പരിഷത്ത് SciTAC ശാസ്ത്രാവബോധ പരിപാടിക്ക് സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ തുടക്കമായി

0

30 / 11 / 2022
തിരുവനന്തപുരം: ശാസ്ത്ര സാഹിത്യ പരിഷത്തും കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയവും സംയുക്തമായി സംഘടിപ്പിക്കുന്ന SciTAC (Scientific Temperament & Awareness Campaign) ശാസ്ത്രാവബോധ പരിപാടിയുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദു നിർവഹിച്ചു. പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ശ്രീ. ബി.രമേശ് , കൗൺസിലർ മേരി പുഷ്പം എന്നിവർ സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ നടന്ന ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. ഡോ വൈശാഖൻ തമ്പി ആമുഖ പ്രഭാഷണം നടത്തി. മ്യൂസിയം ഡയറക്ടർ എസ്.എസ് സോജു അധ്യക്ഷനായി. സയന്റിഫിക് ഓഫീസർ ഡോ.സിറിൽ സ്വാഗതവും ജില്ലാ പ്രസിഡന്റ് ശ്രീ. കെ.ജി. ഹരികൃഷ്ണൻ നന്ദിയും പറഞ്ഞു. ശാസ്ത്ര സാഹിത്യ പരിഷത്ത് അറുപതാം വാർഷികം ആഘോഷിക്കുന്ന വേളയിൽ യുവതലമുറയിൽ ശാസ്ത്ര അവബോധം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ജില്ല സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ പരിപാടികളുടെ ഭാഗമായി നടത്തുന്ന SciTAC ശാസ്ത്രാവബോധ ക്യാമ്പയിൻ ജെ.സി.ബോസ് ദിനമായ നവംബർ 30 മുതൽ ദേശീയ ശാസ്ത്ര ദിനമായ ഫെബ്രുവരി 28 വരെയാണ് ഉണ്ടാവുക. ദിവസവും ഓരോ സ്കൂളുകളിൽ നിന്നുമുള്ള വിദ്യാർത്ഥി സംഘത്തിന് മ്യൂസിയത്തിന്റെ ഗാലറികളും മറ്റു പ്രദർശനങ്ങളും കാണാനും ഏകദേശം ഒരു മണിക്കൂർ നേരം അന്ധവിശ്വാസം, അശാസ്ത്രീയ ചിന്ത രീതികൾ എന്നിവയ്‌ക്കെതിരേയുള്ള ശാസ്ത്ര അവബോധ ക്ലാസ്സുകളിൽ പങ്കെടുക്കാനുമുള്ള അവസരം ക്യാമ്പയിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *