മൂവാറ്റുപുഴ മേഖലാ സംഘടന വിദ്യാഭ്യാസ സ്കൂൾ നവ്യാനുഭവമായി

0

മൂവാറ്റുപുഴ: മേഖലയിലെ പ്രവർത്തകർക്ക് സംഘടനാ വിദ്യാഭ്യാസം നൽകുന്നതിന് മെയ് 14ന് മുടവൂർ ഗവ.എൽ പി സ്കൂളിൽ സംഘടനാ സ്കൂൾ പരിശീലനം നടത്തി. അന്ന് രാവിലെ 10.30 ന് ആരംഭിച്ച പരിശീലനം വൈകുന്നേരം 4.30 വരെ തുടർന്നു. എറണാകുളം ജില്ലാ സെക്രട്ടറി ശ്രീ. C. I. വർഗീസ് പങ്കെടുത്തു. മേഖലയിലെ മുതിർന്ന പ്രവർത്തകൻ ശ്രീ. പി. എം. ജി. പരിഷത്ത് ഗാനങ്ങൾ ആലപിച്ചു. പ്രവർത്തകരെ പാട്ടും ഒറിഗാമിയും പരിശീലിപ്പിച്ചു. തുടർന്ന് സംഘടനാ സ്കൂൾ ഉദ്ദേശം ജില്ലാ സെക്രട്ടറി വിശദീകരിച്ചു. സംഘടനയെ അറിയുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ മൊഡ്യൂൾ പ്രകാരമുള്ള ചോദ്യാവലിയിലെ ചോദ്യങ്ങൾ ഒരോ പ്രവർത്തകനും നൽകുകയും ലഭിച്ച ചോദ്യത്തിന് ഓരോരുത്തരും മൂന്ന് നാല് വാക്യങ്ങളിൽ ഉത്തരം ലഭ്യമാക്കുകയും അവതരിപ്പിക്കയും ചെയ്തു ആവശ്യമായ കുട്ടിച്ചേർക്കലുകൾ സന്നിഹിതരായിരുന്ന മേഖല കമ്മിറ്റി അംഗം ശ്രീ. മദനമോഹനൻ, ഭാസ്ക്കരൻ മാസ്റ്റർ, സെക്രട്ടറി വിജയകുമാർ തുടങ്ങിയവർ നടത്തി. മേഖലയിലെ ഇതര യൂണിറ്റുകളിൽ സംഘടനാ സ്കൂൾ നടത്തുന്നതിനുള്ള രൂപരേഖയും തയ്യാറാക്കി. രാവിലെ മേഖലാ സെക്രട്ടറി ശ്രീ. വിജയകുമാറിന്റെ ആമുഖത്തോടെ ആരംഭിച്ച പരിശീലന പരിപാടിയിൽ ശ്രീ മദനമോഹനൻ ശ്രീ. പി. വി. ഷാജി എന്നിവർ സംഘടനയുടെ രീതി ശാസ്ത്രം വിശദീകരിച്ചു. കെ. കെ. ഭാസ്കരൻ മാസ്റ്റർ ക്രോഡീകരണം നടത്തി. കെ. കെ. കുട്ടപ്പൻ നന്ദി പ്രകാശിപ്പിച്ചു. വൈകീട്ട് 4.30 ന് പരിശീലന പരിപാടി സമാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *