തൃക്കരിപ്പൂർ മേഖലാതല വിജ്ഞാനോത്സവം

0

തക്കരിപ്പൂര്‍, മുഴക്കോം: തൃക്കരിപ്പൂർ മേഖലാതല വിജ്ഞാനോത്സവം മുഴക്കോം ഗവ.യു.പി.സ്കൂളിൽ സംഘടിപ്പിച്ചു. രംഗോത്സവം, വർണോത്സവം, പഠനോത്സവം, സർഗോത്സവം എന്നീ മേഖലകളിൽ പഞ്ചായത്ത്തല വിജ്ഞാനോത്സവത്തിൽ വിജയിച്ചവരാണ് മേഖലാ തലത്തൽ പങ്കെടുത്തത്. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ യു.സുമിത്ര ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ പി.വി.രമേശൻ അധ്യക്ഷത വഹിച്ചു. പി.പി.രാജൻ, എം.പത്മിനി, പി.വി.വിനോദ് കുമാർ, വി.പി.ശ്രീജിത്ത് സംസാരിച്ചു. മേഖലാ സെക്രട്ടറി കെ.രാധാകൃഷ്ണൻ സ്വാഗതവും ബിനേഷ് മുഴക്കോം നന്ദി പറഞ്ഞു. സമാപന യോഗത്തിൽ എസ് എസ് എ, ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ.എം.വി.ഗംഗാധരൻ സമ്മാനദാനം നിർവ്വഹിച്ചു. പരിഷത്ത് ജില്ലാ പ്രസിഡണ്ട് പ്രദീപ് കൊടക്കാട് അധ്യക്ഷത വഹിച്ചു. കെ.പി.സുരേശൻ, കെ.രാഖി, എം.ബാലകൃഷ്ണൻ, പ്രമോദ് കുമാർ, കെ.പ്രേം രാജ്, മനീഷ് തൃക്കരിപ്പൂർ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *