പാലാ

കോട്ടയം: മേഖലാ സമ്മേളനം ആഗസ്റ്റ് 23 ന് ഓൺലൈനായി നടന്നു. മേഖലാ പ്രസിഡന്റ് എ ജയ കുമാറിന്റെ അധ്യക്ഷതയിൽ ആരംഭിച്ച യോഗം സംസ്ഥാന കമ്മിറ്റി അംഗം ടി പി ശ്രീശങ്കർ ഉദ്ഘാടനം ചെയ്തു. മേഖല ജോയിൻ സെക്രട്ടറി ആർ പ്രഭാകരൻ പിള്ള സ്വാഗതം ആശംസിച്ചു. മേഖലാ സെക്രട്ടറി കെ കെ സുരേഷ് കുമാർ യോഗത്തിൽ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. 30 അംഗങ്ങൾ യോഗത്തിൽ സംബന്ധിച്ചു. 16 അംഗങ്ങൾ ചർച്ചയിൽ പങ്കെടുത്തു.
ഓൺലൈൻ യോഗങ്ങൾ വ്യാപമാകേണ്ടതിന്റെ ആവശ്യകത, ദൂരെയുള്ള വന്നെത്താൻ പറ്റാത്ത അംഗങ്ങൾക്ക് കൂടി ഹാജരാവാൻ സാധിക്കുമെന്ന ഗുണവും ഇത്തരം യോഗങ്ങളുടെ പ്രസക്തി വർദ്ധിപ്പിക്കുന്നു എന്ന് അംഗങ്ങൾ അഭിപ്രായപ്പെട്ടു.
കരട് ജില്ലാ സെക്രട്ടറി ഡോക്ടർ പ്രമീള അവതരിപ്പിച്ചു. ഭാവി പ്രവർത്തനരേഖ ജില്ലാ കമ്മിറ്റി അംഗം ആർ സനൽകുമാർ അവതരിപ്പിച്ചു.
വരണാധികാരിയായി അദ്ദേഹം തന്നെ അടുത്ത ഒരു വർഷത്തേക്കുള്ള ഭാരവാഹികളായി കെ എം ജെ പയസ് (പ്രസിഡണ്ട്), പി വി സോമശേഖരൻ നായർ (വൈസ് പ്രസിഡണ്ട്), എ ജയകുമാർ (സെക്രട്ടറി), ടി ആര്‍ ബാലകൃഷ്ണൻ (ജോയിൻ സെക്രട്ടറി), കെ കെ സുരേഷ് കുമാർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

ചങ്ങനാശേരി

കോട്ടയം: ആഗസ്റ്റ് 22 ന് മേഖലാ പ്രസിഡന്റ് സാംബശിവന്റെ അധ്യക്ഷതയിൽ ചങ്ങനാശേരി മേഖലാ വാർഷികം ഗൂഗിൾ മീറ്റിൽ നടത്തി. സി.പി.എ.എസ്. ഡയറക്ടര്‍ പത്മകുമാര്‍ വാർഷിക സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു. 19 പേർ പങ്കെടുത്തു. സെക്രട്ടറി പി എം സുരേഷ് റിപ്പോർട്ടും, ട്രഷറർ റ്റി യു അനിയൻകുഞ്ഞ് കണക്കും അവതരിപ്പിച്ചു. തുടർന്ന് റിപ്പോർട്ടിൻമേലുള്ള ചർച്ചയും നടന്നു. തുടർന്ന് നിർവ്വാഹക സമിതിയംഗം ജോജി കൂട്ടുമ്മേൽ, ജില്ലാ വിദ്യാഭ്യാസ കൺവീനർ പി പ്രകിശൻ, ജില്ലാ സെക്രട്ടറി ഡോക്ടർ പ്രമീള എന്നിവർ സംസാരിച്ചു. കൂടാതെ മാത്യു കുര്യൻ വിദ്യാഭ്യാസ വിഷയവുമായി ബന്ധപ്പെട്ട് സംസാരിച്ചു. എസ് എ രാജീവ്,കെ ആര്‍ രാജീവ്, മോഹൻദാസ്, ഗായത്രി ദേവി എന്നിവരുംഭാവി പ്രവർത്തനത്തിനു സഹായകരമായ ആശയങ്ങൾ അവതരിപ്പിച്ച് സംസാരിച്ചു. പഴയ ഭാരവാഹികൾ തന്നെ തുടരുവാൻ തീരുമാനിച്ചു. സെക്രട്ടറി നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *