ജനപ്രതിനിധികളെ അനുമോദിച്ചു

0
ഗ്രാമപഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ വിജയിച്ച പരിഷത്ത്, സയൻസ് സെന്റർ പ്രവർത്തക മഞ്ജു അനിൽകുമാറിനെ അനുമോദിക്കുന്നു

എറണാകുളം: മുളന്തുരുത്തി ഗ്രാമപഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ വിജയിച്ച പരിഷത്ത്, സയൻസ് സെന്റർ പ്രവർത്തകരായ മഞ്ജു അനിൽകുമാറിനെയും ലിജോ ജോർജിനെയും അനുമോദിച്ചു. തുരുത്തിക്കര സയൻസ് സെന്റർ ഡയറക്ടർ ഡോ. എൻ ഷാജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന അനുമോദന യോഗം കുസാറ്റ് പി.വി.സി. ഡോ. പി ജി ശങ്കരൻ ഉദ്ഘാടനം ചെയ്തു.
സയൻസ് സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ പി എ തങ്കച്ചൻ, ജില്ലാ ജോയിന്റ് സെക്രട്ടറി കെ എൻ സുരേഷ്, മേഖല പ്രസിഡന്റ്‌ ജോസി വർക്കി, മേഖല പരിസര വിഷയ സമിതി കൺവീനർ പി കെ രഞ്ജൻ, മുളന്തുരുത്തി വെജിറ്റബിൾ ക്ലസ്റ്റർ പ്രസിഡന്റ് കെ കെ ജോർജ്‌, സയന്റിഫിക് ഫാർമിംഗ് കോഓർഡിനേറ്റർ ലാലി രാമകൃഷ്ണൻ, മുൻ വാർഡ് മെമ്പർ വി കെ വേണു. മുൻ മെമ്പർ കെ കെ പ്രദീപ്‌ എന്നിവർ സംസാരിച്ചു.യൂണിറ്റ് സെക്രട്ടറി പോൾ രാജ് സ്വാഗതവും വൈസ് പ്രസിഡന്റ് ശ്രീധരൻ കെ കെ നന്ദിയും പറഞ്ഞു. തിരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് ഉപഹാരം നൽകി അനുമോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *