മുട്ടിൽ യൂണിറ്റ് കൺവെൻഷൻ

0

മുട്ടിൽ :  കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുട്ടിൽ യൂണിറ്റ് കൺവെൻഷൻ വാർഡംഗം കുഞ്ഞമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. മുട്ടിൽ
കുടുംബശ്രീ ഹാളിൽ ചേർന്ന കൺവെൻഷനിൽ
യൂണിറ്റ് പ്രസിഡൻ്റ് എ. കെ. മത്തായി അധ്യക്ഷത വഹിച്ചു. കൽപ്പറ്റ മേഖലാ ട്രഷറർ എം. പി. മത്തായി സംഘടനാരേഖ അവതരിപ്പിച്ചു. ജില്ലാ പ്രസിഡൻ്റ് പി. അനിൽ കുമാർ, മേഖലാ പ്രസിഡൻ്റ് രാജൻ തരിപ്പിലോട്ട്, മേഖലാ സെക്രട്ടറി കെ. എ. അഭിജിത്ത്, യൂണിറ്റ് സെക്രട്ടറി പി. വി. ഫൈസൽ, വൈസ് പ്രസിഡൻ്റ് എം. കെ. ജെയിംസ്, ജില്ലാ കമ്മിറ്റി അംഗം സി. എസ്. കോമളം തുടങ്ങിയവർ സംസാരിച്ചു.

ജനകീയാസൂത്രണത്തിന്റെ 29 വർഷങ്ങൾ പിന്നിടുന്ന ഈ ഘട്ടത്തിൽ അടുത്ത വർഷങ്ങളിൽ വികസനപദ്ധതികൾ കൂടുതൽ ജനകീയമായി തയ്യാറാക്കുകയെന്ന ലക്ഷ്യത്തോടെ മുട്ടിൽ പഞ്ചായത്തിൽ സമഗ്ര ജനകീയ വികസന പത്രിക തയ്യാറാക്കാൻ തീരുമാനിച്ചു. 17ന് വൈകുന്നേരം മുട്ടിൽ ടൗണിൽ കേരളത്തിലെ സർവകലാശാലാ പ്രവർത്തനങ്ങൾ തകിടം മറിക്കുന്നതും ഗുണനിലവാരം കുറയ്ക്കുന്നതുമായ തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുന്ന ബന്ധപ്പെട്ടവരുടെ ഇടപെടലിനെതിരെ പ്രതിഷേധമറിയിച്ചുകൊണ്ട് ഉന്നതവിദ്യാഭ്യാസ സംരക്ഷണറാലി നടത്തും.

Leave a Reply

Your email address will not be published. Required fields are marked *

You may have missed