസന്തോഷ്, മിനി അശോകൻ, എം.സികുഞ്ഞപ്പൻ എന്നിവർ സംസാരിച്ചു.
ചേരമാൻ ജുമാ മസ്ജിദിന് സമീപം ജില്ലാ പഞ്ചായത്ത് അംഗം നൗഷാദ് കൈതവളപ്പിൽ ഉദ്ഘാടനം ചെയ്തു. പ്രൊഫസർ കെ.അജിത അധ്യക്ഷതവഹിച്ചു. എം.ആർ.സുനിൽദത്ത് മുഖ്യപ്രഭാഷണം നടത്തി. പി.പി ജനകൻ, കെ.കെ വിജയൻ, എൻവി ഉണ്ണികൃഷ്ണൻ, കെ.കെ.ഉമ്മർ, കെ.ഷിജിത്ത്, രതീഷ രാധാകൃഷ്ണൻ, പി.എസ് മണിലാൽ എന്നിവർ സംസാരിച്ചു.
അഴീക്കോട് പുത്തൻ പള്ളി, അഴീക്കോട് കൊട്ടിക്കൽ രണചേതന ക്ലബ്ബ് എന്നിവിടങ്ങളിൽ ജനപ്രതിനിധികളായ കെ.കെ അനിൽകുമാർ, സന്ധ്യാ ലിബിൻ, ജ്യോതി സുനിൽ, സീന അഷറഫ് എന്നിവരും കെ.എസ് സുനിൽകുമാർ, സി.എ.നസീർ, ഷായി അയ്യാരിൽ, സദാനന്ദൻ കുഴിക്കാട്ട്, അജിത പാടാരിൽ, എം.എശാന്തടീച്ചർ, പി.എ.മുഹമ്മദ് ഷാഫി എന്നിവർ സംസാരിച്ചു.
എറിയാട് മഞ്ഞളിപള്ളി, പേബസാർ, ചേരമാൻ ലൈബ്രറി പ്രദേശങ്ങളിൽ എ.ബി മുഹമ്മദ് സഗീർ, വി.മനോജ്, ടി.കെ.സഞ്ജയൻ, അബൂബക്കർ, എം.സി.സുരേന്ദ്രൻ, സിദ്ധീഖ് കടമ്പോട്ട്, നിരഞ്ജല പ്രദീപ് എന്നിവർ നേതൃത്വം നൽകി.
എടവിലങ്ങ് ചന്തയിൽ നടന്ന പരിപാടിയിൽ കെ.എം.ബേബി മുഖ്യ പ്രഭാഷണം നടത്തി. സുനിത മുരളീധരൻ, കെ.എസ്.മേധടീച്ചർ, പി.എസ്.രഞ്ജിത്ത്, അനൈന എന്നിവർ നേതൃത്വം നൽകി.
കാര കവലയിൽ നടന്ന സമാപന പരിപാടിയിൽ പി.രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.
ഷൈനി കരിം, കുട്ടി കൊടുങ്ങല്ലൂർ, കെ.പി.രഘുനാഥ്, എൻ.വി വിപിൻനാഥ് എന്നിവർ നേതൃത്വം നൽകി.
ഫെബ്രുവരി 03_ന് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ മൈതാനിയിൽ വെച്ച് ശാസ്ത്രകലാജാഥ2020_ന്റെ ജില്ലാതല ഉത്ഘാടനം നടക്കും. ശാസ്ത്രകലാജാഥാ പരിപാടിയുടെ ഭാഗമായാണ് ‘നാം ജനങ്ങൾ _ ഭരണഘടനക്കൊപ്പം, നാം ജനങ്ങൾ, ചോദ്യം ചെയ്യാൻ ഭയക്കാതിരിക്കുക’ എന്ന മുദ്രാവാക്യം മുൻനിർത്തിയാണ് ഈ സദസ്സുകൾ സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *