ജനോത്സവം – നെടുങ്കാട് മേഖലാതല ഉദ്ഘാടനം

0

നെടുങ്കാട്
മേഖലാതല ഉദ്ഘാടനം നെടുങ്കാട് യൂ.പി സ്‌കൂളില്‍ വച്ച് ലളിതകലാ അക്കാദമി ചെയര്‍മാനും പ്രശസ്ത ചലച്ചിത്രസംവിധായകനുമായ നേമം പുഷ്പരാജ് നിര്‍ഹിച്ചു. മേഖലാ പ്രസിഡന്റ് ടിപി സുധാകരന്‍ അധ്യക്ഷത വഹിച്ചു. പ്രകാശനം ചെയ്ത ഭരണഘടനാ ആമുഖം കലണ്ടര്‍ പ്രശസ്ത ചിത്രകാരന്‍ വേണു തെക്കേമഠം ഏറ്റുവാങ്ങി. ടി. രാധാമണി ആമുഖം ചൊല്ലിക്കൊടുത്തു. സദസ്സ് അത് ഏറ്റുചൊല്ലി. ജില്ലാകമ്മിറ്റി അംഗം അഡ്വ. വി.കെ. നന്ദനന്‍ ജനോത്സവം ആമുഖാവതരണം നടത്തി. ജില്ലാകമ്മിറ്റി അംഗങ്ങളായ ആര്‍. ഗിരീഷ്‌കുമാര്‍, എ. ഹസീന, പി ഗിരീശന്‍, എന്‍. സുഖ്‌ദേവ് തുടങ്ങിയവര്‍ സംബന്ധിച്ചു. മേഖലാസെക്രട്ടറി പി. പ്രദീപ് സ്വാഗതവും ജനോത്സവം കണ്‍വീനര്‍ കെ. ശ്രീകുമാര്‍ നന്ദിയും പറഞ്ഞു.
പരിപാടിയുടെ മുന്നോടിയായി സംഘടിപ്പിച്ച സമതോത്സവം വാര്‍ഡ് കൗണ്‍സിലര്‍ എസ്. പുഷ്പലത ഉദ്ഘാടനം ചെയ്തു. ലിംഗസമത്വം സംബന്ധിച്ച അവതരണം കെഎസ്ഇബിഒഎ ജില്ലാ വനിതാ ചെയര്‍പേഴ്‌സണ്‍ ജാസ്മിന്‍ ബാനു നിര്‍വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ടി. ജെസ്സിയമ്മ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ബിജു ജി.ആര്‍. നാഥ് സ്വാഗതവും ജോ. സെക്രട്ടറി സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു.
വിവിധ കലാപരിപാടികളും അരങ്ങേറി. പഴയകാല നാടകഗാനങ്ങള്‍ പ്രായംചെന്നവര്‍ പാടിയത് സദസ്സിനെ ഏറെ ആവേശഭരിതരാക്കി. കുട്ടികളുടെ കലാപരിപാടികള്‍, കരോക്കെ ഗാനങ്ങള്‍, കവിതകള്‍, ചെറുസ്‌കിറ്റുകള്‍ തുടങ്ങിയവ അരങ്ങേറി.
വേണു തെക്കേമഠം പൂരപ്പറമ്പില്‍ തയ്യാറാക്കിയ ബാനറില്‍ ചിത്രമെഴുത്തിന് തുടക്കം കുറിച്ചു. കുട്ടികളുള്‍പ്പെടെ നിരവധിപേര്‍ ബാനറില്‍ വിവിധങ്ങളായ സൃഷ്ടികള്‍ രേഖപ്പെടുത്തി. പൂരപ്പറമ്പ് നന്നായി അലങ്കരിച്ചിരുന്നു. പരമ്പരാഗത രീതിയിലുള്ള കൊടിതോരണങ്ങളും കുരുത്തോലയും പോസ്റ്റര്‍ പ്രദര്‍ശനങ്ങളും സംഘടിപ്പിച്ചിരുന്നു. 200നുമുകളില്‍ സ്ത്രീകളും 60-ഓളം പുരുഷന്മാരും പങ്കാളികളായി.

Leave a Reply

Your email address will not be published. Required fields are marked *