ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് ചര്‍ച്ച ചെയ്ത് നടപ്പാക്കണം

0

മലപ്പുറം: കാരാട് ഗ്രന്ഥാലയത്തിൽ ചേർന്ന വാഴയൂർ യൂണിറ്റ് പരിഷത്ത് സ്കൂൾ ജില്ല ജോയന്റ് സെക്രട്ടറി ശരത് വണ്ടൂർ ‘പരിഷത്ത് പിന്നിട്ട വഴികൾ’ എന്ന വിഷയം അവതരിപ്പിച്ച് ഉദ്ഘാടനം ചെയ്തു.
മേഖല പ്രസിഡൻറ് തോമസ് അഗസ്റ്റ്യൻ ‘പരി ഷത്തിന്റെ പ്രസക്തി’ എന്ന വിഷയവും യൂണിറ്റ് പ്രസിഡന്റ് എ ചിത്രാംഗദൻ ‘പ്രളയ കാലത്തെ പരിസ്ഥിതി പാoങ്ങൾ’ എന്ന വിഷയവും മേഖല ട്രഷറർ പി കെ വിനോദ് കുമാർ’ ഭാവി പ്രവർത്തന ദിശ’ എന്ന വിഷയവും അവതരിപ്പിച്ചു. ഗാഡ്ഗിൽ റിപ്പോർട്ട് ചര്‍ച്ച ചെയ്ത് നടപ്പിലാക്കുന്നത് പരിഗണിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.പ്രളയം- പഞ്ചായത്തുതല പഠനം, മാലിന്യനിർമാർജ പ്രവർത്തനം (വാഴയൂരിലെ പ്രത്യേക പദ്ധതിയാ യ വാപ്കോസ്) ശക്തിപ്പെടുത്തൽ, മാസിക ക്യാമ്പയിൻ തുടങ്ങിയ ഉടനെ എറ്റെടുക്കാൻ തീരു മാനിച്ചു .
എ ചിത്രാംഗദൻ ആദ്ധ്യക്ഷ്യം വഹിച്ച യോഗത്തിൽ പി കെ വിനോദ് കുമാർ സ്വാഗതവും മുൻ സെക്രട്ടറി പി കൃഷ്ണദാസ് നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *